ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന: ഹിന്ദു സ്ത്രീകളുടെ ഹർജിക്ക് അംഗീകാരം, പള്ളി കമ്മിറ്റിയുടെ ആവശ്യം തള്ളി
വാരണാസി: ഗ്യാന്‍വാപി കേസില്‍ ഹിന്ദു വിഗ്രഹങ്ങള്‍ ആരാധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹർജി നിലനില്‍ക്കുമെന്ന് വാരണാസി ജില്ലാ കോടതി. പള്ളി കമ്മിറ്റി നല്‍കിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
ഗ്യാൻവാപി പള്ളിയിൽ ദിവസേന ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നതിന് അനുമതി നൽകണമെന്ന ആവശ്യപ്പെട്ടുകൊണ്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹിന്ദു ആരാധകരുടെ അപേക്ഷയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു പള്ളിക്കമ്മിറ്റി അപേക്ഷ സമർപ്പിച്ചത്.
ഹിന്ദു കക്ഷികളുടെ ഹർജി നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ കോടതി കേസ് സെപ്തബർ 22 ലേക്ക് വാദം കേള്‍ക്കാന്‍ മാറ്റി. "മുസ്ലീം പക്ഷത്തിന്റെ ഹർജി കോടതി തള്ളുകയും തങ്ങള്‍ നല്‍കിയ ഹർജി നിലനിൽക്കുമെന്ന് പറയുകയും ചെയ്തു'' ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. അതേസമയം കോടതി വിധിക്കെതിരെ മുസ്ലിം ഹർജിക്കാർ അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കുമെന്നും ഹർജിക്കാരനായ സോഹൻ ലാലും വ്യക്തമാക്കി.

ഗ്യാന്‍വാപി പള്ളിയുടെ പുറം ഭിത്തിയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതായി പറയപ്പെടുന്ന ഹിന്ദു ദേവതകളെ ദിവസേന ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഞ്ച് സ്ത്രീകള്‍ ഹർജി നല്‍കിയത്. അതേസമയം ഗ്യാന്‍വാപി പള്ളി വഖഫ് സ്വത്താണെന്നാണ് അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ വാദം.
കേസിൽ വാരണാസിയിലെ കോടതിയുടെ വിധിക്ക് മുന്നോടിയായി ലഖ്‌നൗ പോലീസ് നഗരത്തിൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയത്. നഗരത്തില്‍ പോലീസ് ഫ്ലാഗ് മാർച്ച് നടത്തി. വിധിക്ക് മുന്നോടിയായി ക്രമസമാധാനപാലനത്തിനായി വാരാണസിയിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. "ഒരു സുപ്രധാന വിധിയാണ് ഇന്ന് വരാനിരിക്കുന്നത്. ജനങ്ങൾക്കിടയിൽ സുരക്ഷിതത്വബോധം സൃഷ്ടിക്കാനാണ് ഞങ്ങൾ ഫ്ലാഗ് മാർച്ച് നടത്തിയത്," ലഖ്‌നൗ പോലീസ് കമ്മീഷണർ എസ്ബി ഷിരാദ്കർ പറഞ്ഞു.
എന്താ ഒരു മൊഞ്ച്: അഴകിന്‍ നിറകുടം, വീണ്ടും വൈറല്‍ ചിത്രങ്ങളുമായി ഭാവന
പതിനാറാം നൂറ്റാണ്ടില്‍ നിർമ്മിക്കപ്പെട്ട കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബാണ് പള്ളി പണിതതെന്ന് ആരോപിച്ച് സുപ്രീം കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും വാരണാസി കോടതിയിലും നിരവധി ഹര്‍ജികള്‍ ഈ കേസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. ഗ്യാന്‍വാപി മസ്ജിദിന്റെ ഘടനയെക്കുറിച്ച് അന്വേഷിക്കാന്‍ വാരണാസിയിലെ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications