Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്ധ്യാപിക മൂന്നു വയസുകാരനെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ പുറത്ത്

കൊല്‍ക്കത്ത: വീട്ടില്‍ ട്യൂഷനെടുക്കാനെത്തിയ അദ്ധ്യാപിക മൂന്നുവയസുകാരനെ ക്രൂരമായി പീഡനത്തിനിരയാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്‍ക്കയിലാണ് സംഭവം. അദ്ധ്യാപിക കുട്ടിയെ നിരവധി തവണ അടിക്കുന്നതും കട്ടിലിലേക്ക് വലിച്ചെറിയുന്നതും വീടിനകത്തു സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വീട്ടുകാരുടെ പരാതിക്കു പിന്നാലെ സ്ത്രീ ഒളിവില്‍ പോയിരിക്കുകയാണ്.

മൂന്നു ദിവസം മുന്‍പാണ് അദ്ധ്യാപികയെ കുട്ടിക്ക് ട്യൂഷനെടുക്കാനായി നിയമിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. ട്യൂഷനെടുക്കാനെത്തിയ അദ്ധ്യാപിക മുറിയടച്ചിട്ടാണ് കുട്ടിക്ക് ട്യൂഷനെടുത്തിരുന്നത്. മുറിയില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടിലുണ്ടായിരുന്ന അമ്മ സിസിടിവി ഓണ്‍ ചെയ്തപ്പോള്‍ അദ്ധ്യാപിക കുട്ടിയെ മര്‍ദ്ദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കാണാന്‍ സാധിച്ചത്.

<iframe width="420" height="315" src="//www.youtube.com/embed/4_jOQDb8sxg" frameborder="0" allowfullscreen></iframe>

ഉടന്‍ സെക്യൂരിറ്റിയെ വിളിച്ച് വാതില്‍ തുറപ്പിച്ചു. തെറ്റു പറ്റിയതാണെന്നും പോലീസില്‍ അറിയിക്കരുതെന്നും മാപ്പപേക്ഷിച്ചതിനാല്‍ ഇവരെ വിട്ടയക്കുകയായിരുന്നു. രാത്രിയില്‍ വീട്ടമ്മയുടെ ഭര്‍ത്താവ് സ്ഥലത്തെത്തി സിസിടിവി കൂടുതല്‍ പരിശോധിച്ചതോടെയാണ് സംഭവത്തിന്റെ ഗൗരവം മനസിലാക്കുന്നത്. ഉടന്‍ അവര്‍ സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

ഒരു സുഹൃത്തുവഴിയാണ് പൂജാ സിംഗ് എന്ന അദ്ധ്യാപികയെ മകന് ട്യൂഷനെടുക്കാനായി നിയമിച്ചതെന്ന് വീട്ടമ്മ പരാതിയില്‍ പറയുന്നു. ഇവര്‍ നല്‍കിയ അഡ്രസ് പ്രകാരം പോലീസ് അന്വേഷണം നടത്തിയെങ്കിലും മേല്‍വിലാസം വ്യാജമാണെന്നു തെളിഞ്ഞു. യുവതിക്കായി കൂടുതല്‍ സ്ഥലങ്ങളില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+