കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ പാകിസ്താനില്‍ വിരുന്നുണ്ണാന്‍ പോയതല്ല.. രാജ്‌നാഥ് സിങിന്റെ വികാരനിര്‍ഭരമായ പ്രസംഗം....

  • By Muralidharan
Google Oneindia Malayalam News

ദില്ലി: താന്‍ പാകിസ്താനില്‍ പോയത് സല്‍ക്കാരം സ്വീകരിക്കാനല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. രാജ്യസഭയുടെ സംയുക്ത സമ്മേളനത്തില്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തിലാണ് സിങ് ഇക്കാര്യം പറഞ്ഞത്. സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനായി രണ്ടു ദിവസം പാകിസ്താനില്‍ ചെലവഴിച്ച ശേഷം തിരിച്ചെത്തിയതാണ് രാജ്‌നാഥ് സിംഗ്. ആഗസ്ത് മൂന്ന്, നാല് തീയതികളിലായിരുന്നു സിങിന്റെ പാക് സന്ദര്‍ശനം.

<strong>കെടി ജലീലിന് ഇപ്പോള്‍ സൗദിയില്‍ എന്താണ് കാര്യം, മോദിയെ ചീത്ത വിളിക്കുന്നതിന് മുമ്പ്...</strong>കെടി ജലീലിന് ഇപ്പോള്‍ സൗദിയില്‍ എന്താണ് കാര്യം, മോദിയെ ചീത്ത വിളിക്കുന്നതിന് മുമ്പ്...

പാക് മന്ത്രിയായ ചൗധരി നിസാര്‍ അലി ഖാന്‍ ഒരുക്കിയ വിരുന്നില്‍ രാജ്‌നാഥ് സിങ് പങ്കെടുത്തിരുന്നില്ല. രസകരമെന്ന് പറയട്ടെ, ഖാനും ഈ അത്താഴത്തിന് എത്തിയില്ല. ഇത് വിവാദമായ സാഹചര്യത്തിലാണ് സിങ് രാജ്യസഭയിലെ പ്രസംഗത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചത്. സാര്‍ക്ക് കോണ്‍ഫറന്‍സിന് എത്തിയ രാജ്‌നാഥ് സിങിന് കനത്ത പ്രതിഷേധങ്ങളാണ് പാകിസ്താനില്‍ സ്വീകരിക്കേണ്ടിവന്നത്.

rajnath-singh

സാര്‍ക്ക് സമ്മേളനത്തില്‍ രാജ്‌നാഥ് സിങ് നടത്തിയ പ്രസംഗം പാകിസ്താന്‍ മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചുമില്ല. ഇതും വന്‍ വിവാദമായിരുന്നു. ദൂരദര്‍ശന്‍, എ എന്‍ ഐ, പി ടി ഐ പ്രതിനിധികളെ സമ്മേളന സ്ഥലത്തേക്ക് കടക്കാന്‍ അനുവദിച്ചില്ലെന്ന് രാജ്‌നാഥ് സിങ് തന്നെ സ്ഥിരീകരിച്ചു. വലിയ പ്രതിഷേധത്തോടെയാണ് രാജ്യസഭയുടെ സംയുക്ത സമ്മേളനം സിങിന്റെ വാക്കുകള്‍ കേട്ടത്.

<strong>ഡിവോഴ്‌സിനെ ആരും പേടിക്കേണ്ട.. ഈ 7 ഭീഷണികളും വെറും പൊളിയാണ്!</strong>ഡിവോഴ്‌സിനെ ആരും പേടിക്കേണ്ട.. ഈ 7 ഭീഷണികളും വെറും പൊളിയാണ്!

പാകിസ്താനെതിരെ രൂക്ഷമായ ഭാഷയിലാണ് സാര്‍ക്ക് രാജ്യങ്ങളുടെ സമ്മേളനത്തില്‍ രാജ്‌നാഥ് സിങ് സംസാരിച്ചത്. ഭീകരപ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്കും അവര്‍ക്ക് പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഭീകരരെ രക്തസാക്ഷികളായി മഹത്വവത്കരിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. സാര്‍ക്ക് രാജ്യങ്ങളുടെ സമ്മേളനത്തിന് രാജ്‌നാഥ് സിംഗ് എത്തുന്നതിനെതിരെ പാകിസ്താനില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]

English summary
"I was not in Pakistan to have lunch. Pakistan's interior minister had invited all of us for lunch, but then he got into his car and left. I left too." This is what Rajnath Singh, the Union Home Minister said at the Rajya Sabha on Friday, while explaining his Islamabad trip where he attended the SAARC ministerial conference.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X