Get Updates
Get notified of breaking news, exclusive insights, and must-see stories!

എംപിയുടെ ആത്മഹത്യ കേസില്‍ പ്രതി, മോദിയുടെ ആഭ്യന്തര മന്ത്രി, ആരാണ് വിവാദ നായകന്‍ പ്രഫുല്‍ പട്ടേല്‍?

ദില്ലി: ലക്ഷദ്വീപില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവാദ നടപടികളാണ് ചര്‍ച്ചയാവുന്നത്. കേന്ദ്രത്തിന്റെ കണ്ണും കാതുമായി പ്രവര്‍ത്തിക്കുന്നത് പ്രഫുല്‍ ഖോഡ പട്ടേല്‍ എന്ന അഡ്മിനിസ്‌ട്രേറ്ററാണ്. അധികം ആര്‍ക്കും അദ്ദേഹത്തെ കുറിച്ചറിയില്ല. എന്നാല്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെ അജണ്ടകള്‍ കൃത്യമായി നടപ്പാക്കാന്‍ അദ്ദേഹം മുന്നിലുണ്ട്. വിവാദങ്ങള്‍ എപ്പോഴും അദ്ദേഹത്തിന് പിന്നാലെ തന്നെയുണ്ട്. അറിയാം പ്രഫുല്‍ പട്ടേലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍.

Recommended Video

cmsvideo
    Who is Praful Khoda Patel? | Oneindia Malayalam

    സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

    എംപിയുടെ മരണം

    എംപിയുടെ മരണം

    ദാദ്രി-നാഗര്‍ ഹവേലി എംപി മോഹന്‍ ദേല്‍ക്കറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രഫുല്‍ പട്ടേല്‍ പ്രതിക്കൂട്ടിലാണ്. 15 പേജ് വരുന്ന ആത്മഹത്യാ കുറിപ്പില്‍ ദേല്‍ക്കര്‍ പ്രഫുല്‍ പട്ടേലിനെ അടക്കമുള്ളവരാണ് ആത്മഹത്യയുടെ കാരണക്കാരായി പറയുന്നത്. ദാദ്ര-നാഗര്‍ ഹവേലി അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയാണ് പ്രഫുല്‍ പട്ടേല്‍. 25 കോടി തരാനായി സമ്മര്‍ദം ചെലുത്തിയെന്നും, ഇല്ലെങ്കില്‍ വ്യാജ കേസ് ദേല്‍ക്കര്‍ക്കെതിരെ ചുമത്തുമെന്ന് പ്രഫുല്‍ പട്ടേല്‍ ഭീഷണിപ്പെടുത്തിയെന്നാണ് മുംബൈ പോലീസിന് നല്‍കിയ പരാതിയില്‍ ദേല്‍ക്കറുടെ മകന്‍ അഭിനവ് പറയുന്നത്.

    അമിത് ഷായുടെ പകരക്കാരന്‍

    അമിത് ഷായുടെ പകരക്കാരന്‍

    ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആഭ്യന്തര മന്ത്രിയായിരുന്നു പ്രഫുല്‍ പട്ടേല്‍. അമിത് ഷാ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജയിലിലായപ്പോള്‍ ആ പദം മോദി നല്‍കിയത് പ്രഫുല്‍ പട്ടേലിനാണ്. തീരുമാനം പെട്ടെന്ന് എടുക്കുകയും, അതില്‍ ഉറച്ച് നില്‍ക്കുന്നതുമാണ് പ്രഫുല്‍ പട്ടേലിന്റെ രീതി. മോദിക്ക് ഇഷ്ടപ്പെട്ടതും അത് തന്നെയാണ്. അമിത് വഹിച്ചിരുന്ന പത്തില്‍ എട്ട് വകുപ്പും മോദി പ്രഫുല്‍ പട്ടേലിനെ തന്നെ ഏല്‍പ്പിച്ചു. 2012 തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പ്രഫുല്‍ പട്ടേല്‍ പരാജയപ്പെട്ടു. ഹിമ്മത്ത് നഗറില്‍ നിന്ന് വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട് പ്രഫുല്‍ പട്ടേല്‍.

    റോഡ് കോണ്‍ട്രാക്ടര്‍

    റോഡ് കോണ്‍ട്രാക്ടര്‍

    സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയുള്ള നേതാവാണ് പ്രഫുല്‍ പട്ടേല്‍. രാഷ്ട്രീയത്തിലേക്കിറങ്ങും മുമ്പ് റോഡ് കോണ്‍ട്രാക്ടറായിരുന്നു അദ്ദേഹം. ഗുജറാത്ത് സര്‍ക്കാരുമായി ചേര്‍ന്ന് അദ്ദേഹത്തിന്റെ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനമായ സബാര്‍ കണ്‍സ്ട്രക്ഷന്‍സ് നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഉത്തര ഗുജറാത്തിലെ വലിയ പട്ടേല്‍ കുടുംബത്തില്‍ നിന്നാണ് പ്രഫുല്‍ പട്ടേലിന്റെ വരവ്. രാഷ്ട്രീയക്കാരനെ പോലെയായിരുന്നില്ല പ്രഫുലിന്റെ പെരുമാറ്റം. ശരിക്കുമൊരു അഡ്മിനിസ്‌ട്രേറ്ററെ പോലെയായിരുന്നു. അതാണ് പ്രഫുല്‍ 2012ല്‍ തോല്‍ക്കാനുള്ള കാരണം. ഇതിന് ശേഷം ബിജെപിയില്‍ അത്ര സജീവമല്ലായിരുന്നു പ്രഫുല്‍ പട്ടേല്‍.

    ഐഎഎസ്സുകാരനുമായി യുദ്ധം

    ഐഎഎസ്സുകാരനുമായി യുദ്ധം

    2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഐഎഎസ് ഓഫീസറായ കണ്ണന്‍ ഗോപിനാഥന് പ്രഫുല്‍ പട്ടേല്‍ നോട്ടീസ് അയച്ചിരുന്നു. പട്ടേലിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല എന്നായിരുന്നു കാരണം. അത് വലിയ വിവാദമായി. ഒടുവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഫുല്‍പട്ടേലിനോട് നോട്ടീസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കടുത്ത സമ്മര്‍ദമാണ് പ്രഫുല്‍ പട്ടേലില്‍ നിന്ന് ഉണ്ടായതെന്ന് കണ്ണന്‍ ഗോപിനാഥന്‍ പരാതിപ്പെട്ടിരുന്നു. ഓഗസ്റ്റില്‍ കണ്ണന്‍ രാജിവെക്കുകയും ചെയ്തു.

    ദേല്‍ക്കറുടെ കേസ്

    ദേല്‍ക്കറുടെ കേസ്

    മോഹന്‍ ദേല്‍ക്കര്‍ അനധികൃത ഇടപാടുകള്‍ നടത്തി സ്വത്ത് സമ്പാദിച്ചെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. അത് അന്വേഷിച്ചത് പ്രഫുല്‍ പട്ടേലായിരുന്നു. രണ്ട് പേരും തമ്മിലുള്ള പ്രശ്‌നത്തിന് കാരണം അതായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. എന്നാല്‍ ദേല്‍ക്കറുടെ ആത്മഹത്യാ കുറിപ്പില്‍ പട്ടേലിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും പേരുണ്ടായിരുന്നു. ഫെബ്രുവരി 22നാണ് മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ നിന്ന് ദേല്‍ക്കറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതാണ് ഇപ്പോള്‍ പട്ടേലിന് കുരുക്കായി മാറിയത്.

    ഞെട്ടിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ജയസൂര്യയുടെ നായിക; ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+