2 മാസത്തിനിടെ നടന്നത് കൂട്ടത്തല്ല്: മേയര്‍ തിരഞ്ഞെടുപ്പ് വീണ്ടും നടത്തിയത് ഇക്കാരണത്താല്‍
ദില്ലി: മാസങ്ങള്‍ നീണ്ട നാടകീയതയ്ക്കൊടുവില്‍ ദില്ലിയില്‍ മേയറെ തിരഞ്ഞെടുത്തിരിക്കുകയാണ്. പക്ഷേ നടപടികള്‍ എന്താണിത്ര വൈകിയത്. വലിയ പ്രശ്നങ്ങള്‍ക്കാണ് ദില്ലിയിലെ മുനിസിപ്പല്‍ കോര്പ്പറേഷന് കഴിഞ്ഞ രണ്ട് മാസത്തിനിടെ സാക്ഷ്യം വഹിച്ചത്. വലിയ സംഘര്‍ഷങ്ങളാണ് ബിജെപി-എഎപി പ്രവര്‍ത്തകര്‍ തമ്മിലുള്ള മേയര്‍ തിരഞ്ഞെടുപ്പിനിടെ മുമ്പ് നടന്നത്.
ഫെബ്രുവരി 22നായിരുന്നു അവസാനമായി മേയര്‍ തിരഞ്ഞെടുപ്പ് നടത്താന്‍ നോക്കിയത്. എന്നാല്‍ അന്ന് സംഘര്‍ഷത്തെ തുടര്‍ന്ന് കൗണ്‍സില്‍ പിരിച്ചുവിടുകയായിരുന്നു. ഡിസംബറിലാണ് എംസിഡി തിരഞ്ഞെടുപ്പ് നടന്നത്. 250 വാര്‍ഡില്‍ 134 എണ്ണം സ്വന്തമാക്കി എഎപി അധികാരം പിടിച്ചിരുന്നു.

ജനുവരിയില്‍ കൗണ്‍സില്‍ ചേര്‍ന്ന് മേയറെയും ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുക്കേണ്ടതായിരുന്നു. എന്നാല്‍ മൂന്ന് തവണയാണ് മേയര്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ബിജെപിയും എഎപിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തന്നെയായിരുന്നു പ്രധാന കാരണം. പ്രിസൈഡിംഗ് ഓഫീസര്‍ പത്ത് നോമിനേറ്റ് അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം.
ഇതിലൂടെ ഭൂരിപക്ഷ കൗണ്‍സിലിനെ താഴെയിറക്കാനും, ബിജെപിക്ക് മേയറെ നിയമിക്കാനുമായിരുന്നു നീക്കമെന്ന് എഎപി ആരോപിച്ചു. രണ്ട് എഎപി എംഎല്‍എമാരോട് കൗണ്‍സിലില്‍ നിന്ന് പുറത്തുപോകാനും ഇവര്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കെതിരെ മുമ്പുള്ള കേസുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഈ നീക്കം.
പരമ്പരാഗതമായി നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അധികാരമുണ്ടാവില്ല. ഇപ്പോഴത്തെ മേയര്‍ ഷെല്ലി ഒബ്രോയ് ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശമുണ്ടാവില്ലെന്ന് സുപ്രീം കോടതിയാണ് പ്രഖ്യാപിച്ചത്. അതായത് നാമനിര്‍ദേശം ചെയ്തവരുടെ എണ്ണം നോക്കുമ്പോള്‍ ബിജെപിയുടെ അംഗസംഖ്യ 113ല്‍ നിന്ന് 123 ആയി ഉയര്‍ന്നിരുന്നു.
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
എന്നാല്‍ ഭൂരിപക്ഷത്തിന് 138 സീറ്റ് വേണ്ടിയിരുന്നു. ഒരു മാസം തിരഞ്ഞെടുപ്പ് വൈകി. ഒടുവില്‍ ഫെബ്രുവരി 22ന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഷെല്ലി ഒബ്രോയി മേയറായും, ആലെ മുഹമ്മദ് ഇഖ്ബാല്‍ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാല്‍ മാര്‍ച്ച് 31ന് ഇവരുടെ കാലാവധി അവസാനിക്കുകയായിരുന്നു.
ദില്ലി മുനിസിപ്പല്‍ കോര്പ്പറേഷന് നിയമപ്രകാരം പുതു സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ ഏപ്രിലില്‍ പുതിയൊരു തിരഞ്ഞെടുപ്പ് നടത്തണം എന്നാണ്. ഇതേ തുടര്‍ന്നാണ് മേയര്‍ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ഷെല്ലി ഒബ്രോയ് തന്നെ വിജയം സ്വന്തമാക്കുകയായിരുന്നു.
ബിജെപിയുടെ ശിഖ റോയിക്കെതിരെയായിരുന്നു മത്സരം. എഎപിയുടെ നേതാവ് മുകേഷ് ഗോയലാണ് തിഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത്. കൗണ്‍സിലിലെ ഏറ്റവും സീനിയര്‍ നേതാവാണ് അദ്ദേഹം. സിവിക്ക് ഗവേണണ്സിനായുള്ള രണ്ട് സുപ്രധാന കമ്മിറ്റികളും എംസിഡി തിരഞ്ഞെടുക്കാനുണ്ട്. സ്റ്റാന്റിംഗ് കമ്മിറ്റി, സോണല്‍ വാര്‍ഡ് കമ്മിറ്റി എന്നിവയാണിത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications