Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ച നടപടി പിൻവലിച്ചു; പഴയ നിരക്ക് തുടരുമെന്ന് ധനമന്ത്രി

ദില്ലി; ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ച നടപടി പിൻവലിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. 2021 ജനവരി -മാർച്ച് പാദത്തിലെ പഴയ പലിശ നിരക്ക് തന്നെ തുടരുമെന്ന് ധനമന്ത്രി ട്വീറ്റ് ചെയ്തു. ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ 0.4 ശതമാനം മുതൽ 1.1 ശതമാനം വരെ കുറച്ചതായി ബുധനാഴ്ച രാത്രിയാണ് കേന്ദ്രസർക്കാർ അറിയിച്ചത്.

തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍

 nirmala-sitharaman18-15

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് 7,1 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായും നാഷ്ണൽ സേവിങ്സ് സർട്ടിഫിക്കറ്റ് 5.9 ശതമാനമായും സുകന്യസമൃദ്ധി യോജനയുടേത് 6.9 ശതമാനമായുമായിട്ടായിരുന്നു കുറച്ചത്. കൂടാതെ പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 0.40 ശതമാനത്തിൽ നിന്ന് 1.1 ശതമാനം വരെ കുറച്ചിരുന്നു. 1974 നു ശേഷം ഏറ്റവും കുറവ് പരിശനിരക്കായിരുന്ന ഇത്. ആഗസ്റ്റ് 1974 മുതല്‍ മാര്‍ച്ച് 1975 വരെയുള്ള കാലയളവില്‍ പലിശ നിരക്ക് 7 ശതമാനമായിരുന്നു.

ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

ലഘുസമ്പാദ്യ പദ്ധതികളുടെ നിരത്തിൽ കുറവ് വരുത്തുന്നത് പ്രതിഷേധത്തിന് വഴിവെച്ചേക്കുമെന്നുള്ള നിഗമനത്തിലാണ് പുതിയ നടപടി. ബംഗാൾ, അസം നിയമസഭ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം ഇന്ന് നടക്കവേയാണ് പലിശ കുറച്ച നടപടി പിൻവലിച്ചതെന്നതും ശ്രദ്ധേയമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+