കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം കോണ്‍ഗ്രസിനൊപ്പം; കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി!! ബിജെപിക്കെതിരെ ഐക്യം

Google Oneindia Malayalam News

കൊല്‍ക്കത്ത/റായ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നത്. ചത്തീസ്ഗഡില്‍ ബിജെപി തുടര്‍ച്ചയായി ഭരണം നിലനിര്‍ത്തുന്ന സംസ്ഥാനമാണ്. ഇവിടെ പ്രതിപക്ഷനിരയില്‍ ഐക്യമില്ലാത്തതാണ് ബിജെപിക്ക് ആശ്വാസം. എന്നാല്‍ വേറിട്ട ശബ്ദമാണ് ഇപ്പോള്‍ ഉയരുന്നത്.

ചത്തീസ്ഗഡില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ട് സിപിഎം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി രംഗത്തെത്തി. സിപിഎമ്മുകാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നു സുര്‍ജ്യ കാന്ത് മിശ്ര ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യമുണ്ടാക്കുമെന്ന സൂചനയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

 കോണ്‍ഗ്രസിന് വോട്ട് ചെയ്യാം

കോണ്‍ഗ്രസിന് വോട്ട് ചെയ്യാം

സിപിഎമ്മിന് ചത്തീസ്ഗഡിലെ ചില മേഖലകളില്‍ സ്വാധീനമുണ്ട്. എന്നാല്‍ പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ കുറവാണ്. പാര്‍ട്ടി സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്നാണ് സുര്‍ജ്യകാന്ത് മിശ്ര ആവശ്യപ്പെട്ടത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ് മിശ്ര.

തെലങ്കാനയില്‍ സിപിഎം വിട്ടുനില്‍ക്കുന്നു

തെലങ്കാനയില്‍ സിപിഎം വിട്ടുനില്‍ക്കുന്നു

തെലങ്കാനയില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യത്തില്‍ ചേര്‍ന്നിട്ടില്ല. എന്നാല്‍ സിപിഐ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഐ, ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി തുടങ്ങി കക്ഷകളാണ് കോണ്‍ഗ്രസ് ചേരിയില്‍ നിലയുറപ്പിക്കുക. ഇവിടെ സിപിഎം വേറിട്ട് നില്‍ക്കുകയാണ്. സിപിഎം സഖ്യത്തില്‍ ചേരണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

എത്ര സീറ്റുകളില്‍ സിപിഎം മല്‍സരിക്കുന്നു

എത്ര സീറ്റുകളില്‍ സിപിഎം മല്‍സരിക്കുന്നു

ചത്തീസ്ഗഡില്‍ സിപിഎം വന്‍ ശക്തിയല്ലാത്ത പ്രദേശങ്ങളിലെ പാര്‍ട്ടി വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് സുര്‍ജ്യകാന്ത് മിശ്ര ആവശ്യപ്പെട്ടു. ചത്തീസ്ഗഡില്‍ സിപിഎം മൂന്ന് സീറ്റില്‍ മാത്രമാണ് മല്‍സരിക്കുന്നത്. മറ്റുസീറ്റുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പ്രവര്‍ത്തകരും ശ്രമിക്കണം. അവിടെ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും മിശ്ര ആവശ്യപ്പെട്ടു.

 90 മണ്ഡലങ്ങള്‍

90 മണ്ഡലങ്ങള്‍

സാള്‍ട്ട് ലേക്കിലെ സിബിഐ ഓഫീസിന് പുറത്ത് നടന്ന പ്രതിഷേധത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന കാര്യം മിശ്ര വ്യക്തമാക്കിയത്. 90 അംഗ നിയമസഭയാണ് ചത്തീസ്ഗഡിലേത്. ഇത്തവണ രണ്ടു ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 12നും 20നും. വോട്ടെണ്ണല്‍ ഡിസംബര്‍ 11 നടക്കും. അഞ്ച് സംസ്ഥാനങ്ങളിലെയും വോ്‌ട്ടെണ്ണല്‍ ഒരേ ദിവസമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിക്കും?

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിക്കും?

അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാകും ലോക്‌സഭാ തിരഞ്ഞെടുപ്പ്. ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന സൂചനായണിതെന്ന് സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പശ്ചിമ ബംഗാളില്‍ ബിജെപി വന്‍ മുന്നേറ്റം നടത്താനാണ് നീക്കം ശക്തമാക്കിയിരിക്കുന്നത്. ഈ വേളയില്‍ ബിജെപിയെ തടയാന്‍ സിപിഎം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നത്.

കോണ്‍ഗ്രസിന് സന്തോഷം

കോണ്‍ഗ്രസിന് സന്തോഷം

മിശ്രയുടെ പ്രസ്താവനയില്‍ സന്തോഷമുണ്ടെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സൗമന്‍ മിത്ര പ്രതികരിച്ചു. സിപിഎം തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാന്‍ തയ്യാറായാല്‍ കോണ്‍ഗ്രസ് മുന്‍കൈയ്യെടുക്കുമെന്ന് മിത്ര പറഞ്ഞു. കേന്ദ്രനേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്നും മിത്ര വ്യക്തമാക്കി.

ഒന്നും നടക്കില്ലെന്ന് ബിജെപി

ഒന്നും നടക്കില്ലെന്ന് ബിജെപി

എന്നാല്‍ ഒരു തിരഞ്ഞെടുപ്പ് ഐക്യവും ബംഗാളില്‍ സാധ്യമാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സര്‍ക്കാരുകളെ കുറിച്ച് ജനങ്ങള്‍ക്ക് ബോധ്യമായിരിക്കുന്നു. അവര്‍ മാറ്റം കൊതിക്കുകയാണ്. ജനങ്ങള്‍ ബിജെപിയെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ബംഗാളിലെ സീറ്റ് നില

ബംഗാളിലെ സീറ്റ് നില

പശ്ചിമ ബംഗാളില്‍ 42 ലോക്‌സഭാ സീറ്റുകളാണുള്ളത്. 22 സീറ്റുകള്‍ നേടുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ നീക്കങ്ങള്‍. നിലവില്‍ ബിജെപിക്ക് രണ്ട് സീറ്റ് മാത്രമാണുള്ളത്. അസന്‍സോളില്‍ നിന്ന് ജയിച്ച ബാബുല്‍ സുപ്രിയോയും ഡാര്‍ജലിങില്‍ നിന്ന് ജയിച്ച എസ്എസ് അലുവാലിയയും ഇപ്പോള്‍ കേന്ദ്രമന്ത്രിമാരാണ്. തൃണമൂല്‍ കോണ്‍ഗ്രസ് 34 സീറ്റില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും രണ്ടു സീറ്റ് വീതം നേടിയിരുന്നു.

തെലങ്കാനയില്‍ ടിആര്‍എസ് ചരിത്ര പ്രതിസന്ധിയില്‍; കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്തെലങ്കാനയില്‍ ടിആര്‍എസ് ചരിത്ര പ്രതിസന്ധിയില്‍; കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്

English summary
Vote For Congress in Pockets Where Left is Weak: CPI(M) Leader Urges Electorate in Chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X