ഇന്ത്യ ചൈന സംഘര്‍ഷം; വൃന്ദാവനിലെ ക്ഷേത്രങ്ങള്‍ ജന്മാഷ്ടമിക്ക് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കും

  • Posted By:
Subscribe to Oneindia Malayalam

ദോക്ലാം: സിക്കിം അതിര്‍ത്തിയായ ദോക്‌ലാമില്‍ ഇന്ത്യ ചൈന സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ മഥുരയിലെ വൃന്ദാവനില്‍ ക്ഷേത്രങ്ങളുടെ തീരുമാനം. ശ്രീകൃഷ്ണ ജന്മാഷ്ടമി അടുത്തിരിക്കുന്നതിനാല്‍ പരിപാടികളില്‍ ഒരു ചൈനീസ് ഉത്പന്നവും ഉപയോഗിക്കില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

ചൈനീസ് ലൈറ്റുകള്‍, ഡക്കറേഷന്‍ തുടങ്ങിയവയാണ് പ്രധാനമായും ഇവിടെ ഉപയോഗിക്കുന്നത്. ഇത് ഉപേക്ഷിക്കാനാണ് തീരുമാനമെന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി സേവ സസ്താന്‍ സെക്രട്ടറി കപില്‍ ശര്‍മ പറഞ്ഞു. ഈ മാസം 14നാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്. ശ്രീകൃഷ്ണന്റെ പേരില്‍ പുണ്യസ്ഥലമായി കരുതുന്ന വൃന്ദാവനില്‍ വലിയതോതിലുള്ള ആഘോഷങ്ങള്‍ നടക്കാറുണ്ട്.

vrindavan

അമ്പത് ദിവസത്തോളമായി സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും സംഘര്‍ഷ സാധ്യതയോടെ സൈന്യത്തെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യയെ ആക്രമിക്കുമെന്ന് ചൈനീസ് മാധ്യമങ്ങള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇന്ത്യ പിന്‍മാറിയിട്ടില്ല. ഈ സാഹചര്യത്തില്‍ ചൈനയെ ബഹിഷ്‌കരിക്കാനാണ് വൃന്ദാവന്‍വാസികളുടെ തീരുമാനം. സര്‍ക്കാര്‍തന്നെ ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിക്കണമെന്നാണ് ഇവരുടെ അഭിപ്രായം. ഇത്തവണത്തെ ശ്രീകൃഷ്ണ ജന്മാഷ്ടമി ചൈനീസ് ബഹിഷ്‌കരണം കൊണ്ടും ശ്രദ്ധേയമാക്കുകയാണ് വൃന്ദാവനിലെ വിശ്വാസികള്‍.


English summary
Amid Doklam standoff, Vrindavan temples to boycott Chinese items for Janmashtami
Please Wait while comments are loading...