Get Updates
Get notified of breaking news, exclusive insights, and must-see stories!

3000 യുവാക്കളും താനും ഉടന്‍ കോണ്‍ഗ്രസില്‍ ചേരും: ഞെട്ടിച്ച പ്രഖ്യാപനവുമായി മുന്‍ ഗോവന്‍ മന്ത്രി

പനാജി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചോളം സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള ഇടമാണ് ഗോവ. കഴിഞ്ഞ രണ്ട് തവണയും ഭരണത്തിലേറാന്‍ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസിന് ഇപ്പോഴും ശക്തമായ അടിത്തറയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കോണ്‍ഗ്രസ്.

അതുകൊണ്ട് തന്നെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വീഴ്ത്തി അധികാരം പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. മാത്രവുമല്ല നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ജനപ്രിയരായ നിരവധി നേതാക്കളും കോണ്‍ഗ്രസിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്.

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

കേവല ഭൂരിപക്ഷം

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഗോവയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയേക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ആകെയുള്ള 40 സീറ്റുകളില്‍ 17 സീറ്റിലും വിജയിക്കാന്‍ കോണ്‍ഗ്രസിന് അന്ന് സാധിച്ചിരുന്നു.

ബിജെപിക്ക്

കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ കോണ്‍ഗ്രസിന് കുറവുണ്ടായത് 4 സീറ്റുകള്‍ മാത്രം. പ്രധാന എതിരാളിയായ ബിജെപിക്ക് ലഭിച്ചത് 13 സീറ്റുകള്‍ ആയിരുന്നു. ശേഷിക്കുന്ന പത്തോളം സീറ്റുകളില്‍ വിജയിച്ചത് പ്രാദേശിക കക്ഷികളും സ്വതന്ത്രരും ആയതിനാല്‍ അവരേയും കൂട്ടി കോണ്‍ഗ്രസ് എളുപ്പത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.

അപ്രതീക്ഷിത നീക്കങ്ങള്‍

എന്നാല്‍ അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തിയ ബിജെപി മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവയുടെ പിന്തുണയോടെ അധികാരം പിടിച്ചു. അധികാരം പിടിച്ച ബിജെപി ഭരണം ഉറപ്പിക്കാന്‍ വീണ്ടും കൈവിട്ട പല കളികളും കളിച്ചു. പ്രതിപക്ഷമായ കോണ്‍ഗ്രസിന് പുറമെ സ്വന്തം സഖ്യകക്ഷികളെ അടക്കം പിളര്‍ത്തി ബിജെപി അംഗബലം ഉയര്‍ത്തി.

വലവീശിപ്പിടിച്ചത്

കോണ്‍ഗ്രസിന്‍റെ പത്തിലേറെ അംഗങ്ങളെയായിരുന്നു ബിജെപി ഒറ്റയടിക്ക് വലവീശിപ്പിടിച്ചത്. എംജിപി പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് പേരെയും ഒപ്പം നിര്‍ത്തി. ഇതോടെ നിലവില്‍ 27 അംഗങ്ങളാണ് ബിജെപിക്ക് ഗോവയില്‍ ഉള്ളത്. 17 അംഗങ്ങളുണ്ടായ കോണ്‍ഗ്രസിന്‍റെ നിയമസഭയിലെ അംഗബലം അഞ്ചിലേക്ക് ഒതുങ്ങുകയും ചെയ്തു.

കോണ്‍ഗ്രസിന്‍റെ അടിത്തറ

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ചാക്കിട്ട് പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞെങ്കിലും കോണ്‍ഗ്രസിന്‍റെ അടിത്തറയില്‍ ഇളക്കം സൃഷ്ടിക്കാന്‍ ബിജെപിക്ക് വലിയ തോതില്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനം മറ്റൊരു നിയമസഭാ തിര‍ഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍ വര്‍ധിക്കുന്നതും അതുകൊണ്ട് കൂടിയാണ്.

മിക്കി

വിജയം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് പോയതടക്കമുള്ള ജനകീയ പിന്തുണയുള്ള നേതാക്കളെ അടക്കം തിരികെ കൊണ്ട് വരാനും ശ്രമിക്കുന്നുണ്ട്. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളേയും കോണ്‍ഗ്രസ് സമീപിക്കുന്നുണ്ട്. മിക്കി എന്ന പേരില്‍ അറിയപ്പെടുന്ന ഗോവയിലെ ജനകീയ മുഖങ്ങളില്‍ ഒരാളായ ഫ്രാൻ‌സിസ്കോ പാച്ചെക്കോ കഴിഞ്ഞ ദിവസമാണ് ഞാന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ ബിജെപി, എന്‍സിപി, തുടങ്ങിയ പാര്‍ട്ടികളുടെ നേതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം.

മുന്‍ മന്ത്രി

മുന്‍ മന്ത്രികൂടിയായ മിക്കി നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും വലിയ ജനപിന്തുണയുള്ള നേതാവ് കൂടിയാണ്. ഇദ്ദേഹം പാര്‍ട്ടിയിലേക്ക് എത്തുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ കോണ്‍ഗ്രസിന് വലിയോ തോതില്‍ ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നും 2022 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുമെന്നുമാണ് മിക്കി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അഭിപ്രായപ്പെട്ടത്.

മൂവായിരം യുവാക്കൾ

മൂവായിരം യുവാക്കൾക്കൊപ്പം ഞാൻ ഉടൻ കോൺഗ്രസിൽ ചേരും. പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതിലാവും തന്‍റെ ശ്രദ്ധ. കേന്ദ്രത്തിലെ കോൺഗ്രസ് നേതാക്കളുമായി ഞാൻ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, 2022 ലെ തെരഞ്ഞെടുപ്പിനായി കോൺഗ്രസ് മറ്റൊരു പാർട്ടിയുമായും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സഖ്യ വേണ്ട

സഖ്യത്തിലേര്‍പ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പകരം മറ്റ് പാർട്ടികൾ കോൺഗ്രസിൽ ലയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോവണം. നിലവിലെ സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്തുകൊണ്ട് പാര്‍ട്ടി മുന്നോട്ട് പോവണം. താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് എവിടെ നിന്നായിരിക്കുമെന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതുപുത്തന്‍ മേക്കോവറുമായി നടി അനുശ്രീ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
    കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+