കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുക്കള്‍ക്ക് മാത്രമാണോ സംരക്ഷണം!! അപ്പൊ സ്ത്രീകളെ ആര് സംരക്ഷിക്കും?ആഞ്ഞടിച്ച് ജയ ബച്ചന്‍!!

സംഭവത്തില്‍ ബിജെപിക്കെതിരെ ശക്തമായി ആഞ്ഞടിച്ച് സമാജ് വാദി പാര്‍ട്ടി എംപി ജയബച്ചന്‍ രംഗത്തെത്തി.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തലയെടുക്കുന്നവര്‍ക്ക് 11 ലക്ഷം നല്‍കുമെന്ന ബംഗാള്‍ യുവമോര്‍ച്ച നേതാവിന്റെ പ്രഖ്യാപനത്തെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. വിഷയം തൃണമൂല്‍ കോണ്‍ഗ്രസാണ് ഇരുസഭകളിലും ഉയര്‍ത്തിയത്.

യുവമോര്‍ച്ച നേതാവിന്റെ പ്രഖ്യാപനത്തെ അപലപിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ ശക്തമായ നടപിടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

jaya bachan

സംഭവത്തില്‍ ബിജെപിക്കെതിരെ ശക്തമായി ആഞ്ഞടിച്ച് സമാജ് വാദി പാര്‍ട്ടി എംപി ജയബച്ചന്‍ രംഗത്തെത്തി. ബിജെപി സര്‍ക്കാര്‍ പശുക്കളെ സംരക്ഷിക്കുകയാണെന്നും എന്നാല്‍ സ്ത്രീകളുടെ സംരക്ഷണത്തിന് ഇവിടെ ആരുമില്ലെന്നും ജയ പറഞ്ഞു.

സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത ഈ കാലത്ത് ഒരു വനിത മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാന്‍ നിങ്ങള്‍ക്ക് ആര് അധികാരം തന്നുവെന്നും മമത ചോദിക്കുന്നു. ഇതാണോ സര്‍ക്കാര്‍ സ്ത്രീകളെ സംരക്ഷിക്കാന്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗമെന്നു ജയ ചോദിക്കുന്നു. സ്ത്രീ സംരക്ഷണത്തിന് ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.

ബംഗാളിലെ ബിര്‍ഭൂമില്‍ ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് നടന്ന റാലിയില്‍ പോലീസ് ലാത്തി വീശിയതിന് പിന്നാലെയാണ് മമതയുടെ തലയ്ക്ക് വില പറഞ്ഞ് ബിജെപി യുവ നേതാവ് യോഗേഷ് വര്‍ഷ്‌ണെ എത്തിയത്. ഇത് ഏറെ വിവാദമാവുകയും ചെയ്തിരുന്നു.

English summary
Parliament on Wednesday strongly condemned a statement by a Bharatiya Janata Party (BJP) youth wing leader announcing a Rs 11 lakh bounty to anyone who beheads West Bengal Chief Minister Mamata Banerjee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X