Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് പാരമ്പര്യമുള്ള വീട്ടില്‍ നിന്ന് നാല് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ വരെ; ആരാണ് മാര്‍ഗരറ്റ് ആല്‍വ?

ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്ന മാര്‍ഗരറ്റ് ആല്‍വയുടേത് കോണ്‍ഗ്രസ് പാരമ്പര്യം ഉള്‍ക്കൊള്ളുന്ന കുടുംബം. 1942 ഏപ്രില്‍ 14 ന് കര്‍ണാടകയിലെ മംഗലാപുരത്ത് ഒരു റോമന്‍ കത്തോലിക്കാ കുടുംബത്തിലാണ് മാര്‍ഗരറ്റ് ജനിച്ചത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെക്കുള്ള എന്‍ട്രി.

ബാംഗ്ലൂരിലെ മൗണ്ട് കാര്‍മല്‍ കോളേജില്‍ നിന്ന് ബിഎ ബിരുദവും ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി. അഭിഭാഷക എന്ന നിലയില്‍ പൊതുരംഗത്തേക്ക് കടന്നു. യംഗ് വിമന്‍സ് ക്രിസ്ത്യന്‍ അസോസിയേഷന്റെ പ്രസിഡന്റായി. കരുണ എന്ന സര്‍ക്കാരിതര ഓര്‍ഗനൈസേഷന്‍ സ്ഥാപിച്ച് സ്ത്രീകളുമായും കുട്ടികളുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

1

1964 മെയ് 24-ന് നിരഞ്ജന്‍ തോമസ് ആല്‍വയെ അവര്‍ വിവാഹം കഴിച്ചു. 1969 ലാണ് സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. ഭര്‍ത്താവിന്റെ കുടുംബം അടിയുറച്ച കോണ്‍ഗ്രസുകാരായിരുന്നു. ഭര്‍തൃമാതാവ് വയലറ്റ് ആല്‍വ കോണ്‍ഗ്രസ് എം പിയായിരുന്നു. വയലറ്റ് ആല്‍വ 1960 കളില്‍ രാജ്യസഭയുടെ രണ്ടാമത്തെ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2

ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് (ഇന്ദിര) വിഭാഗവുമായി അടുത്തിടപഴകിയ മാര്‍ഗരറ്റ് കര്‍ണാടകയിലെ അതിന്റെ സംസ്ഥാന ഘടകത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1975 നും 1977 നും ഇടയില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായും 1978 നും 1980 നും ഇടയില്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.

3

1974 ഏപ്രിലില്‍ ആല്‍വ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1980, 1986, 1992 വര്‍ഷങ്ങളില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ പാര്‍ലമെന്ററി കാര്യ (1984-85) മന്ത്രാലയങ്ങളിലും മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ ഒരു വിഭാഗമായ യുവജന, കായിക, വനിതാ ശിശു വികസന മന്ത്രാലയങ്ങളിലും കേന്ദ്ര സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു.

4

ഹ്രസ്വകാലത്തേക്ക് ശാസ്ത്ര സാങ്കേതിക മന്ത്രിയുമായിരുന്നു. 1985 നും 1989 നും ഇടയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളും പങ്കാളിത്തവും മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ 28 ഇന പദ്ധതിക്ക് മാര്‍ഗരറ്റ് ആല്‍വ മേല്‍നോട്ടം വഹിച്ചു.

5

സര്‍ക്കാരിലും പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് വേണ്ടിയും അവര്‍ പ്രചാരണം നടത്തി. പഞ്ചായത്ത് രാജ് തെരഞ്ഞെടുപ്പുകളില്‍ 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യണമെന്ന 1989-ലെ അവരുടെ നിര്‍ദ്ദേശം 1993-ല്‍ നിയമമായി.

ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

6

1999-ല്‍ ഉത്തര കന്നഡ നിയോജക മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായി 13-ാം ലോക്സഭയിലേക്ക് ആല്‍വ തിരഞ്ഞെടുക്കപ്പെട്ടു. 2004-ല്‍ നടന്ന ഒരു തിരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. 2004 നും 2009 നും ഇടയില്‍, അവര്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി.

7

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്ററി പ്രതിനിധികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനമായ പാര്‍ലമെന്ററി സ്റ്റഡീസ് & ട്രെയിനിംഗ് ബ്യൂറോയുടെ ഉപദേശകയായിരുന്നു.

8

2008 ല്‍ പാര്‍ട്ടിയില്‍ നിന്ന് താല്‍ക്കാലിക അവധിയെടുത്തു. 2009 ഓഗസ്റ്റ് 6-ന് ആല്‍വ ഉത്തരാഖണ്ഡിലെ ആദ്യത്തെ വനിതാ ഗവര്‍ണറായി. 2012 മെയ് വരെ അവര്‍ ആ സ്ഥാനത്ത് തുടര്‍ന്നു. ആ സമയത്ത് അവര്‍ രാജസ്ഥാന്‍ ഗവര്‍ണറായും നിയമിക്കപ്പെട്ടു. ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളുടേയും ഗവര്‍ണറായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+