Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ മമത തരംഗം തന്നെ; മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തൂത്തുവാരി വന്‍വിജയത്തിലേക്ക് തൃണമൂല്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വിജയം ആവര്‍ത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും. നാല് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ ഭൂരിഭാഗം സ്ഥലത്തും ജയം സ്വന്തമാക്കി. അസന്‍സോള്‍, ബിധാനഗര്‍, ചന്ദാനഗര്‍, സില്‍ഗുരി എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ നാല് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും മൃഗീയ ഭൂരിപക്ഷമുണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്. ഇതിനിടെ വിജയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ രംഗത്തെത്തി.

അസന്‍സോളില്‍ ആകെയുള്ള 106 വാര്‍ഡുകളില്‍ 54 വാര്‍ഡുകളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. ബി ജെ പി ഇവിടെ നാല് വാര്‍ഡുകളില്‍ ലീഡ് ചെയ്യുന്നു. ബിധാന്‍നഗറില്‍ ആകെയുള്ള 41 വാര്‍ഡുകളില്‍ 39 വാര്‍ഡുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഒരു വാര്‍ഡില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. ചന്ദനഗറില്‍ 32 വാര്‍ഡുകളില്‍ 19 വാര്‍ഡുകളില്‍ തൃണമൂല്‍ ലീഡ് ചെയ്യുന്നു. ഒരിടത്ത് ഇടതുമുന്നണി ലീഡ് ചെയ്യുന്നു. സിലിഗുരിയില്‍ ആകെയുള്ള 47 വാര്‍ഡുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 38 വാര്‍ഡുകളിലും ബി ജെ പിയും ഇടതുമുന്നണിയും 4 വീതം വാര്‍ഡുകളിലും ലീഡ് ചെയ്യുന്നു.

1

തന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്തതിന് ഈ നാല് നഗരസഭകളിലെയും ജനങ്ങളെ മുഖ്യമന്ത്രി മമത ബാനര്‍ജി അഭിനന്ദിച്ചു. ''ഞങ്ങള്‍ക്ക് ഈ വിധി നല്‍കിയതിന് ആളുകളെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമാധാനപരമായാണ് തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണസംവിധാനവും ജനങ്ങളുടെ വോട്ട് ഉറപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. വോട്ടെടുപ്പില്‍ എവിടെയും കുഴപ്പമുണ്ടായില്ല. കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഈ വിധി നമ്മെ അനുവദിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.

2

തൃണമൂല്‍ കോണ്‍ഗ്രസിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തീക്ഷ്ണതയോടെയും ഉത്സാഹത്തോടെയും മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. മാ മതി മാനുഷിന് എന്റെ ആത്മാര്‍ത്ഥമായ നന്ദി,' മമത ബാനര്‍ജി പറഞ്ഞു. സംസ്ഥാന മന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ഗൗതം ദേബ് സിലിഗുരി മേയറാകുമെന്ന് മമത അറിയിച്ചു. മറ്റ് സിവില്‍ ബോര്‍ഡുകളില്‍, ആരാണ് മേയര്‍ ആകുന്നത് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കും. എന്നാല്‍ സിലിഗുരിക്ക് ഗൗതം ദേബ് മേയറാകും, കാരണം അദ്ദേഹം അവിടെയുള്ള ഏറ്റവും മുതിര്‍ന്ന നേതാവാണ്, മമത ബാനര്‍ജി പറഞ്ഞു. ബിജെപി നിഷേധാത്മക രാഷ്ട്രീയം പിന്തുടരുകയാണെന്നും വടക്കന്‍ ബംഗാളിലെ ജനങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും മമത ആഞ്ഞടിച്ചു.

3

2015 ലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ അസന്‍സോള്‍, ബിധാന്‍നഗര്‍, ചന്ദനഗര്‍ എന്നീ സിവില്‍ ബോഡികള്‍ നേടിയപ്പോള്‍ ഇടതു-കോണ്‍ഗ്രസ് സഖ്യം സിലിഗുരി സിവിക് ബോഡി നേടിയിരുന്നു. ഡിസംബറില്‍ നടന്ന കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം സ്വന്തമാക്കിയിരുന്നു. 144 അംഗ കൗണ്‍സിലിലെ 134 സീറ്റും തൃണമൂല്‍ കോണ്‍ഗ്രസാണ് ജയിച്ചത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷമായി മാറിയ ബി ജെ പിക്ക് മൂന്ന് വാര്‍ഡില്‍ മാത്രമായിരുന്നു കോര്‍പറേഷനില്‍ വിജയം നേടാനായത്.

4

ഇടതുമുന്നണിയും കോണ്‍ഗ്രസും രണ്ടു വാര്‍ഡുകളില്‍ വീതവും സ്വതന്ത്രര്‍ മൂന്നു സീറ്റിലും വിജയിച്ചു. 2015ല്‍ തൃണമൂലിന് 124 സീറ്റിലായിരുന്നു വിജയം. ഇടതുപക്ഷം-13, ബി ജെപി- അഞ്ച്, കോണ്‍ഗ്രസ്-രണ്ട് എന്നിങ്ങനെയായിരുന്നു മറ്റു കക്ഷികളുടെ നില. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 71 ശതമാനമായിരുന്നു ആകെ പോളിംഗ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+