കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ് ഇന്ത്യയില്‍ കാവിയുടുത്ത ചിത്രം; പത്താന്‍ വിവാദത്തില്‍ സ്മൃതി ഇറാനിക്കെതിരെ ട്രോള്‍!!

Google Oneindia Malayalam News

ദില്ലി: ഷാരൂഖ് നായകനാവുന്ന പത്താനില്‍ ദീപിക പദുക്കോണ്‍ കാവി ബിക്കിനി അണിഞ്ഞ വിവാദത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കും വിമര്‍ശനം. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടമായി ഇത് മാറിയിരിക്കുകയാണ്. മിസ് ഇന്ത്യ മത്സരത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞിരുന്നുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റിജു ദത്ത വീഡിയോ സഹിതം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ബിജെപിയുടെ ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യയുടെ ട്വീറ്റിന് മറുപടിയായിട്ടായിരുന്നു ഇക്കാര്യം റിജു ട്വീറ്റ് ചെയ്തത്. ദീപിക പദുക്കോണിനെ ഗാനരംഗത്തിന്റെ പേരില്‍ നിരവധി ബിജെപി നേതാക്കളാണ് വിമര്‍ശിച്ചത്.

1

പത്താന്‍ മധ്യപ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് മന്ത്രി നരോത്തം മിശ്ര അടക്കം ഭീഷണി മുഴക്കിയത്. കാവി നിറത്തിലുള്ള ബിക്കിനി ഹിന്ദുത്വത്തെ അപമാനിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. 1998 കാലഘട്ടത്തില്‍ സ്മൃതി ഇറാനി കാവി വസ്ത്രം ധരിച്ച് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തിരുന്നു.

ബാബ വംഗയ്ക്ക് മുകളില്‍; ഫൈനലിസ്റ്റുകളെ പ്രവചിച്ച ജ്യോതിഷി പറയുന്നു 'അര്‍ജന്റീന' കപ്പുയര്‍ത്തുംബാബ വംഗയ്ക്ക് മുകളില്‍; ഫൈനലിസ്റ്റുകളെ പ്രവചിച്ച ജ്യോതിഷി പറയുന്നു 'അര്‍ജന്റീന' കപ്പുയര്‍ത്തും

ഇതിന്റെ വീഡിയോയാണ് റിജു ദത്ത പ ങ്കുവെച്ചത്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ ഒരു വനിതയായിട്ടും, അവരുടെ നേതാക്കള്‍ സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്ന് ഇതിലൂടെ വ്യക്തമായെന്ന് ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജി പറഞ്ഞു.

Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!

സ്ത്രീവിരുദ്ധനായ ഒരാളെ തൃണമൂലിന്റെ വക്താവായി മമത ബാനര്‍ജി നിയമിച്ചതില്‍ നാണക്കേട് തോന്നുന്നു. സ്ത്രീകളോട് യാതൊരു ബഹുമാനമില്ലാത്തയാളാണ് റിജു ദത്ത. സ്ത്രീകളുടെ ജീവിതത്തില്‍ അവരെടുക്കുന്ന തീരുമാനങ്ങളോടും ഇയാള്‍ക്ക് ബഹുമാനമില്ല. ജീവിത വിജയം നേടുന്ന സ്ത്രീകളോടും, അവരുടെ വളര്‍ച്ചയോടും തൃണമൂലിന് എതിര്‍പ്പാണ്.

സ്ത്രീകള്‍ക്കെതിരെ വളര്‍ന്ന് വരുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇത്തരം പുരുഷന്മാരാണ് കാരണക്കാരെന്നും ലോക്കറ്റ് ചാറ്റര്‍ജി പറഞ്ഞു. അതേസമയം തൃണമൂലും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കാവി നിറം ബിജെപിയുടെ സ്വകാര്യ സ്വത്താണോ, ആരാണ് അവര്‍ക്ക് അതില്‍ അധികാരം നല്‍കിയതെന്നും തൃണമൂല്‍ ചോദിച്ചു.

ഇതാ 3 ഭൂലോക സുന്ദരിമാര്‍, 3 കാമുകന്‍മാര്‍ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്; 15 സെക്കന്‍ഡില്‍ കണ്ടെത്തണംഇതാ 3 ഭൂലോക സുന്ദരിമാര്‍, 3 കാമുകന്‍മാര്‍ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്; 15 സെക്കന്‍ഡില്‍ കണ്ടെത്തണം

ദീപിക പദുക്കോണിനെ പോലുള്ള സ്ത്രീകളെ കാവി നിറം ധരിച്ചതിന്റെ പേരില്‍ ബിജെപി അപമാനിക്കുന്നു, എങ്കില്‍ അവരുടെ കേന്ദ്ര മന്ത്രി അത് ധരിച്ചതില്‍ ഇവര്‍ക്ക് അഭിപ്രായമില്ലേ എന്ന് റിജു ദത്ത ചോദിച്ചു. സ്മൃതി ഇറാനി എന്ത് ധരിക്കുന്നതിലും തൃണമൂല്‍ കോണ്‍ഗ്രസിന് പ്രശ്‌നമില്ല. കാരണം അതവരുടെ തിരഞ്ഞെടുപ്പാണ്.

ബിജെപിയുടെ സദാചാര പോലീസിംഗിനെതിരെയാണ് ഞങ്ങള്‍ സംസാരിക്കുന്നത്. ചില വ്യക്തികള്‍ക്കെതിരെ മാത്രമുള്ള അവരുടെ പ്രതിഷേധമാണ് ഞങ്ങള്‍ തുറന്ന് കാണിച്ചതെന്നും റിജു ദത്ത പറഞ്ഞു. ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തവരെ പിന്തുണച്ച ചരിത്രമുള്ളവരാണ് താന്‍ സ്ത്രീവിരുദ്ധനാണെന്ന് പറയുന്നതെന്ന് റിജു ദത്ത പരിഹസിച്ചു.

English summary
why selective criticism; tmc leader tweets smriti irani's saffron outfit in miss india competition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X