Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണ്ടകൾ തോക്ക് നിർമ്മിച്ചിടത്ത് യുപി ഇന്ന് രാജ്യം രക്ഷിക്കാൻ മിസൈൽ നിർമ്മിക്കുന്നു; അമിത് ഷാ

ലഖ്നൗ; നേരത്തെ ഉത്തർപ്രദേശിൽ ആളുകളെ ഭയപ്പെടുത്താനും കൊല്ലാനും നിയമവിരുദ്ധമായ ആയുധങ്ങൾ നിർമ്മിച്ചിടത് ഇന്ന് രാജ്യത്തെ സംരക്ഷിക്കാൻ ഷെല്ലുകളും മിസൈലുകളും നിർമ്മിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് വരാനിരിക്കുന്ന പ്രതിരോധ വ്യവസായ ഇടനാഴിയെക്കുറിച്ച് സംസാരിക്കവയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. ചന്ദൗലിയിൽ നടന്ന തിരഞ്ഞെടുപ്പ് യോ ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തർ പ്രദേശ് ബിജെപി ഭരണത്തിന്റെ കീഴിൽ ഒരുപാട് പുരോ ഗതി നേടിയതായും അമിത് ഷാ അവകാശപ്പെട്ടു.

"നേരത്തെ ഉത്തർ പ്രദേശ് എന്നത് ഗുണ്ടകളുടെയും മാഫിയകളുടെയും കേന്ദ്രം ആയിരുന്നു. അവർ ഇവിടെ നിയമവിരുദ്ധ ആയുധങ്ങൾ നിർമ്മിച്ചിരുന്നു, അത് ആളുകളെ ഭയപ്പെടുത്താനോ കൊല്ലാനോ ഉപയോഗിച്ചിരുന്നു. ഇന്ന്, ഇന്ത്യയെ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ഷെല്ലുകളും മിസൈലുകളും ആണ് ഇവിടെ നിർമ്മിക്കുന്നത്. ബിജെപി സർക്കാരിന്റെ കാലത്താണ് ഈ മാറ്റം ഉണ്ടായത്," ഷാ പറഞ്ഞു. ഇപ്പോൾ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്നും ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

amit-shah

"ഞാൻ യുപിയിലെ നൂറ്റമ്പതോളം മണ്ഡലങ്ങളിൽ പോയി, എല്ലാവരും തിരഞ്ഞെടുപ്പ് ചൂടിലാണ്. ഈ തിരഞ്ഞെടുപ്പിൽ എസ്പിയും ബിഎസ്പിയും തുടച്ചുനീക്കപ്പെടും, ബി.ജെ.പി സർക്കാർ രൂപികരിക്കേണ്ടത് ജനങ്ങളുടെ ആവിശ്യമാണ്. 300-ൽ അധികം സീറ്റുകൾ നേടുന്നതിന് നിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യണം." അമിത് ഷാ പറഞ്ഞു. ഇപ്പോഴും ചില ഗുണ്ടാസംഘങ്ങൾ ഉത്തർ പ്രദേശിൽ വിലസി നടക്കുന്നുണ്ട്. മാർച്ച് 10ന് ശേഷം അവരെ ജയിലിലേക്ക് അയക്കുമെന്നും ക്രമസമാധാന നില മെച്ചപ്പെടുന്നതുവരെ വികസനവും വ്യവസായ നിക്ഷേപവും നടത്താനാകില്ലെന്നും. അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടിയുടുപ്പിട്ട് പുതിയ ലുക്കിൽ സായ് പല്ലവി, ഇതെന്ത് മാറ്റമെന്ന് ആരാധകർ, ചിത്രങ്ങൾ

അതേ സമയം ഇന്ന് ഉത്തർ പ്രദേശിൽ ആറാം ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. 676 സ്ഥാനാർത്ഥികളാണ് 10 ജില്ലകളിലെ 57 മണ്ഡലങ്ങളിൽ ജനവിധി തേടുന്നത്. 2.14 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി വിട്ട മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ, സമാജ് വാദി പാർട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി, യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, പിസിസി പ്രസിഡന്റ് അജയ്കുമാർ ലല്ലു എന്നിവരുടെ മത്സരം കൊണ്ട് ശ്രദ്ധേയമാണ് ഈ ഘട്ടം. 2017 ൽ എൻഡിഎക്ക് 49 സീറ്റ് കിട്ടിയ മേഖലയിൽ ഇത്തവണ എസ്പിയും ബിജെപിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+