Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ നരേന്ദ്ര മോദി ഇന്ന് ബംഗാളില്‍; മിഥുന്‍ ചക്രവര്‍ത്തിയും വേദിയില്‍

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊല്‍ക്കത്തിയിലെത്തും. ബ്രിഗേഡ് പരേഡ് ഗ്രൗഡില്‍ നടക്കുന്ന റാലിയില്‍ പ്രശസ്ത നടന്‍ മിഥുന്‍ ചക്രവര്‍ത്തിയും പങ്കെടുക്കും. നടന്‍ ഔദ്യോഗികമായി ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് വിവരം. കൂടുതല്‍ സിനിമാ-കായിക താരങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ ബിജെപി ശ്രമം നടത്തി വരവെയാണ് മിഥുന്‍ ചക്രവര്‍ത്തി ഇന്ന് ബിജെപി വേദിയില്‍ എത്തുന്നത്. ആര്‍എസ്എസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നടനാണ് മിഥുന്‍ ചക്രവര്‍ത്തി. നേരത്തെ അദ്ദേഹം നാഗ്പൂരിലും ലഖ്‌നൗവിലുമുള്ള ആര്‍എസ്എസ് കാര്യാലയങ്ങളില്‍ എത്തിയിരുന്നു.

p

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദി ബംഗാളില്‍ എത്തുന്നത്. എന്നാല്‍ അടുത്തിടെ അദ്ദേഹം വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കാനും ബിജെപി നേതാക്കളുമായി സംവദിക്കാനും മറ്റും പലതവണ വന്നിരുന്നു. ബിജെപി ഏറെ പ്രതീക്ഷയോടെ തിരഞ്ഞെടുപ്പ് നേരിടുന്ന സംസ്ഥാനമാണ് ബംഗാള്‍. ഇവിടെ മമതാ ബാനര്‍ജിയുടെ സര്‍ക്കാരിനെ ഇത്തവണ വീഴ്ത്തുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം.

ബംഗാളിന്റെ പാര്‍ട്ടി ചുമതലയുള്ള ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയ ശനിയാഴ്ച രാത്രി മിഥുന്‍ ചക്രവര്‍ത്തിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടിരുന്നു. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധമുള്ള വ്യക്തിയായിരുന്നു മിഥുന്‍ ചക്രവര്‍ത്തി. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹം രാഷ്ട്രീയത്തില്‍ ഇടപെടാറില്ല. ഇന്നത്തെ മോദി പങ്കെടുക്കുന്ന റാലിയില്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയ്, ജനറല്‍ സെക്രട്ടറി സഞ്ജയ് സിങ്, രാജ്യസഭാംഗം സ്വപന്‍ ദാസ് ഗുപ്ത എന്നിവരുമുണ്ടാകും.

ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 20 മെഗാ റാലികളിലാണ് മോദി പങ്കെടുക്കുക. ആദ്യത്തേതാണ് ഇന്ന് കൊല്‍ക്കത്തയില്‍ നടക്കുന്നത്. ബിജെപി കഴിഞ്ഞ ദിവസം 57 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. 291 തൃണമൂല്‍ സ്ഥാനാര്‍ഥികളുടെ പട്ടിക മമത ബാനര്‍ജിയുടെ പുറത്തിറക്കിയിട്ടുണ്ട്. ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയ്ക്ക് മൂന്ന് സീറ്റുകള്‍ മമത ബാനര്‍ജി വിട്ടുകൊടുത്തു.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

294 സീറ്റുകളാണ് ബംഗാള്‍ നിയമസഭയിലുള്ളത്. മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടങ്ങളായിട്ടാണ് വോട്ടെടുപ്പ്. ഏപ്രില്‍ 29ന് അവസാന ഘട്ടം നടക്കും. വോട്ടെണ്ണല്‍ മെയ് 2നാണ്. അന്നേദിവസം ബിജെപിയുടെ നേതാവ് മുഖ്യമന്ത്രിയാകുമെന്നാണ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിക്ക് ലഭിച്ചത് മൂന്ന് സീറ്റുകള്‍ മാത്രമായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ ജയിച്ചു. ഈ ആത്മവിശ്വാസത്തിലാണ് ബിജെപി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്.

96ലും മാസ്റ്ററിലും തിളങ്ങിയ യുവനടി: ഗൗരി ജി കിഷന്റെ പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+