ലഖീംപൂര്‍ യുപി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ? യോഗി താഴെയിറങ്ങുമോ; സര്‍വ്വേഫലം പറയുന്നത്
ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. ഇത്തവണ അധികാരം നിലനിര്‍ത്തണമെന്ന ഒറ്റ പ്ലാന്‍ മാത്രമാണ് ബിജെപിക്കുള്ളത്. എന്നാല്‍ യുപിയില്‍ ബിജെപിയെ താഴെയിറക്കണമെന്ന ദൃഢനിശ്ചയത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതിനായി ശക്തമായ അണിയറ നീക്കങ്ങളാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ ക്യാമ്പുകളില്‍ നടക്കുന്നത്.
ഇതിനായി ലഖിംപൂര്‍ അടക്കമുള്ള വിഷയങ്ങള്‍ ബിജെപിക്കെതിരെ പ്രചാരണ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എന്നാല്‍ ലഖീംപൂര്‍ വിഷയം ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിനെ എത്രത്തോളം ബാധിക്കും എന്നതിനെ കുറിച്ചുള്ള സര്‍വ്വെയാണ് പുറത്തുവന്നിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് സര്‍വ്വ നടത്തിയത്. വിശദമായി അറിയാം...

ലഖീംപൂര്‍ സംഭവവുമായി ബന്ധപ്പെട്ട് ഏഴോളം ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വെ പൂര്‍ത്തിയാക്കിയത്. ലഖിംപൂര്‍ സംഭവത്തിന് കാരണക്കാരന്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയാണോ എന്നായിരുന്നു ഒരു ചോദ്യം. ഈ ചോദ്യത്തിന് 60.6 ശതമാനം പേരും പറയുന്നത് കേന്ദ്ര മന്ത്രി കാരണമാണെന്നാണ്. 39.4 ശതമാനം പേര്‍ മാത്രമാണ് അജയ് മിശ്ര ലഖീംപൂര്‍ സംഭവത്തിന് കാരണക്കാരല്ലെന്ന് പറയുന്നത്.
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

ലഖീംപൂര്‍ വിഷയത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ വിഷയമാക്കുമോ എന്നായിരുന്നു അടുത്ത ചോദ്യം. ഈ ചോദ്യത്തിന് 57.6 ശതമാനം പേരും അതെ എന്നാണ് മറുപടി നല്‍കിയത്. 42.4 ശതമാനം പേര്‍ മാത്രമാണ് അല്ല എന്ന് മറുപടി നല്‍കിയത്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ ഏറ്റവും വലിയ രാഷ്ട്രീയ ആയുധം തന്നെയാണ് ലഖീംപൂര്‍ സംഭവം.

ലഖീംപൂര്‍ സംഭവം ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടാന്‍ കാരണമായോ എന്നായിരുന്നു സര്‍വ്വേയുടെ അടുത്ത ചോദ്യം. 69.6 ശതമാനം പേരും അതെ എന്ന മറുപടിയാണ് നല്‍കിയത്. 30.4 പേര്‍ അല്ല എന്ന മറുപടിയാണ് നല്‍കിയത്. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടി തന്നെയാണ് ലഖീംപൂര്‍ സംഭവം.

ലഖീംപൂര്‍ സംഭവം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നല്‍കുമോ എന്ന ചോദ്യത്തിന് 59.6 ശതമാനം പേരും അതെ എന്ന മറുപടിയാണ് നല്‍കിയത്. 40.4 ശതമാനം പേര്‍ മാത്രമാണ് അല്ല എന്ന മറുപടി നല്‍കിയത്. വരും ദിവസങ്ങളില്‍ പ്രതിപക്ഷം ലഖീംപൂര്‍ വിഷയം വലിയ രീതിയില്‍ ഉയര്‍ത്തിയാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.

കര്‍ഷകര്‍ ഇപ്പോള്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ ആരുടെ ഭാഗത്താണ് ശരി എന്നായിരുന്നു അടുത്ത ചോദ്യം. ഈ ചോദ്യത്തിന് 58.5 ശതമാനം പേരും കര്‍ഷകരെ പിന്തുണച്ചാണ് സംസാരിച്ചത്. ബാക്കിയുള്ള 41.5 ശതമാനം പേരാണ് സര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയത്. ലഖീംപൂര്‍ വിഷയം വരും ദിവസങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാകാനാണ് സാധ്യത. കാരണം, ഇത്തവണ അധികാരം പിടിച്ചെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തുറന്നുകൊടുത്ത അവസരമാണ് ലഖീംപൂര്‍.












Click it and Unblock the Notifications