ലീഗല്‍ നോട്ടീസ് അയച്ച് പേടിപ്പിക്കാന്‍ നോക്കേണ്ട: സ്മൃതി ഇറാനി
ദില്ലി: ലീഗല്‍ നോട്ടീസ് അയച്ച് തന്നെ നിശബ്ദയാക്കാന്‍ നോക്കേണ്ട എന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് ഉത്തര്‍ പ്രദേശിലെ കര്‍ഷകരുടെ പക്കല്‍ നിന്നും ഭൂമി തട്ടിയെടുത്തു എന്ന് ആരോപണം ഉന്നയിച്ച സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസ് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അയച്ച നോട്ടീസ് സ്മൃതി ഇറാനിക്ക് കിട്ടിയത്.
സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ആദ്യമായിട്ടാണ് ഗാന്ധി കുടുംബം മാനനഷ്ടത്തിന് നോട്ടീസ് അയക്കുന്നത്. അത് എനിക്ക് തന്നെ കിട്ടിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഞാന്‍ നിശബ്ദയായിരിക്കും എന്ന് അവര്‍ കരുതേണ്ട. ഇത് ഒരു രാഷ്ട്രീയ നീക്കമാണ്. അത് എല്ലാവര്‍ക്കും വേഗത്തില്‍ മനസിലാകും - ഹിന്ദുസ്ഥാന്‍ മീഡിയ ലിമിറ്റഡിന്റെ ഒരു പരിപാടിയില്‍ സംസാപരിക്കവേ സ്മൃതി ഇറാനി പറഞ്ഞു.

രാത്രി 9 മണിക്കാണ് എന്റെ വീട്ടില്‍ നോട്ടീസ് കിട്ടിയത്. അടുത്ത ദിവസം താന്‍ അമേഠിയിലേക്ക് പോകുന്ന കാര്യം അവര്‍ അറിഞ്ഞിരിക്കും. നോട്ടീസ് കിട്ടിയാല്‍ പിന്നെ മിണ്ടാതിരിക്കും എന്നായിരിക്കും അവരുടെ പ്രതീക്ഷ. എന്നാല്‍ അവര്‍ക്ക് തെറ്റി. അങ്ങനെ പേടിച്ച് മിണ്ടാതിരിക്കുന്ന ആളല്ല ഞാന്‍. അമേഠിയില്‍ ഗാന്ധി കുടുംബത്തിനെതിരെ താന്‍ ഇനിയും സംസാരിക്കുക തന്നെ ചെയ്യും. ഒരു ജനാധിപത്യ രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇവിടെ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്നും ആര്‍ക്കും ആരെയും തടയാന്‍ പറ്റില്ല.












Click it and Unblock the Notifications