Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവരെന്ത് സ്ത്രീകളാ...? വേലക്കാരിയെ ഭര്‍ത്താക്കന്മാരെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു

മഹാരാഷ്ട്രയിലാണ് അമ്മായിഅമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ അഭിഭാഷകനും കൂട്ടുകാരും ചേര്‍ന്ന് വേലക്കാരിയെ പീഡിപ്പിച്ചത്

താനെ: 2 അഭിഭാഷകരും സുഹൃത്തുക്കളും ചേര്‍ന്ന് മാസങ്ങളോളം പീഡിപ്പിച്ചെന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 45 വയസ്സുള്ള സ്ത്രീയാണ് ജോലിയ്ക്ക് നിന്നിരുന്ന വീട്ടിലെ പുരുഷന്മാര്‍ അവിടുത്തെ സ്ത്രീകളുടെ സമ്മതത്തോടെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി എത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ ആറ് പേര്‍ പൊലീസ് കസ്റ്റഡിയില്‍ ആണ്.

സംഭവം നടക്കുന്നത് ഇങ്ങനെ

വൃക്കയ്ക്ക് അസുഖ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സഹോദരനെ പരിചരിക്കാനായാണ് യുവതി താനയില്‍ എത്തിയത്. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ വന്നതിനെ തുടര്‍ന്ന് ഉല്‍ത്താസ്‌നഗറിലെ ഒരു വീട്ടില്‍ ജോലിയ്ക്ക് പോയി തുടങ്ങി. സെപ്റ്റംബറില്‍ വീട്ടുടമയുടെ മകള്‍ സംഗീതയുടെ വഴിവിട്ട ബന്ധത്തെക്കുറിച്ച് യുവതി ഗൃഗനാഥയോട് പരാതിപ്പെട്ടു

പിന്നീട് സംഭവിച്ചത്...

തന്‌റെ മക്കളയും ബന്ധുക്കളെയും അപമാനിയിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് ഗൃഹനാഥ യുവതിയോട് ദേഷ്യപ്പെട്ടു. പണം വാങ്ങിയിട്ടും കൂറ് കാണിയ്ക്കുന്നില്ലെന്നും അധിക്ഷേപിച്ചു.

ഇങ്ങനേയും സ്ത്രീകളോ...?

വേലക്കാരിയോടുള്ള കലി തീര്‍ക്കാന്‍ ഗൃഹനാഥ ചെയ്തത് എന്തെന്നോ, മരുമകനെയും സുഹൃത്തുക്കളെയും വിളിച്ചു വരുത്തി വേലക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ആവശ്യപ്പെട്ടു. മരുമകന്‍ ദീപക്ക് ഷാ, സുഹൃത്ത് നികുജ് റാവള്‍ എന്നിവരില്‍ നിന്ന് തനിക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂര പീഡനമാണെന്ന് യുവതി പരാതിപ്പെടുന്നു. ഇതേ തുടര്‍ന്ന് യുവതി ആ വീട്ടില്‍ ജോലിയ്ക്ക് പോവാതെ ആയി.ഗൃഹനാഥയുടെ മകൻ ഉല്ലാസും സുഹൃത്ത് ഗണേഷും യുവതിയെ അന്വേഷിച്ച് വീട്ടിലെത്തി.

സ്വന്തം വീട്ടിലും രക്ഷയില്ല

ഭയം മൂലം ജോലിയ്ക്ക് പോകാതിരുന്ന യുവതിയെ അന്വേഷിച്ച് വീട്ടിലെത്തിയ ഉല്ലാസും ഗണേഷും അവിടെ വെച്ചും അവരെ പീഡിപ്പിച്ചു.

നിയമപാലകരോ അതോ...?

യുവതിയെപീഡിപ്പിച്ച ദീപക്കും ഉല്ലാസും അഭിഭാഷകരാണ്. ഉന്നത സ്വാധീനം ഉള്ള ഇവരെ പേടിച്ചാണ് 3 മാസത്തോളം ക്രൂരപീഡനം നടന്നിട്ടും പൊലീസില്‍ പരാതിപ്പെടാന്‍ താന്‍ ഭയന്നതെന്ന് യുവതി പറയുന്നു.പിന്നീട് സഹോദരനോട് കാര്യം പറഞ്ഞു. അയാളുടെ നിര്‍ദ്ദേശ പ്രകാരമാണ് പീഡനത്തിന്‌റെ വീഡിയോ പകര്‍ത്തിയത്.

വീഡിയോ പരിശോധിയ്ക്കും

യുവതി ഹാജരാക്കിയ വീഡിയോയുടെ അടിസ്ഥാനത്തില്‍ 6 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പ്രധാന പ്രതി വയ്ക്കുമെന്നും സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രകാന്ത് ഖുപ്‌സേ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+