കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട്, ദൈവനിന്ദ'

  • By Aswathi
Google Oneindia Malayalam News

ലഖ്‌നൊ: വിവാദങ്ങള്‍ക്ക് തിരികൊളുത്തി വീണ്ടുമൊരു പ്രസ്താവനയുമായി ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. കോണ്‍ഗ്രസിനും ബി ജെ പിയ്ക്കും വോട്ട് കൊടുക്കുന്നത് രാജ്യത്തെ വഞ്ചിക്കുന്നതിനും ദൈവ നിന്ദയിക്കും സമമാണെന്ന് കെജ്രിവാള്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ കുമാര്‍ വിശ്വാസിന് വേണ്ടി മുസ്ലീം ന്യൂനപക്ഷ പ്രദേശമായ ഔറഗ്‌സേബിലും മുസാഫര്‍ നഗറിലും കെജ്രിവാള്‍ പ്രചാരണം നടത്തി. ആം ആദ്മിയുടെ ട്രേഡ്മാര്‍ക്കുകളിലൊന്നായ, പാര്‍ട്ടി പ്രവര്‍ത്തകര്‍ ധരിക്കുന്ന തൊപ്പിയില്‍ ഉറുദു ഭാഷയില്‍ 'ഞാന്‍ ആം ആദാമി' എന്ന് എഴുതിവച്ചായിരുന്നു പ്രചാരണം.

Aravind Kejriwal

ഇത് നിങ്ങളുടെ തിരഞ്ഞെടുപ്പാണ്. നൂറ് ശതമാനം വോട്ട് രേഖപ്പെടുത്തി കോണ്‍ഗ്രസിനെയും ബി ജെ പിയെയും തോല്‍പിക്കാന്‍ നിങ്ങള്‍ക്കു ലഭിക്കുന്ന അവസരം. ഞാന്‍ വലിച്ചു നീട്ടിപ്പറയുകയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക, പക്ഷെ നിങ്ങള്‍ ബി ജെ പിയ്ക്കും കോണ്‍ഗ്രസിനും വോട്ട് നല്‍കുയാണെങ്കില്‍ അത് ദൈവത്തെയും രാജ്യത്തെയും വഞ്ചിക്കുന്നതിന് തുല്യമായിരിക്കുമെന്നാണ് കെജ്രിവാള്‍ പറഞ്ഞത്.

അമേഠില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെയാണ് കുമാര്‍ വിശ്വാസ് മത്സരിക്കുന്നത്. കുമാര്‍ വിശ്വാസ് ഒരു ദിവസത്തിന് നാല് ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങുന്ന ഒരു കവിയാണെന്ന് കെജ്രിവാള്‍ പറഞ്ഞു. പക്ഷെ എല്ലാം ഉപേക്ഷിച്ച് കഴിഞ്ഞ നാലു മാസമായി അമേഠിലെ ജനങ്ങള്‍ക്ക് വേണ്ടി അവിടെ ജീവിക്കുകയാണദ്ദേഹം. ഏത് മണ്ഡലത്തില്‍ നിന്നും എളുപ്പത്തില്‍ മത്സരിക്കാമായിരുന്ന കുമാര്‍ വിശ്വാസം അമേഠിലെ അഴിമതികള്‍ക്കെതിരെ സമരം ചെയ്യാന്‍ വേണ്ടിയാണ് ഇവിടെ നിന്നു തന്നെ മത്സരിക്കുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു.

English summary
In a statement which could stoke a controversy, Aam Aadmi Party convener Arvind Kejriwal on Friday said that voting for the Congress and the BJP would amount to betraying God and the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X