കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്പാലിന് വേണ്ടി ഏതറ്റം വരെയും പോകും: കെജ്രിവാള്‍

  • By Aswathi
Google Oneindia Malayalam News

ദില്ലി: അല്ലറചില്ല വിവാദങ്ങളൊക്കെ ഉണ്ടായെങ്കിലും അഴിമതിക്കാരോട് പൊറുക്കാന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് കഴിയില്ല. അഴിമതിക്കാരെ തുരത്താന്‍ ഏതറ്റവരെയും പോകുമെന്ന് ഒരിക്കല്‍ കൂടെ ആവര്‍ത്തിക്കുകയാണ് ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസും ബിജെപിയും എതിര്‍ക്കുന്ന ജനലോക്പാല്‍ ബില്‍ നടപ്പിലാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ദില്ലി മുഖ്യമന്ത്രിയും എഎപി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

അഴിമതി എന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. അതിനാല്‍ തന്നെ അഴിമതി വിരുദ്ധ ബില്ലിനായ താന്‍ എന്ത് ബുദ്ധിമുട്ട് വേണമെങ്കിലും സഹിക്കുമെന്ന് കെജ്രിവാള്‍ ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്പാല്‍ ബില്ലിന് വേണ്ടി മുഖ്യമന്ത്രിപദം രാജിവയ്ക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Aravind Kejriwal

കോണ്‍ഗ്രസും ബിജെപിയും ഒരിക്കലും ജനലോക്പാല്‍ ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് കെജ്രിവാള്‍ പറയുന്നു. കോമണ്‍ വെല്‍ത്ത് ഗെയിം അഴിമതിക്കേസില്‍ അന്വേഷണം നടത്താന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചതുമുതല്‍ കോണ്‍ഗ്രസിന്റെ ശബ്ദം പരുക്കനാകാന്‍ തുടങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ ഏഴ് വര്‍ഷമായി ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബിജെപിയ്‌ക്കെതിരെയും അഴിമതി ആരോപണങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ അഴമിതി വിരുദ്ധ ബില്ലിനെ പിന്തുണയ്ക്കാന്‍ അവര്‍ തയ്യാറാവില്ല- കെജ്രിവാള്‍ പറഞ്ഞു.

English summary
Delhi Chief Minister Arvind Kejriwal on Saturday threatened to “go to any extent” over the Jan Lokpal bill, which is opposed both by the Congress, whose continued support is essential for the survival of his government, as well as the BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X