തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി; മോദി ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കുമോ? സൂചനകൾ ഇങ്ങനെ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ പാർട്ടിയുടെ വേരുറപ്പിക്കാൻ ബിജെപി കാര്യമായ തന്ത്രങ്ങൾ മെനയുകയാണെന്ന് റിപ്പോർട്ടുകൾ. ഞായറാഴ്ച നടന്ന പ്രാദേശിക ആലോചന യോഗം നടന്നു.
ലോക്സഭ തിരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് എണ്ണത്തിൽ ഒട്ടും കുറയാത്ത എംപിമാർ തിരഞ്ഞെടുക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നിർദ്ദേശം ദേശീയ അധ്യക്ഷൻ ജെപി നദ്ദ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷന്മാരോട് നിർദ്ദേശിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.

തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട്, കേരളം, ഗോവ, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നീ സംസ്ഥാനങ്ങളുടെ ഭാരവാഹികളും അതത് പാർട്ടി അധ്യക്ഷന്മാരും പങ്കെടുത്ത യോഗത്തിൽ പാർട്ടിയുടെ സംഘടനാ ശക്തിയും ഈ സംസ്ഥാനങ്ങളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും ചർച്ച ചെയ്തുവെന്നാണ് വിവരം.
കേന്ദ്ര നേതൃത്വത്തിന് വേണ്ടി പാർട്ടി ജനറൽ സെക്രട്ടറിമാരായ ബി.എൽ. സന്തോഷ്, തരുൺ ചുഗ്, സുനിൽ ബൻസാൽ വി. സതീഷ് (പ്രത്യേക ക്ഷണിതാവ്) എന്നിവരും സന്നിഹിതരായിരുന്നു.
തെലങ്കാനയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രിയും നിയുക്ത സംസ്ഥാന പാർട്ടി അധ്യക്ഷനുമായ ജി. കിഷൻ റെഡ്ഡി, മുൻ മന്ത്രി ഡി.കെ. അരുണയും രാജ്യ എംപി കെ.ലക്ഷ്മണനും സംസ്ഥാന ചുമതലയുള്ള മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പങ്കെടുത്തിരുന്നു.
അതാത് സംസ്ഥാന പാർട്ടി അധ്യക്ഷന്മാർ വിഷയങ്ങൾ അവതരിപ്പിച്ചു, അതിനുശേഷ 2024-ലെ പൊതുതിരഞ്ഞെടുപ്പിനും ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുമുള്ള തന്ത്രം കേന്ദ്രനേതൃത്വം രൂപപ്പെടുത്തുമെന്ന് നദ്ദ അവരോട് പറഞ്ഞതായാണ് റിപ്പോർട്ട്.
വരും ദിവസങ്ങളിൽ മറ്റ് പാർട്ടികളിലേക്ക് നേതാക്കൾ പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് റെഡ്ഡിയോടും പ്രചാരണ സമിതി ചെയർമാൻ എടാല രാജേന്ദറിനും നിർദ്ദേശം നൽകിയതായി പറയപ്പെടുന്നു.
മറ്റ് പാർട്ടികളിൽ നിന്ന് അതൃപ്തിയുള്ള നേതാക്കളെ ബിജെപിയിലേക്ക് ആകർഷിക്കുന്നതിലാണ് ശ്രദ്ധ കാെടുക്കേണ്ടതെന്നും ദേശീയ അധ്യക്ഷൻ പറഞ്ഞതായാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. തെലങ്കാന പാർട്ടി പ്രസിഡന്റായി ചുമതലയേറ്റ റെഡ്ഡിയെ നദ്ദ അഭിനന്ദിക്കുകയും 2014 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹവുമായി പ്രവർത്തിച്ചത് അനുസ്മരിക്കുകയും ചെയ്തു.
പിന്നീട്, റെഡ്ഡിയ്‌ക്കൊപ്പം പാർട്ടി ദേശീയ അധ്യക്ഷൻ സെക്കന്തരാബാദ് മഹങ്കാളി ഉജ്ജൈനി ക്ഷേത്രത്തിൽ പരമ്പരാഗത 'ബോണാലു' ഉത്സവത്തോടനുബന്ധിച്ച് സന്ദർശനം നടത്തി. ക്ഷേത്രത്തിൽ ബിജെപി അധ്യക്ഷനൊപ്പം രാജ്യസഭാംഗം കെ.ലക്ഷ്മണനും ഉണ്ടായിരുന്നു.
രാത്രി എയർപോർട്ട് ഹോട്ടലിൽ സംസ്ഥാന കോർ കമ്മിറ്റി യോഗവും നടന്നു. ബിജെപിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നതിനനുസരിച്ച് 2024 ലെ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദി ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ സാധ്യത ഉണ്ടെന്നും സുരക്ഷിച സീറ്റ് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നുമാണ് വിവരം. എന്നാൽ ഔദ്യോഗികമായി ആരും ഇത് സ്ഥിരീകരിച്ചിട്ടില്ല












Click it and Unblock the Notifications