പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ കുറഞ്ഞ വര്‍ഷം, 2021ല്‍ മോദി നടത്തിയ വിദേശ യാത്രകള്‍ ഇവയാണ്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളുമായി സൗഹൃദം ശക്തമാക്കണമെന്ന് കരുതുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ എല്ലാവര്‍ഷവും അദ്ദേഹത്തിന്റെ യാത്രകള്‍ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. വിദേശ രാജ്യങ്ങള്‍ക്കാണ് മോദിയെ കൂടുതലും കാണാന്‍ സാധിക്കുകയെന്ന് കുറ്റപ്പെടുത്തലുകളുമുണ്ട്. 2021 മോദിയുടെ ഈ യാത്രകള്‍ക്കെല്ലാം വലിയ തടസ്സം നേരിട്ട വര്‍ഷമാണ്. പ്രധാനമായും രണ്ടാം തരംഗം ലോകരാജ്യങ്ങളില്‍ അതിരൂക്ഷമായി ആഞ്ഞടിച്ച വര്‍ഷമായിരുന്നു ഇത്. 2020ലും സമാനമായിരുന്നു കാര്യങ്ങള്‍. എന്നാല്‍ 15 മാസത്തെ ഇടവേള കഴിഞ്ഞ് മോദി ആദ്യമായി വിദേശ യാത്ര നടത്തിയ വര്‍ഷം കൂടിയാണ് 2021. പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ വിദേശ യാത്രകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

15 മാസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി ദ്വിദിന സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലേക്ക് പോയതാണ് വളരെയധികം ശ്രദ്ധിക്കപ്പെട്ടത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണത്തെ തുടര്‍ന്നായിരുന്നു മോദിയുടെ യാത്ര. മാര്‍ച്ച് 26, 27 ദിവസങ്ങളിലായിരുന്നു സന്ദര്‍ശനം. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായിട്ടാണ് മോദി എത്തിയത്. ഒപ്പം ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നൂറാം ജന്മദിന ആഘോഷങ്ങളും ഇതിനൊപ്പം നടന്നു. 50 വര്‍ഷം പഴക്കമുള്ള ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ശക്തമാക്കുന്നതായിരുന്നു മോദിയുടെ യാത്ര. ജലവിഭവ സഹകരണം, വ്യാപംര, തുടങ്ങി നിരവധി വിഷയങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു.
യുനൈറ്റഡ് നേഷന്‍സിലേക്കും അമേരിക്കയിലേക്കുമുള്ള രണ്ട് സന്ദര്‍ശനങ്ങളായിരുന്നു മറ്റൊന്ന്. ഇത് ത്രിദിന സന്ദര്‍ശനമായിരുന്നു. സെപ്റ്റംബര്‍ 22 മുതല്‍ 25 വരെയായിരുന്നു ഈ യാത്രക്കായി മോദി വിദേശത്തേക്ക് പോയത്. യുഎന്നിലെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതും ക്വാഡ് നേതാക്കളുടെ ഉച്ചകോടിയുടെ ഭാഗമാകുന്നതിനും വേണ്ടിയാണ് മോദി സന്ദര്‍സനം നടത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ ഷുഗ, വാഷിംഗ്ടണ്‍ ഡിസിയിലെ സുപ്രധാന കമ്പനികളിലെ സിഇഒമാര്‍ എന്നിവരുമായെല്ലാം മോദി കൂടിക്കാഴ്ച്ച നടത്തി. വൈറ്റ്ഹൗസില്‍ വെച്ച് നടന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിലും മോദി പങ്കെടുത്തു. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ 76ാമത് സെഷനിലും മോദി പങ്കെടുത്തു.
ഒക്ടോബര്‍ 30, 31 തിയതികളിലായി റോമില്‍ വെച്ച് നടന്ന ജി20 ഉച്ചകോടിയിലും മോദി എത്തി. ലോകത്തെ തന്നെ സമ്പന്ന രാജ്യങ്ങളുടെ സുപ്രധാന യോഗമായിരുന്നു ഇത്. ലോക ജിഡിപിയിലെ 80 ശതമാനവും ഈ ഉച്ചകോടയിലെ അംഗമായ രാജ്യങ്ങളുടേതാണ്. ലോകവ്യാപാരത്തില്‍ 75 ശതമാനവും നിയന്ത്രിക്കുന്നത് ഇതേ രാജ്യങ്ങളാണ്. ഒപ്പം 60 ശതമാനം ലോക ജനസംഖ്യയും ഈ രാജ്യങ്ങളില്‍ നിന്നാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. റോമില്‍ നിന്ന് നേരെ പോയത് ഗ്ലാസ്‌ഗോയിലെ കാലാവസ്ഥാ വ്യതിയാ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ്. 120 ലോക നേതാക്കളും ഈ ചടങ്ങിനെത്തിയിരുന്നു. മൊത്തത്തില്‍ ഈ വര്‍ഷം മോദിയുടെ യാത്രകള്‍ വളരെ കുറവാണ്. അഞ്ച് വിദേശ യാത്രകളിലായി ആറ് രാജ്യങ്ങളാണ് മോദി 2021ല്‍ സന്ദര്‍ശിച്ചത്.












Click it and Unblock the Notifications