പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപണം; മൂന്ന് മുസ്ലിം യുവാക്കളെ അടിച്ചുകൊന്നു
മര്‍ദ്ദനമേറ്റ് യുവാക്കള്‍ മരിച്ചതോടെ എല്ലാവരും സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ടു. നസീറുല്‍ ഹഖിന്റെ മാതാവിന്റെ പരാതിയില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊല്‍ക്കത്ത: പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് മൂന്ന് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ വടക്കന്‍ ദിനാജ്പൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഛോപ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്നു പശുക്കളെ മോഷ്ടിച്ചുവെന്നാരോപിച്ചാണ് യുവാക്കളെ അടിച്ചുകൊന്നത്.
സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നസീറുല്‍ ഹഖ്, മുഹമ്മദ് സമീറുദ്ദീന്‍, മുഹമ്മദ് നാസര്‍ എന്നിവരാണ് മര്‍ദ്ദനമേറ്റ് മരിച്ചത്. അടിയേറ്റ് പരിക്കേറ്റ നസീര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചതെന്ന് ഛോപ്ര പോലീസ് പറഞ്ഞു.

രണ്ട് പേര്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിക്കുകയായിരുന്നു. നസീറിനെ ഇസ്ലാംപൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പശുക്കളെ മോഷ്ടിക്കാന്‍ പത്ത് പേര്‍ വാനില്‍ ഗ്രാമത്തിലെത്തിയിട്ടുണ്ടെന്ന് വാര്‍ത്ത പരന്നതിന് പിന്നാലെയാണ് യുവാക്കളെ അടിച്ചുകൊന്നത്.
നേരത്തെ ഈ ഗ്രാമത്തില്‍ നിന്നു പശുക്കള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. രണ്ടു വീടുകളില്‍ നിന്നു പശുക്കളെ മോഷ്ടിച്ച ശേഷം മൂന്നാമത്തെ വീട്ടിലേക്ക് പോകുമ്പോഴാണ് യുവാക്കളെ പിടികൂടിയതെന്ന് പറയപ്പെടുന്നു. വലിയ ജനക്കൂട്ടമെത്തി ഇവരെ പിടികൂടുകയായിരുന്നു.
മര്‍ദ്ദനമേറ്റ് യുവാക്കള്‍ മരിച്ചതോടെ എല്ലാവരും സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ടു. നസീറുല്‍ ഹഖിന്റെ മാതാവിന്റെ പരാതിയില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അസിത് ബസു, അസിം ബസു, കൃഷ്ണ പോദ്ദാര്‍ എന്നിവരാണ് അറസ്റ്റിലായത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.












Click it and Unblock the Notifications