കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികരുടെ മൃതദേഹം വികൃമാക്കിയത്, സംഭവത്തിന് പിന്നില്‍ ആരൊക്കെ? വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്

അതിര്‍ത്തിയില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാലക് സൈന്യത്തിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യ.

  • By Akhila
Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാലക് സൈന്യത്തിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യ. സംഭവുമായി ബന്ധപ്പെട്ട് പാക് നയതന്ത്ര പ്രതിനിധി അബ്ദുള്‍ ബാസാത്തിനെ വിളിച്ച് ഇന്ത്യ പ്രതിഷേധം അറിയിച്ചു.

ഇന്ത്യന്‍ സൈനികരെ വികൃതമാക്കിയ സംഭവത്തില്‍ ആവശ്യമായ നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകം നടത്തിയതിന് ശേഷം മൃതദേഹം വലിച്ചിഴച്ച് പോയതിന്റെ തെളിവ് ലഭിച്ചതായും ഇന്ത്യ അറിയിച്ചു. സംഭവത്തില്‍ ലഷ്‌കറെ തോയ്ബ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതായും ഇന്ത്യ ആരോപിച്ചിട്ടുണ്ട്.

indian-army

സൈനികന്റെയും ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബളിന്റെയും മൃതദേഹങ്ങളാണ് പാക് സൈനികര്‍ വികൃതമാക്കിയത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ശക്തമായ വെടിവയ്പ് നടത്തിയാണ് പാക് സൈനികര്‍ നിയന്ത്രണ രേഖ കടന്ന് എത്തി സൈനികരുടെ മൃതദേഹം വികൃതമാക്കിയത്.

English summary
Mutilation of soldiers: 'We have concrete evidence against Pakistan Army,' India says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X