ദേഹത്ത് ശൂലം തറച്ചു, കണ്ണ് ചൂഴ്ന്നെടുത്തു, ദുർമന്ത്രവാദത്തിനിരയായ പെൺകുട്ടിക്ക് ദാരുണാന്ത്യം!
ജാർഗണ്ഡ്: ദുർമന്ത്രവാദത്തിന് ഇരയായ പെൺകുട്ടി മരിച്ചു. കൊന്തിര ഗ്രാമത്തിലെ രുധ്‌നിയെന്ന പെണ്‍കുട്ടിയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്.ആലം ദേവി, സത്യേന്ദ്ര ഒറാന്‍ എന്നീ ദമ്പതിമാരാണ് യുവതിയെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.
യുവതിയുടെ ദേഹത്ത് പിശാച് കയറിക്കൂടിയെന്നും അതിനെ ഒഴിപ്പിക്കണമെന്നും പറഞ്ഞ് ശൂലമുപയോഗിച്ച് പെണ്‍കുട്ടിയെ മുറിവേല്‍പ്പിക്കുകയും കണ്ണ് ചൂഴ്‌ന്നെടുക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടി കൊല്ലപ്പെട്ടു. പെൺകുട്ടി മരണപ്പെട്ട വിവരം പുറത്താറിയാതെ പെൺകുട്ടിയുടെ വീട്ടുകാർ മറച്ചു വെക്കുകയായിരുന്നു. ആരുമറിയാതെ മൃതദേഹം അടക്കം ചെയ്യാനും ശ്രമിച്ചു.

എന്നാൽ പോലീസ് വിവരം മറിയുകയും ദുർമന്ത്രവാദിയയെയും പെൺകുട്ടിയുടെ ചില ബന്ധുക്കളെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അസുഖം പിടിപെട്ട പെണ്‍കുട്ടിയെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പോലും എത്തിക്കാതെ ദുര്‍മന്ത്രവാദികളുടെ അടുത്ത് എത്തിച്ചത് എന്തിനാണെന്ന ചോദ്യത്തിന് ബന്ധുക്കള്‍ മറുപടി നല്‍കിയിട്ടില്ലെന്ന് എസ്ഡിപിഒ നീരജ് പറഞ്ഞു.
നിരക്ഷരത, ദാരിദ്ര്യം, അറിവില്ലായ്മ എന്നിവയാണ് ഇത്തരം സംഭവങ്ങളിലേക്ക് ആളുകളെ നയിക്കുന്നതെന്ന് പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ദുര്‍മന്ത്രവാദത്തിനെതിരെയും മറ്റും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ചില ഉള്‍ഗ്രാമങ്ങളില്‍ ഇപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും പോലീസ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications