കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിൻ സ്വീകരിച്ച് ആഴ്ചകൾക്കുള്ളിൽ കോവിഡ്; പറേഷ് റാവൽ ചികിത്സയിൽ

കൊറോണ വൈറസിനെതിരായ വാക്സിൻ സ്വീകരിച്ച് ആഴ്ചകൾക്കുള്ളിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്

Google Oneindia Malayalam News

ന്യൂഡൽഹി: ബോളിവുഡ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പറേഷ് റാവലിന് കോവിഡ് സ്ഥിരീകരിച്ചു. കൊറോണ വൈറസിനെതിരായ വാക്സിൻ സ്വീകരിച്ച് ആഴ്ചകൾക്കുള്ളിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പറേഷ് റാവൽ തന്നെയാണ് ഇക്കാര്യ അറിയിച്ചത്. തന്നോടൊപ്പം സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

paresh

അറുപത്തഞ്ചുകാരനായ പറേഷ് റാവൽ മാർച്ച് ഒൻപതിനാണ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് പറേഷിന് കോവിഡ് സ്ഥിരീകരിച്ചതും. 'നിർഭാഗ്യവശാൽ, ഞാൻ കോവിഡ്​ പോസിറ്റീവ്​ ആയിരിക്കുകയാണ്​. കഴിഞ്ഞ 10 ദിവസങ്ങളിൽ ഞാനുമായി ബന്ധപ്പെട്ടവരൊക്കെ സ്വയം ടെസ്റ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു,' പരേഷ്​ റാവൽ ട്വിറ്ററിൽ കുറിച്ചു.

'വി ഫോര്‍ വാക്​സിൻസ്, ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആരോഗ്യപ്രവർത്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും എല്ലാവ‍ർക്കും നന്ദി. നരേന്ദ്ര മോദിക്കും നന്ദി'എന്നാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ച ശേഷമുള്ള ചിത്രത്തോടൊപ്പം ട്വിറ്ററിൽ കുറിച്ചത്​. അദ്ദേഹത്തിന്റെ ഭാര്യയും അഭിനേത്രിയുമായ സ്വരൂപ് റാവലും കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു.

ഹോട്ട് ലുക്കിൽ സാറ യെസ്മിൻ- ചിത്രങ്ങൾ കാണാം

അതേസമയം ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വലിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ അറുപതിനായിരത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസവും അമ്പതിനായിരത്തിന് മുകളിലായിരുന്നു പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. കോവിഡ് കേസുകളിൽ അതിവേഗ വളർച്ച രാജ്യത്ത് വ്യക്തമാണ്. മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതാണ് രാജ്യത്തെ കണക്കുകളിലും പ്രതിഫലിക്കുന്നത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനും കോവിഡ് പോസിറ്റീവായിരുന്നു. മുംബൈയിലെ വീട്ടിൽ നിരീക്ഷണത്തിലാണെന്നും താനുമായി സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്നും സച്ചിൻ അറിയിച്ചു. താരത്തിന് നേരിയ രോഗലക്ഷണങ്ങളുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

Recommended Video

cmsvideo
Urgent call to WHO from greet vanden bossche

English summary
Weeks After First Vaccine Shot bollywood actor Paresh Rawal Tests COVID-19 Positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X