മൈസൂരില്‍ ഭരണം ബിജെപിക്ക്, ഇനി മുന്നേറ്റം?; കോണ്‍ഗ്രസിന് പണി കൊടുത്തത് ജെഡിഎസ്
മൈസൂരു: ജില്ലാ, താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് മുമ്പായി നടന്ന മെസൂര്‍ സിറ്റി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞതിന്‍റെ വലിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ആദ്യമായി മൈസൂര്‍ കോര്‍പ്പറേഷനില്‍ അധികാരത്തിൽ എത്തിയതിലൂടെ, കോൺഗ്രസിനും ജെഡിഎസിനും ആധിപത്യമുള്ള ഓള്‍ഡ് മൈസൂരു മേഖലയിൽ തങ്ങളുടെ സ്വാധീനം കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
1983 ൽ മൈസൂർ സിറ്റി മുനിസിപ്പാലിറ്റി ഒരു സിറ്റി കോർപ്പറേഷനായി അപ്‌ഗ്രേഡുചെയ്‌തതിനുശേഷം കോണ്‍ഗ്രസായിരുന്നു എക്കാലത്തും കൗണ്‍സിസില്‍ ആധിപത്യം നേടിയിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ജെഡിഎസുമായി സഖ്യം ചേര്‍ന്ന് ഭരണം പിടിക്കുകയായിരുന്നു.
പുത്തന്‍ ലുക്കില്‍ ബിഗ് ബോസ് താരം സായി വിഷ്ണു: ഇത് മോഹന്‍ലാലിന്‍റെ ബറോസിന് വേണ്ടിയോ

സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം വേര്‍പിരിഞ്ഞെങ്കിലും മൈസൂരില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തുടര്‍ന്നിരുന്നു. എന്നാല്‍ മേയർ സ്ഥാനത്തേക്ക് കോൺഗ്രസും ജെഡിഎസും കൊമ്പുകോർത്തതോടെ ബിജെപി അവസരം മുതലെടുത്ത് ആദ്യമായി അധികാരം പിടിക്കുകയായിരുന്നു. ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തുന്നതിന്‍റെ ഭാഗമായി സഖ്യത്തിലേര്‍പ്പെട്ട കോൺഗ്രസും ജെഡിഎസും യഥാക്രമം രണ്ടും മൂന്നും വർഷം മേയർ സ്ഥാനങ്ങൾ പങ്കിടാനുള്ള കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

എന്നാൽ കരാര്‍ പ്രകാരമുള്ള കാലാവധി പൂര്‍ത്തിയായിട്ടും ജെഡിഎസ് മേയർ സ്ഥാനം കോൺഗ്രസിന് കൈമാറാതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. ഒത്തുതീര്‍പ്പെന്ന നിലയില്‍ ആറ് മാസത്തേക്ക് മേയര്‍ പദവി നൽകിയാൽ ഒരു വർഷത്തേക്ക് മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ ഉപേക്ഷിക്കാൻ പോലും സമ്മതിച്ചിരുന്നു. എന്നാൽ, ജെഡിഎസ് എംഎൽസിമാരായ ശ്രീകണ്ഠേ ഗൗഡ, മരിത്തിബ്ബേ ഗൗഡ എന്നിവർക്ക് പാർട്ടി നേതൃത്വത്തെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായില്ല.

ബിജെപിയെ സംബന്ധിച്ച് വലിയ മുന്നേറ്റമാണ് മൈസൂര്‍ കോര്‍പ്പറേഷനിലെ വിജയം. ജെഡിഎസും ബിജെപിയും ഒരുമിച്ച് പോകുകയോ നിശബ്ധ ധാരണയിൽ ഏർപ്പെടുകയോ ചെയ്താൽ തുടർന്നുള്ള തിരഞ്ഞെടുപ്പിൽ അത് ഏറ്റവും വലിയ വെല്ലുവിളിയാവുക കോണ്‍ഗ്രസ് പാര്‍ട്ടിക്കാവും. മൈസൂരു മേഖലയിലെ ഗ്രാമപ്രദേശങ്ങളിൽ അധികം സാന്നിധ്യമില്ലാത്ത ബിജെപിക്ക് ജെഡിഎസുമായി ഒരു സഖ്യം രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടക്കം നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജെഡിഎസ് നേതാക്കളുടെ പിന്തുണ തേടി തങ്ങള്‍ രണ്ടുതവണ അവരെ സമീപിച്ചതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി എസ് ടി സോമശേഖർ വ്യക്തമാക്കിയിട്ടുണ്ട്. മേയർ തിരഞ്ഞെടുപ്പിൽ ബിജെപി വിജയം എല്ലാ പാർട്ടി പ്രവർത്തകരുടെയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ പാർട്ടിയെ "നേരിട്ടോ അല്ലാതെയോ പിന്തുണച്ച" ജെഡിഎസ് എംഎൽഎസ് സാ രാ മഹേഷ് ഉൾപ്പെടെയുള്ള എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു.

എന്നിരുന്നാലും, പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി മറ്റേതെങ്കിലും പാർട്ടിയുമായി ബി.ജെ.പിക്ക് ധാരണയോ സഖ്യമോ ഉണ്ടാകുമോ എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതേസമയം ബിജെപിയെ അധികാരത്തില്‍ എത്തിക്കുന്നതിന് വേണ്ടി ജെഡിഎസ് നേരത്തേയുണ്ടാക്കിയ ധാരണ പാലിക്കാതിരിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വിമര്‍ശനം.

2018 ല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒരു പാര്‍ട്ടിക്കും മൈസൂരു കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല. 65 സീറ്റില്‍ ബിജെപിക്ക് 21, കോൺഗ്രസിന് 19 ജെഡിഎസിന് 18 എന്നിങ്ങനെയാണ് സീറ്റ് നില. ഒരു ബിഎസ്പി അംഗം ഉൾപ്പെടെ മറ്റ് 6 കൗൺസിലർമാർ കൂടിയുണ്ട്. ഇതോടെ ബിജെപി അധികാരത്തില്‍ എത്തുന്നതിന് തടയിടാനായി കോണ്‍ഗ്രസും ജനതാദളും ഒരുമിക്കുകയായിരുന്നു.

പദവികൾ തുല്യമായി പങ്കിടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു സഖ്യം. ധാരണ പ്രകാരം കോൺഗ്രസിൽ നിന്നും ആദ്യ മേയറെ തിരഞ്ഞെടുക്കുകയും ഒരു വര്‍ഷത്തിന് ധാരണാ കാലാവധി കഴിഞ്ഞതോടെ ജെഡിഎസിന് മേയര്‍ തിരഞ്ഞെടുക്കാനുള്ള അവസരം കൈവരികയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് 2020 ജനുവരിയില്‍ ജെഡിഎസിലെ തസ്നീമയെ മേയറായി തിരഞ്ഞെടുത്തിരുന്നു. ധാരണ പ്രകാരം അവസാന വര്‍ഷം വീണ്ടും കോണ്‍ഗ്രസിന് മേയര്‍ പദവി നല്‍കണം. എന്നാല്‍ ഇത് പാലിക്കാന്‍ ജെഡിഎസ് തയ്യാറാവാതിരിക്കുകയായിരുന്നു.












Click it and Unblock the Notifications