Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തിനാണ് എന്റെ ഇത്രയും ചിത്രങ്ങൾ; എംഎൽഎ ഓഫിസിലെ ചിത്രങ്ങൾക്കെതിരെ രാഹുൽ

കൽപറ്റ എംഎൽഎ ഓഫീസിൽ അമിതമായി തന്റെ ചിത്രങ്ങൾ തൂക്കിയതിൽ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. കല്പറ്റ എംഎൽഎ ടി. സിദ്ദിഖിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് രാഹുൽ ഇക്കാര്യം സൂചിപ്പിച്ചത്.

താൻ പറയുന്ന കാര്യം സിദ്ദിഖിന് ഇഷ്ടപ്പെടാൻ സാധ്യതയില്ലെന്ന മുഖവുരയോടെയാണ് രാഹുൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ''എന്റെ ചിത്രങ്ങൾ ധാരാളമായി എം.എൽ.എ. ഓഫീസിനുള്ളിൽ തൂക്കിയത് കണ്ടു. അതിന്റെ ആവശ്യമില്ലായിരുന്നു. എന്റെ കുറേ ചിത്രങ്ങൾ ഇങ്ങനെ കാണുന്നത് എനിക്കിഷ്ടമല്ല. വേണമെങ്കിൽ ഒരെണ്ണമൊക്കെ വെക്കാം.'' എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. താൻ തന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും നിങ്ങളുടെ ഇഷ്ടങ്ങൾക്ക് നിങ്ങൾ പ്രധാന്യം കൊടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 rahulgandhi

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്ത് വരുമെന്നിരിക്കെ കഴിഞ്ഞ ദിവസം രാഹുൽ കേരളത്തിലായിരുന്നു ചിലവഴിച്ചത്. തന്റെ ലോകസഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പ്രാദേശിക പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു. അരീക്കോട് സുല്ലമുസ്സലാം ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തതിന് ശേഷം രാഹുൽ ഗാന്ധി കുറച്ചു സമയം ബാഡ്മിന്റെൺ കളിയിലും മുഴുകി. ഇതിന്റെ ചിത്രങ്ങൾ മുൻ മന്ത്രിയും വണ്ടൂർ എം.എൽ.എയുമായ എ.പി. അനിൽകുമാർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ തികച്ചും നിരാശാജനകമായ പ്രകടനമാണ് കോൺ ഗ്രസിന് കാഴ്ചവെക്കാൻ സാധിക്കുന്നത്. ഒരു സംസ്ഥാനത്ത് പോലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കോൺ ഗ്രസിന് സാധിച്ചില്ല. ഉത്തർ പ്രദേശ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയപ്പോൾ പഞ്ചാബിൽ കാണാനായത് ആംആ ദ്മിയുടെ തേരോട്ടം ആയിരുന്നു. ഇതുവരെയുള്ള വോട്ടെണ്ണൽ പരി ഗണിക്കുമ്പോൾ ഉത്തർ പ്രദേശിൽ രണ്ട് സീറ്റും പഞ്ചാബ് ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ പതിനേഴ് സീറ്റുകളുലും മാത്രമാണ് കോൺ ഗ്രസിന് മുന്നിട്ടു നിൽക്കാൻ സാധിച്ചത്. സഖ്യമായി മത്സരിച്ച ഗോവയിൽ പന്ത്രണ്ടും മണിപ്പൂരിൽ ഒമ്പത് സീറ്റുകളും മുന്നിട്ട് നിൽക്കുന്നു.

ഉത്തർ പ്രദേശിൽ യോ ഗിക്ക് രണ്ടാമതും അവസരം നൽകിയിരിക്കുകയാണ് ജനങ്ങൾ. നിലവിൽ 275 സീറ്റിലാണ് ഇവിടെ ബിജെപി മുന്നിട്ട് നിൽക്കുന്നത്. 122 സീറ്റുകളിൽ മുന്നിട്ട് നിൽക്കാൻ എസ്പിക്കും സാധിച്ചു. പഞ്ചാബിലാകട്ടെ ആംആദ്മി 91 സീറ്റിൽ മുന്നിട്ട് നിൽക്കുകയാണ്. ഗോവയിൽ പത്തൊമ്പതും, ഉത്തരാഖണ്ഡിൽ നാൽപ്പത്തിയൊമ്പതും മണിപ്പൂരിൽ ഇരുപത്തിയെട്ടും സീറ്റുകളിൽ മുന്നിട്ട് നിൽക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+