മോദി സര്‍ക്കാര്‍ ആദ്യമായി പിന്‍വാങ്ങിയ 2021: കേന്ദ്രമെടുത്ത 5 നിര്‍ണായക തീരുമാനങ്ങള്‍ ഇവയാണ്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹം നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്കും അത്ര നല്ല വര്‍ഷമായിരുന്നില്ല 2021. വന്‍ വെല്ലുവിളികല്‍ നിറഞ്ഞ വര്‍ഷമാണ് കടന്നുപോകാന്‍ ഒരുങ്ങുന്നത്. രണ്ടാം തരംഗം അതിരൂക്ഷമായി ആരോഗ്യ മേഖലയെ ബാധിച്ച വര്‍ഷമാണിത്. ഒപ്പം കര്‍ഷക സമരവും അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷവും മോദിയെ ശരിക്കും സമ്മര്‍ദത്തിലാക്കിയിരുന്നു. രണ്ടാം തരംഗത്തെ തുടര്‍ന്ന് മോദി സര്‍ക്കാര്‍ അതിരൂക്ഷ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. ഇത്രയൊക്കെയുണ്ടായെങ്കിലും നിര്‍ണായകമായ അഞ്ച് തീരുമാനങ്ങള്‍ മോദി സര്‍ക്കാര്‍ 2021ല്‍ എടുത്തു. അതില്‍ വിവാദപരമായത് വരെയുണ്ട്. എന്തൊക്കെയാണ് ആ അഞ്ച് തീരുമാനങ്ങള്‍ എന്ന് പരിശോധിക്കാം.

മോദി സര്‍ക്കാര്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആദ്യമായി ഒരു തീരുമാനം പിന്‍വലിക്കുന്നത് കാര്‍ഷിക നിയമമാണ്. ഒരു വര്‍ഷത്തിനടുത്ത് നീണ്ടുനിന്ന കര്‍ഷകരുടെ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഒരു ഘട്ടത്തിലും നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ രാഷ്ട്രീയമായ തിരിച്ചടികള്‍ പല സ്ഥലത്ത് നിന്നും ബിജെപിക്ക് നേരിടേണ്ടി വന്നു. പഞ്ചാബില്‍ നിന്നാണ് പ്രക്ഷോഭം തുടങ്ങിയത്. അത് പിന്നീട് ഹരിയാനയിലേക്കും യുപിയിലേക്കും പടരുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭമായി ഇത് മാറുകയായിരുന്നു. മോദിക്ക് കാര്‍ഷിക നിയമത്തെ കുറിച്ച് കര്‍ഷകരെ ബോധ്യപ്പെടുത്താനായില്ല. ഇതേ തുടര്‍ന്നാണ് പിന്‍വലിക്കുന്നതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
മോദി സര്‍ക്കാരിന്റെ നിര്‍ണായക പ്രഖ്യാപനങ്ങളിലൊന്നായി ഇത് മാറി. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാവുമെന്ന സൂചനകളും ലഭിച്ചിരുന്നു. അതും പിന്‍വലിക്കാന്‍ കാരണമായി. കര്‍ഷകരെ നിയമത്തിന്റെ പ്രാധാന്യം ബോധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതില്‍ താന്‍ മാപ്പുചോദിക്കുന്നുവെന്ന് മോദി പറയുകയും ചെയ്തു. ബിജെപി സര്‍ക്കാരിന്റെ 2021ലെ നിര്‍ണായകമായ മറ്റൊരു പ്രഖ്യാപനമായിരുന്നു സൗജന്യ വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കുമെന്നത്. രണ്ടാം തരംഗം രാജ്യത്തെ തന്നെ വിറപ്പിച്ച് നില്‍ക്കുന്ന ഘട്ടത്തിലായിരുന്നു ഈ പ്രഖ്യാപനം. ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം സൗജന്യ വാക്‌സിന്‍ നല്‍കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം.
വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ 75 ശതമാനം ഡോസുകളും വാങ്ങും. സംസ്ഥാനങ്ങളുടെ ക്വാട്ടയായ 25 ശതമാനവും ഇതില്‍ വരും. ഇത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സൗജന്യമായി നല്‍കും. കൊവിഡിനെതിരെ പോരാട്ടത്തില്‍ ഇന്ത്യയുടെ നിര്‍ണായക ചുവടുവെപ്പായിരുന്നു ഇത്. രണ്ടാം തരംഗത്തെ തുടര്‍ന്ന് മോദി സര്‍ക്കാര്‍ ഭരണവിരുദ്ധ വികാരം നേരിടുന്ന ഘട്ടത്തിലായിരുന്നു മന്ത്രിസഭാ പുനസംഘടനയെന്ന അടുത്ത പ്രഖ്യാപനമുണ്ടായത്. പല പ്രമുഖ മന്ത്രിമാരും പുറത്തായി. ആരോഗ്യ മന്ത്രിയായിരുന്ന ഹര്‍ഷവര്‍ധന് സ്ഥാനം നഷ്ടമായി. രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, രമേശ് പൊക്രിയാല്‍ നിഷാങ്ക് എന്നിവരും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടവരിലെ പ്രമുഖരാണ്.
ആരോഗ്യ മന്ത്രി സ്ഥാനം മന്‍സൂക് മാണ്ഡവ്യക്ക് ലഭിച്ചു. വ്യോമയാന മന്ത്രാലയം ജ്യോതിരാദിത്യ സിന്ധ്യക്കും കിട്ടി. 12 മന്ത്രിമാര്‍ മോദി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. 43 പുതിയ മന്ത്രിമാര്‍ ചുമതലയേറ്റു. ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡ് പ്രതിരോധ മന്ത്രാലയം പിരിച്ചുവിട്ടു. അതിന്റെ എല്ലാ സ്വത്തും മാനേജ്‌മെന്റും ഏഴ് പൊതു മേഖല യൂണിറ്റിലേക്ക് മാറ്റിയത് മറ്റൊരു നിര്‍ണായക പ്രഖ്യാപനമായിരുന്നു. നിലവില്‍ ഒഎഫ്ബി എന്നത് പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥാപനമാണ്. മൂന്ന് സേനകള്‍ക്കും വെടിക്കോപ്പുകളും ആയുധങ്ങളും ഇവരാണ് നല്‍കുന്നത്. മറ്റൊരു പ്രഖ്യാപനമാണ് ഗാഡി ശക്തി. റോഡുകളെ അടക്കം ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ഇതിലൂടെ റെയില്‍വേ അടക്കമുള്ള 16 മന്ത്രാലയങ്ങള്‍ ഈ പദ്ധതികള്‍ക്കായി ഒന്നിക്കും.












Click it and Unblock the Notifications