വനിത സംവരണ ബില്‍ പാസ്സായാല്‍ എന്ത് സംഭവിക്കും: ഓരോ മണ്ഡലത്തിലും മൂന്നില്‍ ഒരു തവണ വനിത ഉറപ്പ്
ഡൽഹി: കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ വനിതാ സംവരണ ബില്ല് ഇന്ന് പാർലമെന്റില്‍ അവതരിപ്പിച്ചേക്കും. ഇന്നലെ വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ പ്രത്യേക ക്യാബിനറ്റ് യോഗത്തില്‍ വനിതാ സംവരണ ബില്ലിന് അംഗീകാരം നല്‍കിയെന്നാണ് റിപ്പോർട്ട്. ലോക്സഭയിലും നിയമസഭയിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബില്ല് കൊണ്ടുവരുന്നത്.
നിലവില്‍ വനിതാ എംപിമാർ ലോക്‌സഭയിലെ അംഗസംഖ്യയുടെ 15 ശതമാനത്തിൽ താഴെയാണ്. പല സംസ്ഥാന അസംബ്ലികളിലും പ്രാതിനിധ്യം 10 ശതമാനത്തിൽ താഴെയുമാണ്. 27 വർഷമായി സംവരണ ബില്ല് ചർച്ചയാണെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ അന്തിമ ചുവട് വെക്കാന്‍ സാധിച്ചിട്ടില്ല. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാനുള്ള ബില്‍ 2010-ൽ രാജ്യസഭ പാസാക്കിയതാണ് അവസാനത്തെ പ്രധാന സംഭവ വികാസം. എന്നാല്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടതോടെ ബില്‍ അസാധുവായി.

ബി ജെ പിയും കോൺഗ്രസും ബില്ലിനെ എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ടെങ്കിലും, മറ്റ് പാർട്ടികളുടെ എതിർപ്പും വനിതാ ക്വാട്ടയ്ക്കുള്ളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം വേണമെന്ന ചിലരുടെ ആവശ്യങ്ങളുമാണ് പ്രധാന തടസ്സങ്ങളായി ഉയർന്ന് വന്നത്. അതേസമയം, തിങ്കളാഴ്ച ആരംഭിക്കുന്ന അഞ്ച് ദിവസത്തെ പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ കൊണ്ടുവരുന്നതിനും പാസാക്കുന്നതിനുമായി ഞായറാഴ്ച പല പാർട്ടികളും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെ "ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കും" എന്ന് സർക്കാർ അറിയിച്ചു.
നിലവിലെ ലോക്‌സഭയിൽ 78 വനിതാ അംഗങ്ങൾ മാത്രമാണുള്ളത്. ഇത് മൊത്തം അംഗസംഖ്യയായ 543-ന്റെ 15 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ ഡിസംബറിൽ സർക്കാർ പാർലമെന്റുമായി പങ്കുവെച്ച കണക്കുകൾ പ്രകാരം രാജ്യസഭയിലും സ്ത്രീകളുടെ പ്രാതിനിധ്യം ഏകദേശം 14 ശതമാനമാണ്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, ത്രിപുര, പുതുച്ചേരി, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്‌നാട്, തെലങ്കാന, തുടങ്ങി നിരവധി സംസ്ഥാന അസംബ്ലികളിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് വനിതാ പ്രാതിനിധ്യം.
2022 ഡിസംബറിലെ സർക്കാർ കണക്കുകൾ പ്രകാരം ബീഹാർ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ 10-12 ശതമാനം വനിതാ എംഎൽഎമാരുണ്ട്. ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവടങ്ങളിലും യഥാക്രമം 14.44, 13.7, 12.35 ശതമാനവും വനിതാ എംഎൽഎമാരുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, ബി ജെ ഡിയും ബി ആർ എസും ഉൾപ്പെടെ നിരവധി പാർട്ടികൾ ബിൽ പുനരുജ്ജീവിപ്പിക്കാൻ ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഞായറാഴ്ച നടന്ന ഹൈദരാബാദ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ കോണ്‍ഗ്രസും ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. മൂന്നിലൊന്ന് സംവരണം സ്ത്രീകള്‍ക്ക് ഉണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മൂന്ന് തെരഞ്ഞെടുപ്പുകൾക്ക് ശേഷം എല്ലാ മണ്ഡലങ്ങളും ഒരിക്കൽ സംവരണം ചെയ്യപ്പെടുന്ന രീതിയിലാണ് ബില്‍ വരുന്നതെന്നും സൂചനയുണ്ട്.
2008-2010-ലെ ശ്രമം പരാജയപ്പെട്ടതിന് മുമ്പ്, 1996, 1998, 1999 വർഷങ്ങളിൽ സമാനമായ ഒരു ബിൽ സംബന്ധിച്ച ചർച്ചയും ഉയർന്ന് വന്നിരുന്നു. ഗീതാ മുഖർജി അധ്യക്ഷയായ സംയുക്ത പാർലമെന്ററി സമിതി 1996ലെ ബിൽ പരിശോധിച്ച് ഏഴ് ശുപാർശകളും നല്‍കി. ഇതിൽ അഞ്ചെണ്ണം 2008-ലെ ബില്ലിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications