വികസിത ഭാരതത്തിനായി സ്ത്രീകളെ മുഖ്യ ശിൽപികളായി അംഗീകരിക്കൂ;ഡോ. പ്രീതി അദാനി
വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കണമെങ്കിൽ സ്ത്രീകളെ മുഖ്യ ശിൽപികളായി അംഗീകരിക്കണമെന്ന് അദാനി ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. പ്രീതി അദാനി. ഇന്ത്യയുടെ വികസന യാത്രയിൽ സ്ത്രീകളുടെ പങ്ക് നിർണായകമാണെന്നും അവർ പറഞ്ഞു. ഡൽഹി ആസ്ഥാനമായുള്ള പൊതുനയ ഗവേഷണ സ്ഥാപനമായ ചിന്തൻ റിസർച്ച് ഫൗണ്ടേഷൻ (CRF) സംഘടിപ്പിച്ച "സശക്ത് നാരീ, വികസിത് ഭാരത്" സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തെ പിന്തുണയ്ക്കുന്ന നയപരമായ മുന്നേറ്റത്തെ അവർ പ്രശംസിച്ചു. എന്നിരുന്നാലും, നയങ്ങൾക്കപ്പുറം എല്ലാ മേഖലകളിലും സ്ത്രീകൾക്ക് സുസ്ഥിരമായ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു.

ഫൗണ്ടേഷന്റെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ഡോ. അദാനി സംസാരിച്ചു. ശാക്തീകരണത്തിന് അവസരം പ്രധാനമാണെന്ന് അവർ ഊന്നിപ്പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസം കുറഞ്ഞ ഗ്രാമീണ വനിതാ കർഷകരെ ലളിതമായ കാർഷിക മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് ഫൗണ്ടേഷൻ സഹായിച്ചു. ജലസേചനം, വളം, വിത്ത് തിരഞ്ഞെടുപ്പ്, ചന്തവില എന്നീ വിവരങ്ങൾ ആപ്പുകളിലൂടെ ലഭ്യമാക്കി. ഇതെല്ലാം വിളവും വരുമാനവും മെച്ചപ്പെടാൻ സഹായിച്ചു.
ക്ഷീരമേഖലയിൽ സ്ത്രീകൾ സ്വയംസഹായ സംഘങ്ങളിലൂടെ ശക്തി പ്രാപിച്ചു. 3,500 വനിതകൾ നടത്തുന്ന പാൽ സംഭരണ കേന്ദ്രങ്ങൾ പ്രതിവർഷം 75 ലക്ഷം ലിറ്ററിലധികം പാൽ കൈകാര്യം ചെയ്യുന്നുണ്ട്. വ്യക്തമായ വില, ഗുണനിലവാര പരിശോധന, ചിട്ടയായ സംഭരണം എന്നിവ സ്ഥിര വരുമാനവും വിലപേശൽ ശേഷിയും നൽകി.
അമ്മമാർക്കും സ്ത്രീകൾക്കുമായുള്ള 'സുപോഷൻ' എന്ന ആരോഗ്യ പരിപാടിയെക്കുറിച്ചും അവർ സംസാരിച്ചു. പരിശീലനം ലഭിച്ച പ്രാദേശിക വനിതാ വളണ്ടിയർമാർ പ്രത്യുത്പാദന പ്രായത്തിലുള്ള 3.25 ലക്ഷത്തിലധികം സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തി.'സ്വാഭിമാൻ' പദ്ധതിയിലൂടെ, 300 സംരംഭക അധിഷ്ഠിത സ്വയംസഹായ സംഘങ്ങളിലെ 4,500-ൽ അധികം സ്ത്രീകൾക്ക് സ്ഥിരവും സുസ്ഥിരവുമായ ജീവിതമാർഗ്ഗം കണ്ടെത്താനായി.
ശാക്തീകരണം എന്നത് ദാനധർമ്മമല്ലെന്നും മറിച്ച് സ്ത്രീകൾക്ക് കഴിവുകൾ, സാമ്പത്തികം, വിപണി, നേതൃത്വം എന്നിവയിലേക്കുള്ള വഴിയാണതെന്നും അവർ പറഞ്ഞു.
'സ്വയംസഹായ സംരംഭകർ' എന്ന കേന്ദ്രബജറ്റിലെ പ്രഖ്യാപന പ്രധാന ചുവടുവെയ്പ്പാണെന്ന് അവർ ഊന്നിപ്പറഞ്ഞു. ഇത് സ്ത്രീകളെ ചെറുകിട വായ്പക്കാരിൽ നിന്ന് വളർച്ചാ മൂലധനമുള്ള ബിസിനസ്സ് ഉടമകളാകാൻ സഹായിക്കും. ഫൗണ്ടേഷന്റെ വലിയ ശാക്തീകരണ ലക്ഷ്യവുമായി ഈ കാഴ്ചപ്പാട് വളരെയധികം യോജിച്ച് നിൽക്കുന്നുവെന്നും അവർ വ്യക്തമാക്കി.
ഇന്ത്യയുടെ ദീർഘകാല വളർച്ചയ്ക്ക് സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം അനിവാര്യമാണെന്ന് ഡോ. അദാനി ആവർത്തിച്ചു. ഘടനാപരമായ തടസ്സങ്ങൾ നീക്കി കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ സ്ഥാപനങ്ങളോട് അവർ ആഹ്വാനം ചെയ്തു. ആത്മവിശ്വാസമുള്ള സ്ത്രീകളുടെ നേതൃത്വത്തിലുള്ള ക്ലാസ് മുറികളിലും, പരിശീലന കേന്ദ്രങ്ങളിലും, ഗ്രാമീണ സംരംഭങ്ങളിലും, ഡിജിറ്റൽ വിപണികളിലുമാവും ഇന്ത്യയുടെ അടുത്ത വികസനമെന്നും അവർ പറഞ്ഞു."അവൾക്ക് അവസരം നൽകൂ, അവൾ അത് ചെയ്യും, ഡോ അദാനി വ്യക്തമാക്കി.












Click it and Unblock the Notifications