Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴില്‍ എവിടെയെന്ന് ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ ചന്ദ്രനെ നോക്കാന്‍ പറയുന്നു, പരിഹസിച്ച് രാഹുല്‍!

ദില്ലി: വിദേശ സന്ദര്‍ശനം കഴിഞ്ഞ് വന്നതിന് പിന്നാലെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. രാജ്യം തൊഴിലില്ലായ്മയില്‍ കഷ്ടപ്പെടുകയയാണെന്ന് രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന് അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുല്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

1

രാജ്യത്തെ ജനങ്ങള്‍ തൊഴില്‍ എവിടെയെന്ന് ചോദിക്കുമ്പോള്‍, ചന്ദ്രനെ നോക്കിക്കോളാനാണ് സര്‍ക്കാര്‍ പറയുന്നതെന്നും രാഹുല്‍ പരിഹസിച്ചു. ഐഎസ്ആര്‍ഒയുടെ ചാന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം സൂചിപ്പിച്ച് കൊണ്ടായിരുന്നു രാഹുലിന്റെ പരിഹാസം. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ശിവശങ്കര്‍ പ്രസാദ് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് പറഞ്ഞിരുന്നു. ബോളിവുഡില്‍ മൂന്ന് സിനിമകള്‍ ഒരു ദിവസം നൂറു കോടി നേടിയെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു.

അതേസമയം മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് കൂടിക്കാഴ്ച്ചയെയും രാഹുല്‍ വിമര്‍ശിച്ചു. ഷി ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ച്ചയില്‍ 2017ലെ ദോക്‌ലായിലെ സംഘര്‍ഷത്തെ കുറിച്ച് മോദി ഉന്നയിച്ചോ എന്ന് രാഹുല്‍ ചോദിച്ചു. 2017ല്‍ ചൈനീസ് പട്ടാളം ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് കയറിയത് സൈന്യവുമായുള്ള വലിയ സംഘര്‍ഷത്തിന് കാരണമായിരുന്നു. 15 അതിസമ്പന്നരുടെ 5.5 ലക്ഷം കോടിയുടെ വായ്പ എഴുതി തള്ളിയതും രാഹുല്‍ ഉയര്‍ത്തി കാണിച്ചിട്ടുണ്ട്.

മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകളില്‍ നിന്ന് മുഖം തിരിക്കുകയാണ്. മോദിയും ഷായും ചേര്‍ന്ന് പ്രധാന വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുക കൂടിയാവുമ്പോള്‍ എല്ലാം നല്ല രീതിയിലേക്ക് മാറുകയാണ്. കര്‍ഷക പ്രശ്‌നങ്ങളില്‍ മാധ്യമങ്ങള്‍ ഒന്നും മിണ്ടുന്നില്ല. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ എന്നിവയും ആരും ഉയര്‍ത്തി കാണിക്കുന്നില്ല. നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടെയും പ്രധാന ലക്ഷ്യം പാവപ്പെട്ടവന്റെ കീശയില്‍ നിന്ന് പണമെടുത്ത് പണക്കാരന് നല്‍കുന്നതാണെന്നും രാഹുല്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+