പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയോ, ഞാനില്ലേ, ഞാന്‍... രാഹുല്‍ പൂര്‍ണ്ണമായും തയ്യാറെന്ന്...

Subscribe to Oneindia Malayalam

ബെര്‍ക്‌ലി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താന്‍ പൂര്‍ണ്ണമായും തയ്യാറാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുല്‍.

ഇര്‍മയെ വെടിവെച്ചിടാമെന്ന്! വീരവാദം മുഴക്കരുതെന്ന് പോലീസ്, ചോരത്തിളപ്പില്‍ യുവാക്കള്‍..

ഇര്‍മ 'അള്ളാഹുവിന്റെ പടയാളിയെന്ന് ഐസിസ്', അമേരിക്കക്ക് പ്രാണവേദന...

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണോ എന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ഉത്തരമായാണ് രാഹുല്‍ സന്നദ്ധത അറിയിച്ചത്. എന്നാല്‍ അത്തരം തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് പാര്‍ട്ടിക്കകത്ത് സംഘടനാ സംവിധാനങ്ങള്‍ ഉണ്ടെന്നും താനല്ല തീരുമാനിക്കുകയെന്നും രാഹുല്‍ പറഞ്ഞു.

rahul-gandhi

കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയെക്കുറിച്ചു ചോദിച്ചപ്പോള്‍ അത് കോണ്‍ഗ്രസിനുള്ളിലെ മാത്രം പ്രശ്‌നമല്ലെന്നും എല്ലായിടത്തും അതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അഖിലേഷ് യാദവ്, എംകെ സ്റ്റാലിന്‍, അഭിഷേക് ബച്ചന്‍, മുകേഷ് അംബാനി, അനില്‍ അംബാനി എന്നിവരുടെ പേര് ഉദാഹരണമായും ചൂണ്ടിക്കാട്ടി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Yes, Ready To Be PM Candidate, Signals Rahul Gandhi At US University

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്