കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന് ശിക്ഷ: കൊല്ലപ്പെട്ട ഷരീഫിന്റെ ഭാര്യയ്ക്ക് പറയാനുള്ളത്....

Google Oneindia Malayalam News

മുംബൈ: മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ശിക്ഷ വേണോ വേണ്ടയോ എന്ന ചര്‍ച്ചയിലാണ് നാട്ടുകാര്‍. കോടതി വിധിച്ച 5 വര്‍ഷം കുറഞ്ഞുപോയെന്ന് ചിലര്‍. അല്ല അത് തന്നെ കൂടുതലാണെന്ന് മറ്റ് ചിലര്‍. എന്നാല്‍ സല്‍മാന്‍ ഖാന് എത്ര വര്‍ഷം തടവ് കിട്ടി എന്നതല്ല അന്ന് കൊല്ലപ്പെട്ട നൂറുള്ള മെഹ്ബൂബ് ഷരീഫിന്റെ ഭാര്യ ചോദിക്കുന്നത്. അവര്‍ക്ക് പറയാനുള്ളത് മറ്റ് ചിലതാണ്.

തങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായമായ നഷ്ടപരിഹാരം എവിടെ എന്നാണ് മെഹ്ബൂബ് ഷരീഫിന്റെ ഭാര്യയുടെ ആദ്യത്തെ ചോദ്യം. തങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മെഹ്ബൂബ് ഷരീഫ്. സല്‍മാന്‍ ഖാന് ശിക്ഷ നല്‍കലല്ല, ദുരിതത്തിലായ തങ്ങളുടെ ജീവിതം തള്ളീനീക്കാനായ സഹായമാണ് നൂറുള്ളയുടെ ഭാര്യയ്ക്ക് ഇപ്പോള്‍ വേണ്ടത്. പേരക്കുട്ടിയെയും കൈകളിലേന്തി ഇവര്‍ ചോദിക്കുന്നത് കേള്‍ക്കൂ.

മെഹ്ബൂബ് ഷരീഫ് സംഭവസ്ഥലത്ത് തന്നെ...

മെഹ്ബൂബ് ഷരീഫ് സംഭവസ്ഥലത്ത് തന്നെ...

2002 ഒക്ടോബര്‍ 28നാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ റോഡരികില്‍ ഉറങ്ങിക്കിടക്കുന്നവരുടെ മേലേക്ക് തന്റെ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ഓടിച്ചുകയറ്റിയത്. ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ്സ് ബേക്കറിയുടെ മുന്നിലെ അപകടത്തില്‍ മെഹ്ബൂബ് ഷരീഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

നഷ്ടപ്പെട്ടത് ഏക ആശ്രയം

നഷ്ടപ്പെട്ടത് ഏക ആശ്രയം

അപകടത്തില്‍ നൂറുള്ളയുടെ കുടുംബത്തിന് നഷ്ടപ്പെട്ടത് തങ്ങളുടെ ഏക വരുമാനമാര്‍ഗം കൂടിയാണ്. തങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായമായ നഷ്ടപരിഹാരം എവിടെയെന്നാണ് നൂറുള്ളയുടെ ഭാര്യ ചോദിക്കുന്നത്.

ദുരിതമാണ് ജീവിതം

ദുരിതമാണ് ജീവിതം

ജീവിതം ദുരിത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് അവര്‍ പറയുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, നിത്യ ചെലവുകള്‍, എല്ലാം ഒറ്റയ്ക്ക് നോക്കിനടത്താന്‍ പാടുപെടുകയാണ്.

നഷ്ടപരിഹാരം കിട്ടിയില്ല

നഷ്ടപരിഹാരം കിട്ടിയില്ല

10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഒരു നഷ്ടപരിഹാരവും തങ്ങള്‍ക്ക് കിട്ടിയില്ല. വാഗ്ദാനം വാക്കുകളില്‍ മാത്രമായി ഒതുങ്ങി. മകന് ഒരു ജോലിയെങ്കിലും കിട്ടുമെന്ന് കരുതി. അതും ഉണ്ടായില്ല.

സല്‍മാനെ ശിക്ഷിക്കണമെന്നില്ല

സല്‍മാനെ ശിക്ഷിക്കണമെന്നില്ല

സല്‍മാന്‍ ഖാനെ ശിക്ഷിക്കണമെന്ന ആഗ്രഹമൊന്നും തങ്ങള്‍ക്കില്ല. എന്നാല്‍ അദ്ദേഹം തങ്ങളെ സ്വസ്ഥമായി ജീവിക്കാന്‍ സഹായിക്കണമായിരുന്നു. അതുണ്ടായില്ല - നൂറുള്ള മെഹ്ബൂബ് ഷരീഫിന്റെ മകന്‍ ഫിറോസ് പറയുന്നു.

തങ്ങള്‍ക്കും കിട്ടണം നഷ്ടപരിഹാരം

തങ്ങള്‍ക്കും കിട്ടണം നഷ്ടപരിഹാരം

2002ലെ അപകടത്തില്‍ പരിക്കേറ്റ മറ്റുള്ളവരും തങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. സല്‍മാന് ജയില്‍ശിക്ഷ നല്‍കുന്നതിനേക്കാള്‍ എനിത്ത് ആവശ്യം നഷ്ടപരിഹാരമാണ് എന്നാണ് അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട അബ്ദുള്ള റൗഫ് ഷെയ്ക് കഴിഞ്ഞ ദിവസം പറഞ്ഞത്.

English summary
Salman Khan convicted: we just want Compensation, says wife of Nurullah Mahboob Shaikh man who died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X