ഭരണ വിരുദ്ധ വികാരം നരേന്ദ്ര മോദി സർക്കാറിനെ ബാധിക്കുമോ? യുഎസ് ഏജന്‍സിക്ക് പറയാനുള്ളത്
ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഭരണ വിരുദ്ധ തരംഗം. തദ്ദശ തിരഞ്ഞടുപ്പ് മുതല്‍ സംസ്ഥാന-ദേശീയ തിരഞ്ഞെടുപ്പുകളെലെയെല്ലാം ഭരണ കക്ഷിക്കെതിരായ ഈ ഘടകം അതിശക്തമായി തന്നെ പ്രവർത്തിക്കുന്നു. ഏറ്റവും ഒടുവില്‍ കണ്ട കർണാട നിയമസഭ തിരഞ്ഞെടുപ്പില്‍ പോലും ഈ ഘടകം ശക്തമായ രീതിയില്‍ പ്രവത്തിച്ചു. എന്നാല്‍ 2024 നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഈ ഘടകം പ്രതിഫലിക്കില്ലെന്നാണ് യു എസ് ആസ്ഥാനമായുള്ള സാമ്പത്തിക സേവന കൂട്ടായ്മയായ മോർഗൻ സ്റ്റാൻലി വിലയിരുത്തുന്നത്.
ജി ഡി പിയിലെ വർദ്ധനവ് കേന്ദ്രത്തിലായാലും സംസ്ഥാന തലത്തിലായാലും നിലവിലുള്ള സർക്കാരുകള്‍ക്ക് ഗുണകരമാവുമെന്നാണ് മോർഗൻ സ്റ്റാൻലി വ്യക്തമാക്കുന്നത്. 2002 മുതലുള്ള എല്ലാ സംസ്ഥാനങ്ങളുടെയും പൊതു തിരഞ്ഞെടുപ്പുകളുടെയും ഫലങ്ങൾ വിശകലനം ചെയ്താണ് കൂട്ടായ്മ ഭരണ വിരുദ്ധതയുടെ ഇൻഡക്‌സ് അളന്നിരിക്കുന്നത്.

മോർഗൻ സ്റ്റാൻലിയുടെ വിശദീകരണം അനുസരിച്ച്, സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകർ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ, കന്നി വോട്ടർമാർ എന്നിവയാണ് തിരഞ്ഞെടുപ്പ് ഫലങ്ങളെ അനുപാതമില്ലാതെ ബാധിക്കുന്ന മൂന്ന് ഘടകങ്ങൾ. വർഷങ്ങള്‍ക്ക് മുമ്പ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകമായി മേല്‍പ്പറഞ്ഞവയെ പരിഗണിക്കാന്‍ സാധിക്കില്ലെങ്കിലും നിലവില്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും ഏജന്‍സി പറയുന്നു.
ഉദാഹരണത്തിന്, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇക്വിറ്റി നിക്ഷേപകരുടെ എണ്ണം വലിയ തോതില്‍ വർദ്ധിച്ചു. നിലവിൽ ഇന്ത്യയിലെ 100-120 ദശലക്ഷം വോട്ടർമാർ ഓഹരി വിപണി നിക്ഷേപകരാണ്. അതുപോലെ, 500 ദശലക്ഷത്തിലധികം ഇന്ത്യക്കാർ, ഇന്ത്യയിലെ പകുതിയോളം വോട്ടർമാരും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവരാണ്, അവരിൽ 130 ദശലക്ഷവും കന്നി വോട്ടർമാരുമായിരിക്കും.
2024ലെ തിരഞ്ഞെടുപ്പ് ഫലത്തിൽ ഉത്തർപ്രദേശും മഹാരാഷ്ട്രയും നിർണായക പങ്ക് വഹിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കാരണം ലോക്സഭയിലേക്ക് ഏറ്റവും കൂടുതൽ പേരെ അയക്കുന്നത് ഈ രണ്ട് സംസ്ഥാനങ്ങളാണ്, അതായത് 128 എംപിമാർ മൊത്തം 543 ജനപ്രതിനിധികളിൽ ഏകദേശം നാലിലൊന്ന് വരും ഇത്.
2024 ലെ തിരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിക്കാൻ സാധ്യതയുള്ള മറ്റൊരു സംസ്ഥാനം തമിഴ്‌നാടാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യങ്ങൾക്ക് മാറ്റമുണ്ടാക്കാൻ കഴിയുന്ന മറ്റൊരു സംസ്ഥാനമാണ് ബിഹാർ, അതേസമയം പശ്ചിമ ബംഗാളിൽ ബിജെപിയും അഖിലേന്ത്യ തൃണമൂൽ കോൺഗ്രസും തമ്മിൽ നേർക്കുനേർ പോരാട്ടത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.












Click it and Unblock the Notifications