യാക്കൂബ് മേമന്റെ മുഖം കാണാന്‍ പോലും കുടുംബാംഗങ്ങളെ അനുവദിച്ചില്ല!
രണ്ടേ രണ്ട് ആഗ്രഹങ്ങളാണ് യാക്കൂബ് മേമന്റെ കുടുംബം പോലീസിന് മുന്നില്‍ അറിയിച്ചത്. ഒന്ന് മയ്യത്ത് നിസ്‌കാരത്തിന് അനുവദിക്കണമെന്ന്. മറ്റൊന്ന് യാക്കൂബ് മേമന്റെ മുഖം കാണാന്‍ കുടുംബാഗങ്ങളെയെങ്കിലും അനുവദിക്കണമെന്ന്. ഏഴ് വര്‍ഷമായി അടുത്ത ബന്ധുക്കള്‍ മേമനെ കണ്ടിട്ട്. എന്നാല്‍ ഇത് രണ്ടും പോലീസ് അനുവദിച്ചില്ല.
നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കര്‍ശന നിബന്ധനകളോടെയാണ് യാക്കൂബ് മേമന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ മാഹിമിലെ വീട്ടില്‍ എത്തിച്ചു. കനത്ത നിയന്ത്രണങ്ങള്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ക്കും ഇടയിലും പതിനയ്യായിരത്തിലധികം പേര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തി. ചിത്രങ്ങള്‍ കാണൂ...

കനത്ത സുരക്ഷയില്‍ മുംബൈ
യാക്കൂബ് മേമനെ തൂക്കിലേറ്റിയ പശ്ചാത്തലത്തില്‍ മുംബൈയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മുപ്പതിനായിരം പോലീസുകാരെ നിയോഗിച്ചു. നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

മുഖമൊന്ന് കാണാന്‍
യാക്കൂബ് മേമന്റെ മുഖം ഒരുനോക്ക് കാണാനായി ഒരുപാട് ആളുകള്‍ മാഹിമിലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ അടുത്ത ബന്ധുക്കളെ പോലും മുഖം കാണാന്‍ പോലീസ് അനുവദിച്ചില്ല.

കര്‍ശന നിയന്ത്രണങ്ങള്‍
അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് യാക്കൂബ് മേമനെ കാണാന്‍ അനുവാദം നല്‍കിയത്. മൃതദേഹം പൊതുദര്‍ശനത്തിന് വെക്കരുത് എന്ന് കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

എല്ലാം സമ്മതിച്ച് കുടുംബാംഗങ്ങള്‍
യാക്കൂബ് മേമന്റെ സംസ്‌കാരം സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളെല്ലാം യാക്കൂബിന്റെ കുടുംബാംഗങ്ങള്‍ അംഗീകരിച്ചു. ഇതോടെയാണ് മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ തീരുമാനമുണ്ടായത്.

നിരര്‍ദേശങ്ങള്‍ ഇങ്ങനെ
വിലാപയാത്രയോ, പൊതുദര്‍ശനമോ പാടില്ല, ഉടന്‍തന്നെ സംസ്‌കാരം നടത്തണം, കബറിടത്തില്‍ സ്മാരകം പണിയരുത്, മൃതദേഹത്തിന്റെ ചിത്രങ്ങള്‍ എടുക്കാന്‍പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു ഉണ്ടായിരുന്നത്.












Click it and Unblock the Notifications