കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരാട് കോലിയെ അറസ്റ്റ് ചെയ്യണം: ട്വിറ്ററില്‍ ട്രെന്‍ഡിംഗ്, ഞെട്ടി ക്രിക്കറ്റ് ലോകം, കാരണം ഇതാണ്

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി ബന്ധപ്പെട്ട് വന്‍ വിവാദം. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. ഒരു ക്രൂര കൃത്യവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്. വിരാട് കോലിയുടെ ആരാധകന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ രോഹിത് ശര്‍മയുടെ ആരാധകനെ കുത്തി കൊന്നിരിക്കുകയാണ്.

1

ഇതിന് പിന്നാലെ ആ സംഭവത്തെ ചില ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ന്യായീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രോഹിത് ആരാധകരും ക്രിക്കറ്റ് ആരാധകരുമെല്ലാം വിരാട് കോലിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. വിശദമായ.വിവരങ്ങളിലേക്ക്...

1

ശനിയാഴ്ച്ച രാവിലെ മുതലാണ് അറസ്റ്റ് വിരാട് കോലി എന്ന ഹാഷ്ടാഗ് ിറ്ററില്‍ ട്രെന്‍ഡിംഗായത്. തമിഴ്‌നാട്ടില്‍ 21കാരനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മദ്യപിച്ച് സുഹൃത്തുമായി നടത്തിയ വാക്കേറ്റമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇയാള്‍ സുഹൃത്തിനെ തര്‍ക്കത്തിനൊടുവില്‍ തല്ലിക്കൊല്ലുകയായിരുന്നു. രോഹിത് ശര്‍മയാണോ വിരാട് കോലിയാണോ മികച്ച ക്രിക്കറ്ററെന്ന വാക്കുതര്‍ക്കമാണ് ഇതിന് കാരണം. രോഹിത്തിന്റെ ആരാധകരെ ഇത് രോഷം പിടിപ്പിച്ചിരിക്കുകയാണ്. കോലിയെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.

2

പ്രേതങ്ങളോട് സംസാരിക്കും; മേഗനും ഹാരിയും പിരിയും, പ്രവചിച്ച് ബ്രിട്ടീഷ് ജ്യോതിഷിപ്രേതങ്ങളോട് സംസാരിക്കും; മേഗനും ഹാരിയും പിരിയും, പ്രവചിച്ച് ബ്രിട്ടീഷ് ജ്യോതിഷി

ഹര്‍ഷിത് എന്നയാള്‍ ട്വിറ്ററില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍ ഈ വിഷമം പറയുന്നു. എല്ലാവരും ഈ യുവാവിന്റെ മരണത്തില്‍ മിണ്ടാതിരിക്കുകയാണ്. കാരണം ഇല്ലാതായത് രോഹിത് ശര്‍മയുടെ ഫാനാണ്. മോദിജി, ഞങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ഹര്‍ഷിത് കുറിച്ചു. അറസ്റ്റ് കോലി എന്ന ഹാഷ്ടാഗും ഇതോടൊപ്പമുണ്ട്. വിരാട് കോലി ആരാധകനായ ധര്‍മരാജാണ് അറസ്റ്റിലായത്. മുംബൈ ഇന്ത്യന്‍സിന്റെയും രോഹിത് ശര്‍മയുടെയും ആരാധകനായ വിഘ്‌നേഷിനെയാണ് സുഹൃത്ത് കൊലപ്പെടുത്തിയത്.

3

മുത്തശ്ശി മരിച്ചു, സങ്കടക്കുറിപ്പുമായി സിഇഒ, ഇത് കമ്പനിയുടെ പരസ്യമല്ലേ എന്ന് സോഷ്യല്‍ മീഡിയമുത്തശ്ശി മരിച്ചു, സങ്കടക്കുറിപ്പുമായി സിഇഒ, ഇത് കമ്പനിയുടെ പരസ്യമല്ലേ എന്ന് സോഷ്യല്‍ മീഡിയ

തമിഴ്‌നാട്ടിലെ അരിയാലൂര്‍ ജില്ലയിലെ പൊയ്യൂര്‍ ഗ്രാമത്തിലാണ് ക്രിക്കറ്റ് താരങ്ങളുടെ ആരാധകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടത്. രോഹിത് ശര്‍മയുടെ കടുത്ത ആരാധകനായിരുന്നു വിഘ്‌നേഷ്. ഇവര്‍ രണ്ട് പേരും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. കൊല്ലപ്പെട്ട വിഘ്‌നേഷ് ഐപിഎല്ലില്‍ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെയും ധര്‍മരാജ് വിരാട് കോലിയുടെ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും ആരാധകരായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വിഘ്‌നേശ്, വിരാട് കോലിയെയും ആര്‍സിബിയെയും പരിസഹിച്ചതാണ് പ്രകോപനത്തിന് കാരണം.

4

ധര്‍മരാജിന് സംസാരത്തില്‍ വിക്കുണ്ടായിരുന്നു. ഇതും ചേര്‍ത്തായിരുന്നു വിഘ്‌നേശ് പരിഹസിച്ചത്. ഇതോടെ ദേഷ്യം വന്ന ധര്‍മരാജ് വിഘ്‌നേശിനെ കുപ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. അതേസമയം കൊല്ലപ്പെട്ട വിഘ്‌നേശ് ജോലിക്കായി സിംഗപ്പൂരിലേക്ക് പോകാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു. ധര്‍മരാജിനെ ബോഡി ഷെയിംമിംഗ് ചെയ്യുന്നത് വിഘ്‌നേശിന്റെ പതിവായിരുന്നു. കൊലപാതകത്തിന് കൂടുതല്‍ പ്രകോപനമായത് ഇക്കാര്യമാണ്.

5

ലോങ് വീക്കെന്‍ഡ് വരുന്നുണ്ട്; ഗോവയിലേക്ക് ട്രിപ്പ് പ്ലാന്‍ ചെയ്താലോ? അടിച്ചുപൊളിക്കാന്‍ ഈ സ്ഥലങ്ങള്‍ നോക്കിവെച്ചോളൂ

മല്ലൂരിന് സമീപത്തുള്ള സിഡ്‌കോ വ്യവസായ എസ്‌റ്റേറ്റിന് സമീപത്തിരുന്ന് വിഘ്‌നേശും ധര്‍മരാജും ക്രിക്കറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. അത്തരമൊരു ദിവസത്തിലാണ് ആക്രമണമുണ്ടായത്. അതേസമയം ഈ സംഭവം ക്രിക്കറ്റ് ലോകത്ത് തന്നെ വലിയ വാര്‍ത്തയായിരിക്കുകയാണ്. രോഹിത് ശര്‍മ ആരാധകരാണ് ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗാക്കിയത്. വിരാട് കോലി ഫാന്‍സ് ഇത്രയും ക്രൂരത ചെയ്തിട്ടും അതിനെ ന്യായീകരിക്കുകയാണ്. കോലിക്കൊപ്പം ഇവരും ജയിലില്‍ പോകണമെന്ന് ആഷിം എന്നയാള്‍ കുറിച്ചു. ക്രിമിനല്‍ ഫാന്‍സും, ആരെയും അപമാനിക്കുന്നയാളെയുമാണ് ഇവര്‍ ആരാധിക്കുന്നതെന്നും ആശിം കുറിച്ചു.

English summary
virat kohli should be detained hashtag trending on social media, here is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X