മുലപ്പാലിന് വേണ്ടി കുഞ്ഞ് കരഞ്ഞു; അമ്മയ്ക്ക് അസ്വസ്ഥതയുണ്ടാക്കി, അരിവാളെടുത്ത് കഴുത്ത്... ഹോ ക്രൂരം!

  • Written By:
Subscribe to Oneindia Malayalam

ഭോപ്പാൽ: മുലപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊന്നു. മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത് മധ്യപ്രദേശിലാണ്. കേസിൽ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യുപ്രദേശിലെ ധർ ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അപൂർവ്വ സംഭവം നടന്നത്.

യുവതി അടുക്കളയില്‍ ജോലികള്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് കരഞ്ഞത്. അത് അമ്മയെ അസ്വസ്ഥതയാക്കി. തുടർന്ന് അരിവാളെടുത്ത് കഴുത്തറക്കുകയായിരുന്നെന്ന് യുവതി പോലീസിന് മൊഴി നൽകി. സംഭവ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

അയൽവാസികൾക്ക് സംശയം

അയൽവാസികൾക്ക് സംശയം

ഉറക്കെ കരഞ്ഞിരുന്ന കുട്ടി പെട്ടെന്ന് കരച്ചില്‍ നിര്‍ത്തിയെന്നും യുവതി ഉടന്‍ തന്നെ പുറത്തേക്ക് പോകുന്നത് കണ്ടെന്നും അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. ബന്ധുവീട്ടിലേക്ക് പോയ യുവതിയുടെ കയ്യില്‍ കുഞ്ഞില്ലാത്തതില്‍ സംശയം തോന്നിയതായും അയൽവാസികൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ചോരയിൽ കുളിച്ച് കിടക്കുന്ന കുഞ്ഞ്

ചോരയിൽ കുളിച്ച് കിടക്കുന്ന കുഞ്ഞ്

അയൽവാസികളുടെ സംശയം അവർ യുവതിയുടെ ബമന്ധുവിനോട് പറഞ്ഞു. തുടർന്ന് യുവതിയുടെ ഒരു ബന്ധു വന്നാണ് വീടിന്റെ വാതില്‍ തുറന്നത്. കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ട ഇവര്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ആറ് വയസ്സുകാരിയെ കഴുത്തറത്ത് കൊന്നു

ആറ് വയസ്സുകാരിയെ കഴുത്തറത്ത് കൊന്നു

ഇതിന് മുമ്പ് ഉത്തർപ്രദേശിലും സമാനമായ സംഭവം ഉണ്ടായിരുന്നു. കാമുകനോടൊപ്പം അരുതാത്ത സാഹചര്യത്തിൽ അമ്മയെ കണ്ടതിനെകുറിച്ച് അച്ഛനോട് വെളിപ്പെടുത്തുമെന്ന് പെൺകുട്ടി പറഞ്ഞതോടെ ഒന്നാം ക്ലാസുകാരിയെ മൃഗീയമായി കഴുത്തറുത്തുകൊന്ന സംഭവമായിരുന്നു അത്.

മൃതദേഹം കണ്ടത് ടെറസിൽ

മൃതദേഹം കണ്ടത് ടെറസിൽ

കുട്ടിയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം സമീപത്തെ ടെറസില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കിയത്. പിന്നീട് സുധീര്‍ അവിടെ നിന്ന് രക്ഷപ്പെടുകയും മുന്നിദേവി കുട്ടിക്കായി തെരച്ചില്‍ നടത്തുകയും ചെയ്തു. സംഭവത്തില്‍ അമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്തിരുന്നു.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
A woman allegedly slit the throat of her one-year-old daughter for constantly crying for milk in a heart-wrenching crime that has emerged from a village in Madhya Pradesh

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X