കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊവിഡ് വ്യാപനം ഉയരുന്നു: മഹാരാഷ്ട്രയിൽ ദിവസേന 25,000 കേസുകൾ,ആശങ്ക രേഖപ്പെടുത്തി ആഭ്യന്തരമന്ത്രാലയം

Google Oneindia Malayalam News

മുംബൈ: രാജ്യത്ത് മാസങ്ങൾക്ക് ശേഷം കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ തുടർച്ചയായ രണ്ടാം ദിവസവും 25,000 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുിട്ടുണ്ട്. 25,681 പുതിയ കേസുകളാണ് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2021 ൽ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. വ്യാഴാഴ്ച മഹാരാഷ്ട്രയിൽ 25,853 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ കേസുകൾക്ക് പുറമെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70 കോവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മരണനിരക്ക് 2.20 ശതമാനത്തിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ 5 മാസമായി കൊവിഡ് വ്യാപനം ക്രമാനുഗതമായി കുറഞ്ഞെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വർധിച്ച് വരികയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇതേ പ്രവണതയാണ് പ്രകടമായിട്ടുള്ളത്. വർദ്ധിച്ചുവരുന്ന പ്രവണത കാണിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി 'സുവിധ കാന്‍ഡിഡേറ്റ്' ആപ്പ്നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി 'സുവിധ കാന്‍ഡിഡേറ്റ്' ആപ്പ്

സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് മഹാരാഷ്ട്രയിൽ ഇതുവരെ 1,80,83,977 ലബോറട്ടറി സാമ്പിളുകൾ പരിശോധിച്ചത്. ഇതിൽ 24,22,021 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 13.39 ശതമാനമാണ്. നിലവിൽ 8,67,333 പേരാണ് ഹോം ക്വാറന്റൈനിലുള്ളത്. മഹാരാഷ്ട്രയിലുടനീളം 7,848 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും കഴിയുന്നുണ്ട്.

 coronavirusmaharashtra-16

സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം വർധിക്കുന്നത് സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. ആരോഗ്യവകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കോവിഡ് -19 ബുള്ളറ്റിൻ പ്രകാരം വെള്ളിയാഴ്ച വരെ 1,77,560 കേസുകൾ മഹാരാഷ്ട്രയിലുണ്ട്.

പ്രധാന നഗരങ്ങളിൽ മുംബൈ: 3,063, പൂനെ: 2,872, ഔറംഗബാദ്: 1,313, നാഗ്പൂർ: 2,617, എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുംബൈ: 18,850, താനെ: 16,735, പൂനെ: 37,384,നമ്പർ: 11,867, ഔറംഗബാദ്: 11,524, നാഗ്പൂർ: 25,861 എന്നിവയാണ് ഏറ്റവും അധികം ആക്ടീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

English summary
With 25,681 new Covid-19 cases, Maharashtra records 25k+ cases two days in a row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X