കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ക്രിക്കറ്റ് ടീമിനെ ധൈര്യമായി അയച്ചോളൂ, ഇന്ത്യയില്‍ അവര്‍ സുരക്ഷിതരായിരിക്കുമെന്ന് രാജ്‌നാഥ്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: പാകിസ്താന്‍ ഇന്ത്യക്കാരോട് പെരുമാറുന്നതു പോലെ ഒരിക്കലും ഇന്ത്യ ചെയ്യില്ല. പാക് അധികൃതര്‍ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രിയെത്തി. ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം സുരക്ഷ ഉറപ്പുവരുത്തുമെന്നാണ് രാജ്‌നാഥ് സിങ് പറഞ്ഞത്. ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടക്കാനിരിക്കെയാണ് പാക് ടീമിന്റെ സുരക്ഷയെ ചൊല്ലി സംസാരമുണ്ടായത്.

ടീമിനെ അയയ്ക്കണമെങ്കില്‍ സുരക്ഷ സംബന്ധിച്ച് ഇന്ത്യ രേഖാമൂലം ഉറപ്പ് നല്‍കണമെന്നാണ് പാകിസ്താന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ ഖാനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ടീമുകള്‍ക്ക് മികച്ച സുരക്ഷ തന്നെ ഇന്ത്യ നല്‍കുമെന്നാണ് രാജ്‌നാഥ് ഇതിനു മറുപടിയായി പറഞ്ഞത്.

rajnath-singh

ടീമിന്റെ പൂര്‍ണ ഉത്തരവാദിത്തം ബിസിസിഐ ഏറ്റെടുക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന് പാകിസ്താന്‍ നിര്‍ബന്ധം പിടിച്ചാല്‍ ഒന്നും ചെയ്യാനാകില്ലെന്നും ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാരുകള്‍ തമ്മില്‍ അക്കാര്യത്തില്‍ സംസാരിച്ച് തീരുമാനം എടുക്കേണ്ടതാണ്.

ഓരോ മത്സരവേദിയിലേയും സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരുകളോടും ജില്ലാ ഭരണകൂടങ്ങളോടും സംസാരിക്കുമെന്നും അധികൃതര്‍ പറയുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാ-പാക് മത്സരം ഹിമാചല്‍പ്രദേശില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് മാറ്റിയത്.

English summary
Union home minister Rajnath Singh said the Pakistan cricket team will be provided adequate security during their World Twenty20 campaign in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X