കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് കോൺഗ്രസ് നേതാവ് വെടിയേറ്റുമരിച്ചു: വെടിയുതിർത്തത് അഞ്ജാതർ, അക്രമികള്‍ക്കായി വലവിരിച്ച് പോലീസ്

Google Oneindia Malayalam News

ചണ്ഡിഗഡ്: യൂത്ത് കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ഫരീദ്‌കോട്ടിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. 34 കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ വെടിവച്ചു കൊന്നതായി പോലീസും വ്യക്തമാക്കി. ഫരീദ്‌കോട്ട് ജില്ലയിലെ ജൂബിലി ചൌക്കിന് സമീപത്ത് വെച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഗുർലാൽ സിംഗ് ഭുള്ളർ കാറിനടുത്ത് നിൽക്കുമ്പോൾ രണ്ട് അജ്ഞാതർ സ്ഥലത്തെത്തി വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെടിയേറ്റ ബുള്ളറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

ഗള്‍ഫ് ജോലി: ആസ്റ്റര്‍ ആശുപത്രി ശൃംഖലയിൽ ഗള്‍ഫിലും ഇന്ത്യയിലും ഒഴിവുകള്‍ഗള്‍ഫ് ജോലി: ആസ്റ്റര്‍ ആശുപത്രി ശൃംഖലയിൽ ഗള്‍ഫിലും ഇന്ത്യയിലും ഒഴിവുകള്‍

സംഭവത്തിൽ സിംഗ് ഞെട്ടൽ രേഖപ്പെടുത്തി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്തെത്തിയിട്ടുണ്ട്. ഈ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാൻ സർക്കാർ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. ബുള്ളറിനെതിരെ വെടിയുതിർത്ത ശേഷം അക്രമികൾ മോട്ടോർ സൈക്കിളിൽ ഓടി രക്ഷപ്പെട്ടു.

shooting-600x338

ഫരീദ്‌കോട്ട് ജില്ലാ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു ബുള്ളർ. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഫരീദ്‌കോട്ട് സീനിയർ പോലീസ് സൂപ്രണ്ട് സ്വർ‌ദീപ് സിംഗ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുവരികയാണ്. അതേ സമയം കുറ്റവാളികളെക്കുറിച്ച് ചില സൂചനകളുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തതായും എസ്എസ്പി വ്യക്തമാക്കി.

ഫരീദ്‌കോട്ട് ഡിസ്ട്രിക്റ്റ് യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന ഭുള്ളറിനെ വെടിവച്ച ശേഷം കുറ്റവാളികൾ അതേ മോട്ടോർ സൈക്കിളിൽ ഓടി രക്ഷപ്പെട്ടതായി പഞ്ചാബ് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.

English summary
Youth Congress Leader Shot Dead In Punjab: Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X