കടം കയറി പാപ്പരായ മാള്‍ 318 കോടി രൂപയ്ക്ക് ലുലു ഗ്രൂപ്പ് വാങ്ങിയത് ചുമ്മാതല്ല, നേട്ടം ഇതൊക്കെ
ലോകോത്തര ഷോപ്പിംഗ് അനുഭവം രാജ്യത്തിന് പകര്‍ന്ന നല്‍കിയ ബിസിനസ് ശൃംഖലയാണ് ലുലു ഗ്രൂപ്പ്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ സാരഥി മലയാളിയായ എംഎ യൂസഫലിയാണ്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലായി ലുലുവിന് മാളുകളുണ്ട്. ഇത് കൂടാതെ സംസ്ഥാനത്തുടനീളം മിനി മാളുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഉണ്ട്.
കേരളത്തിന് പുറമെ കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ലുലു ഗ്രൂപ്പിന് മാളുകള്‍ ഉള്ളത്. ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കും ലുലു അതിന്റെ ശൃംഖല വ്യാപിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടെ എല്ലാവരേയും ഞെട്ടിച്ച് കൊണ്ടുള്ള ഒരു നീക്കമാണ് ജിസിസിയില്‍ 200 ലേറെ ഹൈപ്പര്‍മാര്‍ക്കറ്റുകളുള്ള ലുലു നടത്തിയിരിക്കുന്നത്.

സ്വന്തമായി സ്ഥലം വാങ്ങിയോ പാട്ടത്തിനെടുത്തോ മാളുകള്‍ തുടങ്ങുക എന്നതാണ് ലുലു മാളിന്റെ രീതി. എന്നാല്‍ അടുത്തിടെ ഹൈദരാബാദില്‍ ഒരു മാളിനെ ലുലു ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. കടക്കെണിയില്‍പ്പെട്ട് പാപ്പരായി മാറിയ മഞ്ജീര മാളിനെ ആണ് ലുലു ഗ്രൂപ്പ് ഏറ്റെടുത്തത്. മഞ്ജീര റീട്ടെയില്‍ ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് മാളിന്റെ ഉടമകള്‍. ഇവര്‍ കടക്കെണിയില്‍ ആയതോടെയാണ് ലുലു ഗ്രൂപ്പ് ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചത്.
318 കോടി രൂപയ്ക്കാണ് ലുലു മഞ്ജീര മാളിനെ ഏറ്റെടുത്തത്. ഇത്രയും രൂപ കൊടുത്ത് ഒരു മാള്‍ എന്തുകൊണ്ടാണ് ലുലു ഗ്രൂപ്പ് സ്വന്തമാക്കിയത് എന്ന ചോദ്യം പലരില്‍ നിന്നും ഉയര്‍ന്നിരുന്നു. അവിടെയാണ് ലുലു ഗ്രൂപ്പിന്റെ ബിസിനസ് തന്ത്രം വെളിവാകുന്നത്. ലുലുവിന്റെ പതിവ് രീതി അനുസരിച്ച് ഒരു മാള്‍ പണിത് പ്രവര്‍ത്തനസജ്ജമാക്കണമെങ്കില്‍ വര്‍ഷങ്ങളെടുക്കും. 100 ശതമാനം പണിയും പൂര്‍ത്തിയായ ശേഷം മാത്രം പൊതുജനങ്ങള്‍ക്കായി മാള്‍ തുറന്ന് കൊടുക്കുന്നതാണ് ലുലുവിന്റെ രീതി.
മാത്രമല്ല നിര്‍മാണ സാമഗ്രികളുടെ വില ഇന്ത്യയില്‍ വലിയ തോതില്‍ കുതിച്ചുയര്‍ന്നിട്ടുണ്ട്. ആ സാഹചര്യത്തില്‍ സമയവും സാമ്പത്തികവും വച്ചു നോക്കുമ്പോള്‍ നഷ്ടത്തിലായ മാളുകളെ ഏറ്റെടുക്കുന്നത് ലാഭകരമാണ്. മഞ്ജീര ലാഭകരമാണ് എന്ന് തോന്നിയാല്‍ ഭാവിയില്‍ കൂടുതല്‍ മാളുകള്‍ ഇത്തരത്തില്‍ ഏറ്റെടുക്കാനും ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട് എന്നാണ് വിവരം. മൂന്ന് വര്‍ഷത്തിനിടെ 10,000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തുക എന്നതാണ് ലുലു ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി ഇടത്തരം നഗരങ്ങളിലേക്ക് മിനി മാളുകള്‍ തുടങ്ങാനും ലുലു ആലോചിക്കുന്നുണ്ട്. 2023 സെപ്തംബറിലാണ് മഞ്ജീര മാളില്‍ ലുലുഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങുന്നത് 2023 സെപ്റ്റംബറിലാണ്. എന്നാല്‍ പാപ്പരത്വ നടപടികള്‍ നേരിടേണ്ടി വന്നതോടെ ലുലു ഗ്രൂപ്പ് മഞ്ജീര മാളിന്റെ മാനേജ്മെന്റ് നിയന്ത്രണം ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ലുലുവിന്റെ പരിഹാര പദ്ധതി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ ഹൈദരാബാദ് ബെഞ്ച് അംഗീകരിക്കുകയായിരുന്നു.












Click it and Unblock the Notifications