• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒമൈക്രോൺ ഭീതിയിൽ ലോകം; രോഗലക്ഷണങ്ങൾ എന്തെല്ലാം?മണവും രുചിയും നഷ്ടമാകുമോ?

Google Oneindia Malayalam News

ദില്ലി; ലോകത്ത് കൊവിഡ് പുതിയ വകഭേദമായ ഒമൈക്രോൺ ഭീതി വിതയ്ക്കുകയാണ്.അമേരിക്കയിൽ കഴിഞ്ഞ ഒരാഴ്ച സ്ഥിരീകരിച്ച കൊവിഡ് കേസുകളിൽ 73 ശതമാനവും ഒമൈക്രോണാണ്. യുകെയിലും ഒമൈക്രോൺ ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയിൽ ഉൾപ്പെടെ കേസുകൾ ദിനം പ്രതി ഉയരുകയാണ്. ഡെൽറ്റാ വകഭേദത്തേക്കാൾ തീവ്രമാണ് ഒമൈക്രോൺ എന്ന് മുന്നറിയിപ്പാണ് ശാസ്ത്രജ്ഞർ നൽകുന്നത്. എന്നാൽ ഡെൽറ്റ വകേഭദത്തിന് സമാനമായ ലക്ഷണങ്ങളാണോ ഒമൈക്രോൺ വകഭേദത്തിനും?പരിശോധിക്കാം.

പ്രാഥമിക ഡാറ്റയിൽ നിന്ന് ചില രോഗലക്ഷണങ്ങളിൽ വ്യത്യാസങ്ങൾ കാണിക്കുന്നുണ്ടെങ്കിലും അവ അത്രമാത്രം സ്ഥിരീകരിക്കാനാവില്ലെന്ന് വിദഗ്ദർ പറയുന്നു. ഉദാഹരണത്തിന് ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോൺ സ്ഥിരീകരിച്ച രോഗികളിൽ കൂടുതലായും കണ്ടത് തൊണ്ടയിലെ കരകരപ്പ്, മൂക്കൊലിപ്പ്, വരണ്ട ചുമ, പേശീ വേദന പ്രത്യേകിച്ച് നടുവേദന എന്നീ ലക്ഷണങ്ങളാണ്. എന്നാൽ ഇവയെല്ലാം തന്നെ ഡെൽറ്റയുടെയും യഥാർത്ഥ കൊറോണ വൈറസിന്റെയും ലക്ഷണങ്ങളാണ് പെൻസിൽവാനിയ സർവകലാശാലയിലെ നഴ്‌സ് പ്രാക്ടീഷണറായ ആഷ്‌ലി ഇസഡ് റിട്ടർ പറയുന്നു. ഒമൈക്രോൺ വകഭേദവും മറ്റ് കൊവിഡ് വകഭേദങ്ങളും തമ്മിൽ രോഗലക്ഷണങ്ങളിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് ഈ ഘട്ടത്തിൽ പറയാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. ഒമൈക്രോൺ ഡെൽറ്റാ വകഭേദം ഉണ്ടാക്കുന്ന ലക്ഷണങ്ങളോട് സാമ്യം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും അവർ വ്യക്തമാക്കി.

ബിജെപിയെ പൂട്ടാൻ ഗോവയിൽ മമതയുമായി ആം ആദ്മി പാർട്ടി കൈകോർക്കും? മനസ് തുറന്ന് അരവിന്ദ് കെജരിവാൾബിജെപിയെ പൂട്ടാൻ ഗോവയിൽ മമതയുമായി ആം ആദ്മി പാർട്ടി കൈകോർക്കും? മനസ് തുറന്ന് അരവിന്ദ് കെജരിവാൾ

സാധ്യമായ ഒരു വ്യത്യാസം രുചിയും മണവും നഷ്‌ടപ്പെടുന്നതായിരിക്കാം. കൊവിഡ് രോഗികളിൽ 48 ശതമാനം പേർക്കും മണവപം 41 ശതമാനം പേർക്കും രുചിയും നഷ്ടപ്പെട്ടതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ നെതർലാൻഡ്‌സിലെ ഒമൈക്രോൺ സ്ഥിരീകരിച്ച വാക്സിനേഷൻ എടുത്ത ആളുകളിൽ നടത്തിയ വിശകലനത്തിൽ 23 ശതമാനം രോഗികൾക്ക് മാത്രമാണ് രുചിയും മണവും ഇല്ലാത്ത ബുദ്ധിമുട്ടുകൾ നേരിടേമ്ടി വന്നത്.12% പേർ മാത്രമാണ് മണം നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്.അതേസമയം ഈ വ്യത്യാസം ഒമൈക്രോൺ മൂലമാണോ അതോ വാക്സിൻ എടുത്തത് കൊണ്ടാണോയെന്നത് വ്യക്തമല്ല.

അതേസമയം ഡെൽറ്റ ആയാലും കൊവിഡ് വാക്സിനേഷൻ എടുത്ത ആളുകളിലും അല്ലാത്തവരിലും രോഗലക്ഷണങ്ങൾ വ്യത്യസ്തമാണെന്നാണ് ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി മേയേഴ്‌സ് കോളേജ് ഓഫ് നഴ്‌സിംഗിലെ അസിസ്റ്റന്റ് പ്രൊഫസറായ മായ എൻ. ക്ലാർക്ക് പറയുന്നു. വാക്സിനേഷൻ എടുത്ത രോഗികൾക്ക് തലവേദന, സൈനസ് വേദന എന്നിവ ഉണ്ടാകാറുണ്ട്, അതേസമയം വാക്സിനേഷൻ എടുക്കാത്ത രോഗികൾക്ക് ശ്വാസതടസ്സവും ചുമയും ഫ്ലൂ പോലുള്ള ലക്ഷണങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പെൻസിൽവാനിയയിൽ താൻ സംസാരിച്ച ഒമൈക്രോൺ രോഗികൾക്ക് ഡെൽറ്റയിലേതിന് സമാനമായ ലക്ഷണങ്ങളാണ് കാണപ്പെടുന്നതെന്നും അവർ പറഞ്ഞു.വാക്സിനേഷൻ എടുത്ത ഒമൈക്രോൺ രോഗികൾ തലവേദന, ശരീരവേദന, പനി ,ജലദോഷം എന്നീ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് പരാതിപ്പെട്ടത്.

ഒമൈക്രോണും മറ്റ് വകഭേദങ്ങളും തമ്മിലുള്ള മറ്റൊരു വ്യത്യാസം, ഒമൈക്രോണിന് ഇൻകുബേഷൻ സമയം കുറവാണെന്നതാണ്. മൂന്ന് ദിവസം കൊണ്ട് ഒരു വ്യക്തിയിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. അതേസമയം ഡെൽറ്റ വകഭേദത്തിനും മറ്റ് വകഭേദങ്ങൾക്കും ഇത് അഞ്ചോ ആറോ ദിവസം എടുത്തേക്കുമെന്ന് ന്യൂയോർക്ക് സിറ്റിയിലെ മൗണ്ട് സിനായ് ഡൗൺടൗണിലെ ഇൻഫെക്ഷൻ കണ്‍ട്രോൺ ആന്റ് പ്രിവെൻഷനിലെ ഡയറക്ടർ ഡോ. വലീദ് ജാവൈദ് പറഞ്ഞു. ഒമൈക്രോണിന് കോശങ്ങൾക്കിടയിലേക്ക് പ്രവേശിക്കാൻ എളുപ്പം സാധിക്കുന്നതിനാലാകാം ഇതെന്നും അവർ കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള കഴിഞ്ഞ ആഴ്‌ചയിലെ ഡാറ്റ അനുസരിച്ച്, വാക്‌സിനേഷൻ നില നിയന്ത്രിച്ച്, ഒമിക്‌റോൺ രോഗനിർണയം നടത്തിയ മുതിർന്നവർക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത പാൻഡെമിക്കിന്റെ ആദ്യ തരംഗത്തേക്കാൾ 29% കുറവായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയുടെ നിരീക്ഷണങ്ങൾ അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങൾക്കും ബാധകമായേക്കില്ല. മിക്ക ദക്ഷിണാഫ്രിക്കക്കാർക്കും ഇതിനകം തന്നെ COVID-19 ബാധിച്ചിട്ടുണ്ട്. കുട്ടികളിൽ നേരിയ ലക്ഷണങ്ങളുണ്ടെങ്കിലും, ആദ്യ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രൊൺ തരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 20% കൂടുതലാണെന്നും ഡാറ്റ വ്യക്തമാക്കുന്നു.

അതേസമയം ഒമൈക്രോൺ തീവ്ര രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്ന രോഗികൾ ഉണ്ട്. തുടക്കത്തിൽ നേരിയ ലക്ഷണങഅങൾ ആണെങ്കിലും ഇവ പിന്നീട് ഗുരുതരമായേക്കാം.അതിനാൽ ജലദോഷം , പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ പരിശോധനയ്ക്ക് വിധേയരാകുകയും വീട്ടിൽ തന്നെ തുടരുകയും ചെയ്യേണ്ടത് പ്രധാനമാണ്, കാരണം ഇപ്പോഴും കൊവിഡ് മഹാമാരി കാലമാണെന്ന് ആരും മറക്കരുതെന്നും ജാവേദ് പറഞ്ഞു.

മിനി കൂപ്പറിൽ പറന്ന് ദിലീപും കാവ്യയും മഹാലക്ഷ്മിയും... മീനാക്ഷി എവിടെ?

cmsvideo
  WHO demanded mandatory booster dose for high risk groups | Oneindia Malayalam
  English summary
  world in fear of omicrons; What are the symptoms, here is the details
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X