ദില്ലിക്ക് പകരം ഗുജറാത്ത്, ആബെയുടെ സ്വീകരണത്തിനു പിന്നിൽ ദുരുദ്ദേശം, ലക്ഷ്യം ഗുജറാത്ത് തിരഞ്ഞെടുപ്പ്

  • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

ദില്ലി: ജപ്പാൻ പ്രധാനമന്ത്രിക്ക് ഗുജറാത്തിൽ സ്വീകരണം നൽകിയതിനു പിന്നിൽ ദുരുദ്ദേശമെന്ന് കോൺഗ്രസ്. റോഡ് ഷോ അടക്കമുള്ള സ്വീകരണ പരിപാടികൾ ദില്ലിയിൽ സംഘടിപ്പിക്കുന്നതിന് പകരം അഹമ്മദാബാദിൽ ഒരുക്കിയതിന് പിന്നിൽ വരാൻ പോകുന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പാണെന്ന് കോൺഗ്രസ് ആരോപിക്കുന്നുണ്ട്.

റോഹിങ്ക്യൻ മുസ്ലീങ്ങളെ ഇന്ത്യയിൽ പാർപ്പിക്കില്ല; ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർഥികൾക്ക് പൗരത്വം

ഇന്ത്യയുടെ പ്രധാനപ്പെട്ട നയതന്ത്ര പങ്കാളിയാണ് ജപ്പാൻ. കീഴ്വഴക്കൾ തെറ്റിച്ചാണ് ജപ്പാൻ പ്രധാനമന്ത്രിക്ക് ഗുജറാത്തിൽ സ്വീകരണം നൽകിയതെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.

ദില്ലിക്ക് പകരം ഗുജറാത്ത്

ദില്ലിക്ക് പകരം ഗുജറാത്ത്

ജപ്പാൻ പ്രധാനമന്ത്രിയ്ക്ക് ഗുജറാത്തിൽ സ്വീകരണം നൽകിയതിനെതിരെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. സാധാരണ ഗതിയിൽ രാജ്യ തലസ്ഥാനമായ ദില്ലിയിലാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. എന്നാൽ ജപ്പാൻ പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കിയത് ഗുജറാത്തിലാണ്. ദില്ലിക്ക് പകരം അഹമ്മദാബാദില്‍ ഒരു വിദേശ പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടികള്‍ സംഘടിപ്പിച്ചത് തികച്ചും അസ്വാഭാവികമായ നടപടിയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.

 ഗുജറാത്ത് തിരഞ്ഞെടുപ്പ്

ഗുജറാത്ത് തിരഞ്ഞെടുപ്പ്

മോദിയുടേയും ബിജെപിയുടേയും ഈ നീക്കത്തിനു പിന്നിലെ ലക്ഷ്യം ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പാണെന്നാണ് കോൺഗ്രസിന്റെ വിമർശം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഷിൻസോ ആബൈയുടെ സ്വീകരണ പരിപാടികൾ ഗുജറാത്തിലാക്കിയത്.

 കീഴ്വഴക്കം തെറ്റിച്ചു

കീഴ്വഴക്കം തെറ്റിച്ചു

ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരു നയതന്ത്ര പങ്കാളി കൂടിയാണ് ജപ്പാൻ. കീഴ്വഴക്കൾ എല്ലാം തെറ്റിച്ചു കൊണ്ടുള്ളതായിരുന്നു ഇന്ത്യയുടെ സ്വീകരണ പരിപാടിയെന്ന് കോൺഗ്രസ് ആരോപിക്കുന്നുണ്ട്.

 രാഷ്ട്രീയ മുതലെടുപ്പ്

രാഷ്ട്രീയ മുതലെടുപ്പ്

ജപ്പാനുമായി ഇന്ത്യക്ക് ആഴത്തിലുള്ള നയതന്ത്ര ബന്ധമാണ് ഉള്ളത്. അത് സ്ഥാപിക്കപ്പെട്ടത് യുപിഎ സർക്കാരിന്റെ കാലത്താണ്. എന്നാൽ ഒരു വിദേശ പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.

 റോഡ് ഷോ

റോഡ് ഷോ

രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആമ്പെ ഇന്ത്യയിലെത്തിയത്. പ്രോട്ടോകോൾ മറികടന്ന് മോദി തന്നെയാണ് ആമ്പെയെ സ്വീകരിച്ചത്. ഇന്ത്യയിലെത്തിയ ഷിന്‍സോ ആബെയ്ക്ക് അഹമ്മദാബാദില്‍ വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. സബര്‍മതി ഗാന്ധി ആശ്രമം വരെയുള്ള എട്ടു കിലോമീറ്റര്‍ ദൂരം ഇരു പ്രധാനമന്ത്രിമാരും ചേർന്ന് റോഡ് ഷോ നടത്തി

 റോഹിങ്ക്യൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് പരമ്പര്യ വിരുദ്ധം

റോഹിങ്ക്യൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് പരമ്പര്യ വിരുദ്ധം

മ്യാൻമാറിൽ നിന്നുള്ള അഭയാർഥികളായ റോഹിങ്ക്യൻ മുസ്ലീങ്ങളോട് ബിജെപി സർക്കാർ സ്വീകരിച്ച നയം തികച്ചും ഇന്ത്യൻ പരമ്പര്യത്തിന് വിപരീതമാണെന്നും തിവാരി അരോപിക്കുന്നുണ്ട്. റോഹിങ്ക്യൻ വിഷയവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇന്ത്യ യുഎന്നിന്റെ മനുഷ്യാവകാശ സമിതിയുടെ വിമർശനത്തിന് വിധേയമാകുന്നതെന്നും കോൺഗ്രസ് അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Congress on Wednesday raised questions over Japanese Prime Minister Shinzo Abe’s state visit to Ahmedabad and not the country’s national capital and hoped it would not be used for political purposes in view of the forthcoming Gujarat assembly elections.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്