ശശികലയെ അനുകൂലിക്കില്ല, മുസ്ലീം ലീഗും പനീര്‍ശെല്‍വത്തോടൊപ്പം;ഒപിഎസിന് പിന്തുണ വര്‍ധിക്കുന്നു...

  • By: Afeef
Subscribe to Oneindia Malayalam

ചെന്നൈ: ഓരോ നിമിഷവും കാര്യങ്ങള്‍ മാറിമറിയുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചിന്നമ്മ ശശികലക്കെതിരെ ഒരു നിയമസഭാംഗവും കൂടി രംഗത്തെത്തി.കടയനല്ലൂര്‍ മണ്ഡലത്തിലെ മുസ്ലീംലീഗ് എംഎല്‍എ കെഎഎം അബൂബക്കറാണ് ശശികലയെ അനുകൂലിക്കില്ലെന്നും, പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയത്. മുസ്ലീം ലീഗ് പാര്‍ട്ടിയും ഇക്കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്.

ഒ പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കാനാണ് മുസ്ലീം ലീഗ് നേതൃത്വത്തിന്റെ തീരുമാനമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന് തമിഴ്‌നാട് നിയമസഭയില്‍ ഒരു എംഎല്‍എ മാത്രമെയുള്ളു. പക്ഷേ, ഓരോ എംഎല്‍എമാരുടെ പിന്തുണയും നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ മുസ്ലീം ലീഗിന്റെ തീരുമാനം പനീര്‍ശെല്‍വം ക്യാമ്പിന് ആശ്വാസകരമാണ്.

paneerselvam

തമിഴ്‌നാട് നിയമസഭയില്‍ അവിശ്വാസ പ്രമേയം വന്നാല്‍ ഒ പനീര്‍ശെല്‍വത്തിന് അനുകൂലമായി വോട്ട് ചെയ്യണമെന്നാണ് മുസ്ലീം ലീഗ് എംഎല്‍എയ്ക്ക് പാര്‍ട്ടി നല്‍കിയ നിര്‍ദ്ദേശം. ശശികല ക്യാമ്പില്‍ നിന്ന് കൂടുതല്‍ എംഎല്‍എമാരും എംപിമാരും പനീര്‍ശെല്‍വത്തോട് അടുക്കുന്നത് ശശികലയുടെ അനുനായികളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതിനിടെ മുസ്ലീം ലീഗ്, കോണ്‍ഗ്രസ് തുടങ്ങിയ നാമമാത്ര അംഗങ്ങളുള്ള പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാന്‍ ശശികലയും ശ്രമിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

English summary
Indian Union Muslim league will support O Paneerselvam.
Please Wait while comments are loading...