എന്തുകൊണ്ട് കോവിഡ് വാക്സിൻ അധിക ഡോസ് വേണ്ട; കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി...
എന്തുകൊണ്ട് കോവിഡ് വാക്സിൻ അധിക ഡോസ് വേണ്ട; കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി...
ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധ പ്രവർത്തിന്റെ ഭാഗമായി കോവിഡ് വാക്സിന്റെ അധിക ഡോസുകൾ നൽകാനുള്ള തീരുമാനം സാമ്പത്തിക ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് ഡൽഹി ഹൈക്കോടതി. ഈ വിഷയത്തിൽ മറുപടി അറിയിക്കാൻ കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.
യു എസും യൂറോപ്പും പോലുള്ള മറ്റ് രാജ്യങ്ങൾ അധിക കുത്തിവയ്പ്പ് അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള കുത്തിവയ്പ്പുകൾ ഇന്ത്യയിൽ ലഭ്യമാക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
സിനിമാ ലോകത്തെ അമ്പരപ്പിച്ച ആ സർപ്രൈസ്, ദിലീപിനും കാവ്യയ്ക്കും സ്പെഷ്യൽ ഡേ- ചിത്രങ്ങൾ

ജസ്റ്റിസുമാരായ വിപിൻ സംഘി, ജസ്മീത് സിംഗ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം ചോദിച്ചത്. കോവിഡ് അധിക ഡോസ് വർദ്ധിപ്പിക്കുന്നതിന്റെ ആവശ്യകതയെയും ഫല പ്രാപ്തിയെയും കുറിച്ചുള്ള പരസ്പര വിരുദ്ധമായ മാധ്യമ റിപ്പോർട്ടുകളും മെഡിക്കൽ അഭിപ്രായങ്ങളും ചുറ്റും ഉണ്ട്. എന്നാൽ, ഇത്തരത്തിൽ അധിക ഡോസ് വാക്സിൻ നൽകുന്നതിനെ പിന്തുണയ്ക്കുന്ന മെഡിക്കൽ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഇന്ത്യയിലെ വിദഗ്ധരുടെ അഭിപ്രായം.

കോടതി പറഞ്ഞത് ഇങ്ങനെ ; -
" ഈ ഡോസ് നൽകുന്ന തീരുമാനം സാമ്പത്തിക ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കരുത്, കാരണം ഇത് വിലയേറിയ ഒരു നിർദ്ദേശമാണ് എന്നതിൽ സംശയമില്ല, മാത്രമല്ല സർക്കാർ വാക്സിൻ മിക്കവർക്കും സൗജന്യമായി നൽകുന്നു, ആളുകൾ ഇതിന് പണം നൽകേണ്ടതില്ല. ഈ ഘട്ടത്തിൽ വാക്സിന്റെ അധിക ഡോസ് നൽകാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. പക്ഷേ അമിതമായ യാഥാസ്ഥിതികത പുലർത്തുന്ന ഈ സാഹചര്യത്തിൽ വീണ്ടും വലിയ കോവിഡ് വ്യാപന അവസ്ഥയിലേക്ക് രാജ്യം എത്തി ചേരും. ഡൽഹിയിലെ കോവിഡ് - 19 സാഹചര്യം നിരീക്ഷിച്ചു വരുന്ന വിഷയം കേൾക്കുന്നതിനിടെ ബെഞ്ച് പറഞ്ഞു.
രാജ്യത്ത് പലരും, പ്രത്യേകിച്ച് പ്രായമായവരും മറ്റ് രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരും, തങ്ങൾക്ക് അധിക ഡോസ് ആവശ്യമുണ്ടോ, അത് എപ്പോൾ അനുവദിക്കും എന്നറിയാൻ ആകാംക്ഷയുള്ളവരാണെന്നും കോടതി പറഞ്ഞു. എന്നാൽ, "ഒരു വലിയ അളവിലുള്ള വാക്‌സിൻ ഡോസുകൾ ഉപയോഗിക്കാതെ കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്, അവയുടെ ആയുസ്സ് കുറച്ച് സമയത്തിനുള്ളിൽ അവസാനിക്കും," കോടതി പറയുന്നു.

കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്ന വിഷയത്തിൽ നടന്നു കൊണ്ടിരിക്കുന്ന സംവാദത്തെയും കോടതി പരാമർശിച്ചു. "മറ്റൊരു വശം 18 വയസ്സിന് താഴെയുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ടതാണ്,". പല വികസിത രാജ്യങ്ങളും തങ്ങളുടെ കുട്ടികൾക്കും യുവ ജനങ്ങൾക്കും വൈറസിന് എതിരെ വാക്സിനേഷൻ നൽകിയിട്ടുണ്ട്. രാജ്യത്ത് ഉടനീളമുള്ള സ്കൂളുകൾ വ്യക്തിഗത ക്ലാസുകളിലേക്ക് മടങ്ങുന്നതിനാൽ, കുട്ടികൾ അണുബാധയുടെ ഒരു പുതിയ തരംഗത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്.
കോവിഡ് അധിക ഡോസ് നൽകിയില്ലെങ്കിൽ രാജ്യം മറ്റൊരു "ആക്രമണം" നേരിടേണ്ടി വരുമെന്ന് മെഡിക്കൽ സമൂഹത്തിലെ ഒരു വിഭാഗം പ്രകടിപ്പിച്ച ആശങ്കകൾ നേരത്തെ ഹിയറിംഗിൽ ജസ്റ്റിസ് സംഘി പരാമർശിച്ചിരുന്നു.

എന്നാൽ, ഇന്ത്യയിൽ ഉടനടി മൂന്നാം കോവിഡ് വാക്സിൻ ഡോസുകൾ ആവശ്യമില്ലെന്നും ഒരു വലിയ മൂന്നാം തരംഗത്തിന്റെ സാധ്യത ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞു വരികയാണെന്നും എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ ചൊവ്വാഴ്ച പറഞ്ഞിരുന്നു. വ്യാഴാഴ്ചയാണ് ഡോ.ഗുലേറിയയുടെ പ്രസ്താവനയെ കോടതി പരാമർശിച്ചത്.
അതേസമയം, കോവിഡ് -19 ന് എതിരായ കൂടുതൽ സംരക്ഷണത്തിന് അധിക ഡോസ് ആവശ്യമാണെന്ന് സ്ഥാപിക്കാൻ ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഐസിഎംആർ മേധാവി ഡോ ബൽറാം ഭാർഗവയും പറഞ്ഞു. അതേസമയം, കൊവിഡ് വാക്സിന്റെ വാണിജ്യ കയറ്റുമതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. കൊവിഷീൽഡിന്റെയും കൊവാക്സിന്റെയും വാണിജ്യ കയറ്റുമതിക്കാണ് കേന്ദ്രാനുമതി ആയത്. ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ആവശ്യത്തിന് വാക്സിൻ ഉള്ള സാഹചര്യത്തിലാണ് തീരുമാനം.












Click it and Unblock the Notifications