പ്രതിഷേധം അവസാനിച്ചിട്ടില്ലെന്ന് സാക്ഷി മാലിക്: പാര്‍ലമെന്റ് മാര്‍ച്ചില്‍ താരങ്ങള്‍ക്കെതിരെ കേസ്
ദില്ലി: പാര്‍ലമെന്റ് ഉദ്ഘാടനത്തിനിടെ നടന്ന മാര്‍ച്ചില്‍ ഗുസ്തി താരങ്ങള്‍ക്കെതിരെ കേസ്. നേരത്തെ ഗുസ്തി താരങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ മഹിളാ മഹാ പഞ്ചായത്തുമായി പുതിയ പാര്‍ലമെന്റ് വളപ്പിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവേയാണ് പോലീസ് ഇവരെ തടഞ്ഞ് കസ്റ്റഡിയിലെടുത്തത്.
വലിയ സംഘര്‍ഷാവസ്ഥ തന്നെയായിരുന്നു തലസ്ഥാന നഗരിയില്‍ നടന്നത്. അതേസമയം ഗുസ്തി താരങ്ങളുടെ പ്രതിഷേധം അവസാനിച്ചിട്ടില്ലെന്ന് സാക്ഷി മാലിക് വ്യക്തമാക്കി. ദില്ലി പോലീസ് വിട്ടയച്ചാല്‍ വൈകാതെ തന്നെ ജന്തര്‍ മന്ദറില്‍ എത്തുമെന്നും സാക്ഷി മാലിക് വ്യക്തമാക്കി. സാക്ഷി അടക്കമുള്ള ഗുസ്തി താരങ്ങളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ, തുടങ്ങിയ പ്രതിഷേധമിരിക്കുന്ന പ്രമുഖ ഗുസ്തി താരങ്ങളും അറസ്റ്റിലായവരില്‍ വരും. അതേസമയം പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചതായും സാക്ഷി മാലിക് വെളിപ്പെടുത്തി. എന്നാല്‍ പ്രതിഷേധം അവസാനിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. വൈകാതെ തന്നെ സത്യഗ്രഹം ആരംഭിക്കും.
വനിതാ ഗുസ്തി താരങ്ങളുടെ സത്യഗ്രഹം ആരംഭിക്കും. അല്ലാതെ ഏകാധിപത്യമല്ല നടക്കുകയെന്നും സാക്ഷി മാലിക് പറഞ്ഞു. നേരത്തെ കസ്റ്റഡിയിലെടുത്ത ഇവരെ ബസ്സില്‍ കയറ്റിയ ശേഷം താല്‍ക്കാലികമായുള്ള ഒരു ജയിലിലേക്ക് മാറ്റുകയായിരുന്നു. ബുരാരിയിലുള്ള ഒരു സ്വകാര്യ ഫാം ഹൗസാണിത്.
ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്ത ശേഷം ദില്ലി പോലീസ് പ്രതിഷേധ സ്ഥലത്ത് നിന്ന് കൂളറുകളും, ഫാനും, കിടക്കകളും, മറ്റ് വസ്തുക്കളുമെല്ലാം മാറ്റിയിരുന്നു. വൈകീട്ട് അഞ്ചരയോടെ ഇവരെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു.
ദില്ലിയില്‍ മഹിളാ മഹാ പഞ്ചായത്തിന് അനുമതി നല്‍കിയിരുന്നില്ലെന്ന് അമ്പല എസ്പി ജഷന്‍ദീപ് സിംഗ് പറഞ്ഞു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സോനിപത്ത്, ജാജ്ജര്‍, ജിന്ധ്, കുരുക്ഷേത്ര, അമ്പല, സിര്‍സ, ഗുരുഗ്രാം ജില്ലകളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇവിേക്ക് വരുന്നതും പോകുന്നതുമായ എല്ലാ വാഹനങ്ങളും പരിശോധിക്കാനാണ് നിര്‍ദേശം.
അതേസമയം പോലീസുകാര്‍ ഗുസ്തി താരങ്ങളെ കൈയ്യേറ്റം ചെയ്യുന്ന നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ദില്ലി പോലീസ് കമ്മീഷണര്‍ സഞ്ജയ് അറോറയ്ക്ക് ദില്ലി വനിതാ കമ്മീഷന്‍ കത്തെഴുതിയിരിക്കുകയാണ് ഈ വിഷയത്തില്‍. ഗുസ്തി താരങ്ങളെ വിട്ടയക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.ഇവരെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിരവധി പ്രതിപക്ഷ നേതാക്കളാണ് സംഭവത്തെ അപലപിച്ചത്. ഗുസ്തി താരങ്ങളെ പിന്തുണച്ച് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മമത ബാനര്‍ജി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, അരവിന്ദ് കെജ്രിവാള്‍ എന്നിവരെല്ലാം ഗുസ്തി താരങ്ങളെ പിന്തുണച്ചു. അതേസമയം കലാപമുണ്ടാക്കാന്‍ ശ്രമം. ഡ്യൂട്ടി തടയാന്‍ ശ്രമിച്ചു, എന്നിവയാണ് ഗുസ്തി താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍.












Click it and Unblock the Notifications