പഞ്ചാബ് ഫോര്‍മുല ഉത്തരാഖണ്ഡിലേക്ക്, ഹരീഷ് റാവത്തിന് പകരം യശ്പാല്‍ ആര്യ? ഞെട്ടിക്കാന്‍ രാഹുല്‍

ദില്ലി: ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ കാലം അസ്തമിക്കുന്നുവെന്ന് സൂചന. ഹൈക്കമാന്‍ഡ് കൂടുതല്‍ കരുത്തനായ എന്നാല്‍ ബിജെപിയില്‍ നിന്നെത്തിയ നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കാന്‍ പോവുകയാണ്. രാഹുല്‍ ഗാന്ധിയുടെ കൈയ്യിലാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്ളതെന്നാണ് സൂചന. പഞ്ചാബ് ഫോര്‍മുല ഉത്തരാഖണ്ഡിലും ആവര്‍ത്തിക്കുമെന്നാണ് വിവരം.

പഞ്ചാബില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മുന്നില്‍ നിന്നത് ഹരീഷ് റാവത്താണെന്നതാണ് ഇതിലെ വിരോധാഭാസം. നവജ്യോത് സിദ്ദുവിനെ അധ്യക്ഷനാക്കി പഞ്ചാബില്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം നടപ്പിലാക്കിയെടുത്തതും റാവത്തായിരുന്നു.

1

ഹരീഷ് റാവത്തിന് കീഴില്‍ കുറേയായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നുവെന്നും, മാറ്റം വേണമെന്നും രാഹുല്‍ കരുതുന്നു. പ്രമുഖ നേതാവ് യശ്പാല്‍ ആര്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കാനാണ് ശ്രമം. യശ്പാലും മകനും അടുത്തിടെയാണ് ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. സംസ്ഥാനത്തെ തന്നെ അതിശക്തനായ ദളിത് നേതാവാണ് അദ്ദേഹം. ബിജെപിക്കും ഹരീഷ് റാവത്തിനും ഒരുപോലെ ഷോക്കായിരുന്നു യശ്പാല്‍ ആര്യയുടെ കോണ്‍ഗ്രസിലെത്തിയത്. റാവത്ത് യഥാര്‍ത്ഥത്തില്‍ പഞ്ചാബിലായത് കൊണ്ട് ഇങ്ങനൊരു നീക്കം അറിഞ്ഞിരുന്നില്ല. അറിയുമായിരുന്നെങ്കില്‍ അദ്ദേഹം തന്നെ ഇത് തടയുമായിരുന്നു.

2

ദളിത് മുഖ്യമന്ത്രി എന്ന ഫോര്‍മുല ഉത്തരാഖണ്ഡിലും പയറ്റാനാണ് രാഹുലിന്റെ തീരുമാനം. വലിയൊരു വിഭാഗത്തിന്റെ പിന്തുണ ബിജെപി നേടിയെടുക്കുന്നത് അപ്രതീക്ഷിതമായി ഏതെങ്കിലുമൊരു വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചാണ്. അതേ ഫോര്‍മുലയാണ് രാഹുലും പയറ്റുന്നത്. ദളിത് മുഖ്യമന്ത്രിയെ പിന്തുണയ്‌ക്കേണ്ട അവസ്ഥയിലാണ് ഹരീഷ് റാവത്ത്. ആര്യ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ എഐസിസി ആസ്ഥാനത്തെത്തുന്ന റാവത്തിനെയാണ് കണ്ടത്. രാഹുലിനെയും സോണിയയെയും അദ്ദേഹം കണ്ടു. ഗാന്ധി കുടുംബവുമായി മൂന്ന് റൗണ്ട് ചര്‍ച്ചകളാണ് യശ്പാല്‍ നടത്തിയത്. രാഹുലിന് അദ്ദേഹത്തെ തിരിച്ചെത്തിക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു.

3

ദളിത് വാദം കോണ്‍ഗ്രസിന് പുതിയൊരു മുഖമാണ് തിരഞ്ഞെടുപ്പില്‍ നല്‍കിയിരിക്കുന്നത്. പഞ്ചാബില്‍ അതിന്റെ നേട്ടമുണ്ടാകുമെന്ന് ഉറപ്പാണ്. ഉത്തരാഖണ്ഡില്‍ പ്രഖ്യാപനം വന്നാല്‍ എല്ലാ വിഭാഗം വോട്ടര്‍മാരെയും കൈയ്യിലെടുക്കാന്‍ കോണ്‍ഗ്രസിനാവും. നിലവില്‍ കുമയൂണില്‍ നിന്നുള്ള നേതാവായത് കൊണ്ട് ആ മേഖലയില്‍ നിന്നുള്ള ശക്തമായ വോട്ടാണ് റാവത്ത് നേടുന്നത്. ഇതിനെ മറികടക്കുന്നൊരു ശക്തിയായി യശ്പാലിന് സംസ്ഥാന രാഷ്ട്രീയത്തില്‍ മാറാന്‍ സാധിക്കും. അതിലുപരി റാവത്തിന്റെ ഏറ്റവും വലിയ ശത്രുവായിട്ടാണ് യശ്പാല്‍ ആര്യ അറിയപ്പെടുന്നത്. പക്ഷേ ബിജെപിയെ പരാജയപ്പെടുത്താന്‍ ഒന്നിക്കാതെ മാര്‍ഗമില്ല എന്ന് ഇവര്‍ തിരിച്ചറിയുന്നുണ്ട്.

4

2014 ഫെബ്രുവരിയില്‍ റാവത്ത് ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയായിരുന്നു. വിജയ് ബഹുഗുണ പ്രളയം ദുരിതം കൈകാര്യം ചെയ്യുന്നതില്‍ അടക്കം പരാജയമായതോടെയായിരുന്നു അദ്ദേഹത്തെ മാറ്റി റാവത്തിനെ കൊണ്ടുവന്നത്. എന്നാല്‍ ആ സര്‍ക്കാര്‍ 2016ല്‍ വീണു. ഒമ്പത് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെയായിരുന്നു ഇത്. പിന്നീട് രാഷ്ട്രപതി ഭരണവും, 2017ല്‍ ബിജെപി അധികാരം പിടിക്കുന്നതുമാണ് കണ്ടത്. എന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും മോശം ഭരണമാണ് ബിജെപി കാഴ്ച്ചവെച്ചത്. ഇതാണ് കോണ്‍ഗ്രസിന് തിരിച്ചുവരവ് പ്രതീക്ഷ നല്‍കുന്നത്. എഎപി അടക്കം ശക്തമായി രംഗത്തുണ്ട്. ബിജെപിയേക്കാള്‍ കോണ്‍ഗ്രസ് ഭയക്കുന്നത് ഇവരെയാണ്.

5

ബിജെപിയില്‍ നിന്ന് യശ്പാല്‍ അടക്കം പ്രമുഖര്‍ എത്തിയത് ഹരീഷ് റാവത്തിനെ നിഷ്പ്രഭനാക്കിയിരിക്കുകയാണ്. അദ്ദേഹത്തിനായി പാര്‍ട്ടിയില്‍ വാദിക്കുന്നവരുണ്ട്. എന്നാല്‍ ഹൈക്കമാന്‍ഡ് ഇപ്പോഴും പ്രഖ്യാപനം നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് ജയിക്കട്ടെ എന്ന നിലപാടിലാണ് റാവത്ത്. ദളിതുകള്‍ ജനസംഖ്യയുടെ 23 ശതമാനത്തോളമാണ്. റാവത്താണെങ്കില്‍ താക്കൂറാണ്. ഈ വിഭാഗമാണെങ്കില്‍ 25 ശതമാനത്തോളമുണ്ട്. എന്നാല്‍ പഞ്ചാബിലെ പോലെ കൈവിട്ട കളി തിരഞ്ഞെടുപ്പ് നേട്ടമാകാന്‍ സാധ്യത ശക്തമാണ്. ഉത്തരാഖണ്ഡില്‍ നിന്ന് റാവത്ത് മാറാതിരിക്കുന്നത് ആര്യ ഉള്ളത് കൊണ്ടാണ്. പ്രദീപ് തമ്ത എന്ന അതിശക്തനായ മറ്റൊരു ദളിത് നേതാവ് കോണ്‍ഗ്രസിലുള്ളതും റാവത്തിന് പ്രതീക്ഷ നല്‍കുന്നു. തല്‍ക്കാലത്തേക്ക് പ്രശ്‌നങ്ങള്‍ക്കൊന്നും റാവത്ത് മുതിര്‍ന്നിട്ടില്ല. പക്ഷേ യശ്പാല്‍ ആര്യയെ വലിയ നേതാവായി രാഹുല്‍ തന്നെ ഉയര്‍ത്തി കൊണ്ടുവരുമെന്ന് ഉറപ്പാണ്.

ബോളിവുഡിനെ ഞെട്ടിച്ച് താരപുത്രിമാരുടെ ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+