കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ മാറ്റണമെന്ന് ബാര്‍ കൗണ്‍സില്‍, സുപ്രീം കോടതിക്ക് കത്ത്

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ അമ്പരിപ്പിക്കുന്ന നീക്കങ്ങള്‍. കല്‍ക്കത്ത ഹൈക്കോടതിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദലിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് ബാര്‍ കൗണ്‍സില്‍ കത്തയച്ചു. ചില നിര്‍ണായക കേസുകളില്‍ ബിന്ദലിന്റെ തീരുമാനങ്ങള്‍ പക്ഷപാതപരമാണെന്ന് ബാര്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തുന്നു. നീതി യുക്തമല്ലാത്ത വിധികള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിയെ എത്രയും പെട്ടെന്ന് മാറ്റണമെന്നാണ് ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്.

1

പശ്ചിമ ബംഗാള്‍ ബാര്‍ കൗണ്‍സില്‍ അധ്യക്ഷന്‍ അശോക് കുമാര്‍ ദേബ് ഒപ്പുവെച്ചിട്ടുണ്ട്. ഇയാള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എ കൂടിയാണിത്. ആറ് പേജ് വരുന്ന കത്താണിത്. വളരെ പക്ഷപാതപരവും, നീതിരഹിതവുമാണ് ബിന്ദാലിന്റെ നയങ്ങളെന്നും, അതിനാല്‍ ഹൈക്കോടതിയില്‍ നിന്ന് സത്യസന്ധമായ വിധി പ്രതീക്ഷിക്കാനാവുന്നില്ലെന്ന് കത്തില്‍ പറയുന്നു. നാരദ സ്റ്റിംഗ് ഓപ്പറേഷന്‍ കേസിന്റെ വാദത്തില്‍ പല തട്ടിപ്പുകളും നടന്നതായി കത്തില്‍ ആരോപിക്കുന്നുണ്ട്.

സിബിഐ കോടതി അനുവദിച്ച ഇടക്കാല ജാമ്യം ജസ്റ്റിസ് ബിന്ദാല്‍ സ്‌റ്റേ ചെയ്തു. ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഗുണകരമാകുന്നതിന് വേണ്ടിയായിരുന്നു. എതിര്‍ കക്ഷികള്‍ക്ക് തങ്ങളുടെ വാദം അവതരിപ്പിക്കാനുള്ള അവസരം പോലും ലഭിച്ചില്ലെന്നും കത്തില്‍ പറയുന്നു. മെയ് 17ന് ജസ്റ്റിസ് ബിന്ദാല്‍ നാല് തൃണമൂല്‍ നേതാക്കളുടെ ജാമ്യത്തിന് സ്റ്റേ അനുവദിച്ചിരുന്നു. സിബിഐ ആവശ്യപ്പെട്ട ഹര്‍ജികളെല്ലാം അനുവദിച്ച ബിന്ദാലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും നിയമ മന്ത്രി മലോയ് ഗട്ടകും ആവശ്യപ്പെട്ട അപേക്ഷകളൊന്നും അനുവദിച്ചില്ലെന്ന് കത്തില്‍ പറയുന്നു.

Recommended Video

cmsvideo
Third Covid wave likely to be delayed: ICMR | Oneindia Malayalam

ജസ്റ്റിസ് ബിന്ദാല്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറെ സന്ദര്‍ശിക്കുന്ന ചിത്രങ്ങളും കത്തിനൊപ്പമുണ്ട്. ബിജെപിയുടെ ആളായിട്ടാണ് ബിന്ദാല്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണെന്നും ബാര്‍ കൗണ്‍സില്‍ പറഞ്ഞു. നേരത്തെ ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ നിന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് മോശം പെരുമാറ്റത്തെ തുടര്‍ന്ന് അദ്ദേഹത്തെ മാറ്റിയിരുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജസ്റ്റിസ് കൗശിക് ചന്ദയുടെ പരിഗണനയ്ക്ക് മമതയുടെ ഹര്‍ജി മാറ്റിയതും ഇത്തരത്തിലുള്ള പക്ഷപാതപരമാണ്. കൗശിക് ചന്ദയ്ക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുണ്ടെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി. എന്നാല്‍ ജുഡീഷ്യറിയെ അട്ടിമറിക്കാന്‍ ടിഎംസി ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

English summary
west bengal bar council sent letter to sc chief justice, seeks removal of acting cji from calcutta hc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X