വനിതാ മാവോയ്റ്റ് കൊല്ലപ്പെട്ടു; രണ്ട് സൈനികര്‍ക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

കന്ധമാല്‍: ഒഡീഷയിലെ കന്ധമാല്‍ ജില്ലയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു വനിതാ മാവോയ്റ്റ് കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. സ്‌പെഷന്‍ ഓപ്പറേന്‍ ഗ്രൂപ്പുമായാണ് മിലിസിയ റിസര്‍വ് വനത്തില്‍വെച്ച് മാവോയ്റ്റുകള്‍ ഏറ്റുമുട്ടിയത്. പരിക്കേറ്റ ജവാന്മാരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. എംകെസിജി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണിവര്‍.

പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ മാവോയ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് കന്ധമാല്‍ എസ്പി മിത്രഭാനു മഹാപാത്ര പറഞ്ഞു. സൈന്യം തിരിച്ചടിച്ചതോടെയാണ് വനിതാ പ്രവര്‍ത്തക കൊല്ലപ്പെട്ടത്. ഇവിരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ത്രീയുടെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

06-1430885842-naxal-women1-12-1505186591.jpg -Properties

കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തക ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണ്. പ്രദേശത്തുനിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. മരുന്നുകളും ഉപേക്ഷിച്ച രീതിയില്‍ കണ്ടെത്തി. മാവോയിസറ്റുകള്‍ക്കുവേണ്ടി സ്ഥലത്ത് തിരച്ചില്‍ നടത്തിവരികയാണ്. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രത്തിനടുത്താണ് സംഭവം. കൂടുതല്‍ സൈനികരെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. കടുത്ത മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Woman Maoist killed, two anti-insurgency force personnel injured in Odisha

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്